Share The Article

03IN_DHONI_1673048f

ട്വന്റി 20 വേള്‍ഡ് കപ്പിന് ശേഷം വിരമിക്കുമെന്ന സൂചന നല്‍കി ഇന്ത്യന്‍ ക്യാപ്ടന്‍ മഹേന്ദ്ര സിങ് ധോണി. ഓസ്‌ട്രേലിയക്കെതിരായ സെമി മല്‍സരത്തില്‍ ശിഖര്‍ ധവാന്‍ പുറത്തായതാണ് നിര്‍ണായകമായതെന്നും ധവാന്റെ ഷോട്ട് ഒഴിവാക്കേണ്ടതാണെന്നും ധോണി പ്രതികരിച്ചു.

മറുപടി ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ തുടക്കത്തില്‍ ലഭിച്ച മുന്‍തൂക്കം നിലനിര്‍ത്താനാവാതെ പോയതാണ് ഇന്ത്യയുടെ പരാജയ കാരണമെന്നും ധോണി പറഞ്ഞു. മുന്നൂറിലധികം വരുന്ന സ്‌കോര്‍ പിന്തുടരുകയെന്നത് കനത്ത വെല്ലുവിളിയുയര്‍ത്തിയെന്നും നല്ലൊരു സ്‌കോറിലെത്തുന്നതിന് ഒരു കൂട്ട്‌കെട്ട് സൃഷ്ടിക്കാന്‍ സാധിക്കാതെ പോയത് തിരിച്ചടിയായെന്നും ധോണി പറഞ്ഞു.

ഓസ്‌ട്രേലിയയുെട പ്രകടനം മികച്ചതായിരുന്നുവെന്നും മല്‍സരത്തിലുടനീളം പിന്തുണ നല്‍കിയ ആരാധകര്‍ക്ക് നന്ദി പറയുന്നുവെന്നും ധോണി മല്‍സരത്തിന് ശേഷം പ്രതികരിച്ചു. ടൂര്‍ണമെന്റിലെ ടീമിന്റെ പ്രകടനത്തില്‍ സന്തോഷമുണ്ടെന്നും ധോണി പറഞ്ഞു.

അടുത്ത വര്ഷം അവസാനം നടക്കുന്ന ട്വെന്റി20 ലോകകപ്പിന് ശേഷം താന്‍ തന്‍റെ ഭാവി നിശ്ചയിക്കും എന്ന് ക്യാപ്റ്റന്‍ കൂള്‍ വാര്‍ത്തസമ്മേളനത്തില്‍ സൂചിപിച്ചു. ചുരുക്കി പറഞ്ഞാല്‍ ഇനി ധോണിയുടെ ചിറകില്‍ ഇന്ത്യ പറക്കുക ഒരു വര്‍ഷത്തേക്ക് കൂടിയാകാന്‍ സാദ്ധ്യതകള്‍ ഏറുകയാണ്.

അടുത്ത വര്‍ഷത്തെ കുട്ടി ലോകകപ്പിന് ശേഷം തനിക്ക് 2019 ലോകകപ്പിന് വേണ്ട ബാല്യം ബാക്കിയുണ്ടോ എന്ന് പരിശോധിക്കുമെന്നും ധോണി കൂട്ടിചേര്‍ത്തു.

ഓസ്‌ട്രേലിയക്കെതിരായ സെമി മല്‍സരത്തില്‍ ശിഖര്‍ ധവാന്‍ പുറത്തായതാണ് നിര്‍ണായകമായതെന്നും ധവാന്റെ ഷോട്ട് ഒഴിവാക്കേണ്ടതാണെന്നും ധോണി പ്രതികരിച്ചു.