Share The Article

dhoni

ഇന്ത്യന്‍ ടെസ്റ്റ്‌ ടീം നായകനായ ധോണിയുടെ തീര്‍ത്തും അപ്രതീക്ഷിതമായ വിരമിക്കല്‍ പ്രഖ്യാപനം.! പരമ്പര പാതി വഴിയില്‍ നില്‍ക്കുമ്പോള്‍ നായക സ്ഥാനം രാജി വച്ച് കളി നിര്‍ത്താന്‍ എടുത്ത തീരുമാനം.! ഇന്ന് ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റ്‌ അവസാനിച്ച ശേഷം പുറത്ത് വന്ന ധോണിയുടെ ഈ തീരുമാനത്തെ ക്രിക്കറ്റ് ലോകം ഞെട്ടലോടെയാണ് സ്വീകരിച്ചത്.!

ധോണിയുടെ വിരമിക്കല്‍ ശരിയായ സമയത്ത് ആണോ ? പെട്ടന്ന് ഇങ്ങനെ ഒരു തീരുമാനം എടുക്കാന്‍ ധോണിയെ പ്രേരിപ്പിച്ച ഖടകം എന്ത് ? ധോണി വിരമിച്ചതാണോ, അതോ വിരമിപ്പിച്ചതോ ? ഈ ചോദ്യങ്ങള്‍ക്കാണ് ഇനിയുള്ള മണിക്കൂറുകള്‍, അല്ലെങ്കില്‍ ദിവസങ്ങള്‍ ഉത്തരം നല്‍കാന്‍ പോകുന്നത്.

പരമ്പര തുടങ്ങിയപ്പോള്‍ ധോണി ഈ ടീമിന്റെ ഭാഗമായിരുന്നില്ല. പരിക്ക് കാരണം വിട്ടു നിന്ന ധോനിക്ക് പകരം ടീമിനെ നയിച്ചത് വിരാറ്റ് കോഹ്ലിയാണ്. ഇന്ത്യ തോറ്റ ആ ടെസ്റ്റില്‍ തന്‍റെ ബാറ്റിംഗ് കൊണ്ടും തന്ത്രങ്ങള്‍ കോണ്ടും കോഹ്ലി തിളങ്ങുകയും ചെയ്തു. പിന്നീട് ധോണി മടങ്ങിയെത്തിയപ്പോള്‍ പലപ്പോഴും കാര്യങ്ങള്‍ ധോണിയുടെ കൈവിട്ടു പോയി. കോഹ്ലി-ധവാന്‍ പിണക്കവും, ഗ്രൌണ്ടിലെ പാളിയ തന്ത്രങ്ങളും എല്ലാം ധോണിയുടെ പ്രഭയ്ക്ക് തടസമായി. ഒടുവില്‍ മൂന്നാം ടെസ്റ്റും തോറ്റു..!

ഇനി എനിക്ക് ഒരു അങ്കത്തിനു ബാല്യമില്ലയെന്ന്‍ പറയുന്ന ധോണിയുടെ പ്രായം 33. പല കളിക്കാരും ആസ്വദിച്ചു കളിക്കുന്ന പ്രായത്തിലാണ് ധോണി കളി നിര്‍ത്തുന്നത്. അതും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കൊട്മുടിയില്‍ ഇരിക്കുന്ന സമയത്ത്.! അതുകൊണ്ട് തന്നെയാണ് ഈ ചോദ്യം ഇവിടെ പ്രസക്തമാകുന്നത്, ധോണി വിരമിച്ചതാണോ, അതോ വിരമിപ്പിച്ചതോ ?

കോഹ്ലി എന്ന യുവ നായകന്‍റെ വളര്‍ച്ച, ഐ.പി.എല്‍ കോഴ വിവാദവുമായി ബന്ധപ്പെട്ടു ഉണ്ടായ അസ്വാരസ്യങ്ങള്‍, ടീമില്‍ തന്‍റെ വാക്കിന് വില നഷ്ടപ്പെടുന്നു എന്ന തോന്നല്‍, പിന്നെ ഫോം.! ഇതെല്ലാം കൂടി ചേര്‍ന്നപ്പോള്‍ ധോണിയുടെ ചീട്ട് കീറാന്‍ ചില ഉന്നത ക്രിക്കറ്റ് അധികാരികള്‍ തീരുമാനിച്ചിരുന്നു. അവര്‍ക്ക് വേണ്ട രക്തസാക്ഷിയായിരുന്നു ധോണി.! പക്ഷെ എല്ലാം മുന്‍ കൂട്ടി കണ്ട, ധോണി ഒരു കോല്‍ മുന്‍പേ എറിഞ്ഞു.! അദ്ദേഹം വിരമിച്ചു, കൂടുതല്‍ വിവാദങ്ങള്‍ തന്നെ തേടി വരുന്നതിന് മുന്‍പേ.!

Advertisements