Share The Article

01

ദുഖത്തോടെ നമുക്ക് പറയാം, 2000 ല്‍ ഇങ്ങനെ ഒരു മുഖമുള്ള മൈക്കല്‍ ജാക്സനെ നിങ്ങള്‍ കണ്ടിട്ടുണ്ടോ ? കറുത്ത് മീശയുള്ള തന്റെ ചുരുണ്ടമുടി വൃത്തിയായി സൈഡിലേക്ക് ചീകി വെച്ചൊരു മൈക്കല്‍ ജാക്സനെ നിങ്ങള്‍ അറിയുക പോലുമില്ല. പിന്നെന്താണീ ഫോട്ടോ ?

1985 ല്‍ എബോണി മാഗസിന്‍ നഥാന്‍ റൈറ്റ് എന്ന ആര്‍ടിസ്റ്റിന്റെ മനസ്സില്‍ രൂപം കൊണ്ട അന്നത്തെ ലോകത്ത് നിറഞ്ഞു നില്‍ക്കുന്ന ഏതാനും സെലിബ്രിറ്റികളുടെ 2000 ല്‍ അവരുടെ മുഖം എങ്ങിനെ ആയിരിക്കും എന്ന് നമുക്ക് ചിത്രങ്ങളുടെ സഹായത്തോടെ കാണിച്ചു തന്നതാണ് ഈ ചിത്രത്തില്‍ നിങ്ങള്‍ കാണുന്നത്. അതായത് 1985 ല്‍ ഈ ആര്‍ടിസ്റ്റ് രണ്ടായിരാമാണ്ടിലെ ജാക്സന്റെ മുഖം പ്രവചിച്ചു. പ്രവചനം അപ്പാടെ തെറ്റിയെങ്കിലും ആ ഫോട്ടോ ജാക്സന്റെ പതനത്തെ കാണിക്കുന്നു.

ജാക്സണ്‍ വെളുക്കാന്‍ തേച്ചത് പാണ്ടായതും മൂക്കിനു രൂപം മാറിയതും എല്ലാം നിങ്ങള്‍ മറക്കില്ല.