നല്ല പ്രൊഫൈല്‍ ചിത്രങ്ങള്‍ ഉണ്ടാക്കൂ; അംഗീകാരം നേടൂ…

Untitled-1

സോഷ്യല്‍ മീഡിയകളുടെയും സെല്‍ഫികളുടെയും കാലമായ ഇന്ന് ഒരാള്‍ അയാളുടെ പ്രൊഫൈല്‍ ചിത്രത്തില്‍ എങ്ങിനെ ഇരിക്കുന്നുവോ അതിനെ ആശ്രയിച്ചായിരിക്കും ആളുകള്‍ അയാളെ ഇന്റര്‍നെറ്റില്‍ വിലയിരുത്തുക എന്ന് പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. കാണാന്‍ കൊള്ളാത്ത ചിത്രങ്ങള്‍ പ്രൊഫൈലില്‍ കൊടുക്കുന്നവര്‍ എത്ര വലിയ കാര്യങ്ങള്‍ തട്ടി വിടുന്നവരായാലും ശരി വലിയ അംഗീകാരങ്ങള്‍ ഒന്നും നേടുവാന്‍ സാധ്യതയില്ല. അതേ സമയം ആകര്‍ഷകങ്ങളായ ചിത്രങ്ങള്‍ പ്രൊഫൈലില്‍ ഉള്ളവര്‍ എന്ത് മണ്ടത്തരങ്ങള്‍ പറഞ്ഞാലും ജനങ്ങള്‍ അതിനെ കയ്യടിച്ച് സ്വീകരിക്കുകയും ചെയ്യും. ഇനി നിങ്ങള്‍ കാണാന്‍ അത്ര പോര എന്ന് തോന്നുന്നുണ്ടോ ? അതിനും പ്രശ്‌നമില്ല. ഫോട്ടോ ഷോപ്പുണ്ടല്ലോ. സ്വന്തം പ്രൊഫൈല്‍ ചിത്രം അതില്‍ കൂടി ഒന്ന് കയറ്റി ഇറക്കിയാല്‍ മതി. സംഗതി സോള്‍വായി !

സെല്‍ഫികള്‍ കൂടി വരുന്ന ഇക്കാലത്ത്, ആളുകളുടെ മുഖം നോക്കി അവരെക്കുറിച്ച് പല തീരുമാനങ്ങളിലും എത്തിച്ചേരുവാന്‍ ജനം മടിക്കുന്നില്ല. ഈയടുത്ത കാലത്ത് നടന്ന ഒരു പരീക്ഷണം ആണ് താഴെ കൊടുത്തിരിക്കുന്നത്. അതൊന്ന് കണ്ടു നോക്കുക.