നാം ഉറങ്ങുമ്പോള്‍ ഉണര്‍ന്നിരിക്കുന്ന അവയവങ്ങള്‍ !

Spread the love

new

ശരീരത്തിനും മനസിലും വിശ്രമം ലഭിയ്ക്കാനുള്ള ഒരു വഴിയാണ് ഉറക്കം. ആരോഗ്യത്തിന് ഉറക്കം ഏറെ പ്രധാനവുമാണ്. ഉറങ്ങുമ്പോള്‍ നമ്മുടെ ശരീരവും ഉറങ്ങുകയാണെന്ന തോന്നല്‍ തെറ്റാണ്.

നാമുറങ്ങുമ്പോള്‍ ശരീരത്തിലെ പല അവയവങ്ങളും ഉണര്‍ന്നിരിയ്ക്കുകയാണ്.

തലച്ചോര്‍

ഉറങ്ങുമ്പോഴും തലച്ചോര്‍ പ്രവര്‍ത്തിയ്ക്കുന്നു. ഉറക്കത്തിന്റെ ആദ്യപകുതിയില്‍ തലച്ചോറിലെ കോര്‍ട്ടെക്‌സിന്റെ പ്രവര്‍ത്തനം 40 ശതമാനം കുറയുന്നുവെങ്കിലും പിന്നീട് കൂടുതല്‍ പ്രവര്‍ത്തിയ്ക്കുന്നു.

കണ്ണുകള്‍

ഉറക്കം കണ്ണുകളെ രണ്ടു സ്റ്റേജുകളാക്കി പ്രവര്‍ത്തിപ്പിയ്ക്കും. നോണ്‍ റാപിഡ് ഐ മൂവ്‌മെന്റ്, റാപിഡ് ഐ മൂവ്‌മെന്റ് എന്നിവയാണിവ. ആദ്യത്തെ ഘട്ടത്തില്‍ കൃഷ്ണമണികള്‍ വട്ടം കറങ്ങും. പിന്നീടുള്ള സ്റ്റേജില്‍ കണ്ണുകള്‍ പെട്ടെന്നു ചലിയ്ക്കും. രണ്ടാം ഘട്ടത്തിലാണ് സാധാരണ സ്വപ്‌നങ്ങള്‍ കാണാറുള്ളത്.

ഹോര്‍മോണ്‍

ഉണര്‍ന്നിരിയ്ക്കുമ്പോള്‍ ശരീരം കാറ്റബോളിക് സ്‌റ്റേറ്റിലാണ്. അതായത് തലയും ശരീരവും പ്രവര്‍ത്തിയ്ക്കും. ഇത് അഡ്രിനാലിന്‍ എന്ന ഹോര്‍മോണ്‍ ഉല്‍പാദനത്തിനു സഹായിക്കും. ഉറക്കത്തില്‍ അനബോളിക് സ്‌റ്റേജിലേക്കു ശരീരം പോകും. ഊര്‍ജം ശരീരത്തില്‍ സൂക്ഷിച്ചു വയ്ക്കപ്പെടും. വളര്‍ച്ചാ ഹോര്‍മോണുകള്‍ ആക്ടീവാകും.

പ്രോട്ടീനുകള്‍

ഉറങ്ങുമ്പോള്‍ ശരീരത്തില്‍ പ്രോട്ടീനുകള്‍ ഉല്‍പാദിപ്പിയ്ക്കപ്പെടും. ഇത് ശരീരത്തിന് രോഗപ്രതിരോധശേഷി നല്‍കും.

താപനില

ഉറങ്ങുമ്പോള്‍ അഡ്രിനാലിന്‍ ഉല്‍പാദനം കുറയുന്നതു കൊണ്ട് ശരീരത്തിന്റെ താപനില കുറയും. ശരീരത്തിന് വിശ്രമം ലഭിയ്ക്കും.കേടുപാടുകള്‍ തീര്‍ക്കാനുള്ള അവസരം ലഭ്യമാകും.

തൊണ്ടയിലെ മസിലുകള്‍

ഉറങ്ങുമ്പോള്‍ തൊണ്ടയിലെ മസിലുകള്‍ അയയും. ഇത് തൊണ്ടയുടെ വിസ്താരം അല്‍പം കുറയ്ക്കും. ഇത് ശ്വാസോച്ഛാസത്തിന് അല്‍പം തടസമുണ്ടാക്കും. കൂര്‍ക്കം വലിയ്ക്കു കാരണമാകും.

Advertisements