Share The Article

boycott5

തെരുവുനായപ്രശ്‌നത്തില്‍ ഉടനടി ഒരു പരിഹാരം കാണണം എന്നത് നമ്മുടെ എല്ലാവരുടെയും ആഗ്രഹാമാണ്. എന്നാല്‍, യാഥാര്‍ത്യത്തെ വളച്ചൊടിച്ച് കേരളത്തിന് എതിരെ നടക്കുന്ന #BoycottKerala ക്യാമ്പയിന്‍ കാണുമ്പോള്‍ എങ്ങനെയാണ് നമ്മള്‍ പ്രതികരിക്കതിരിക്കേണ്ടത്? ഇന്ത്യയുടെ ടൂറിസം ഭൂപടത്തില്‍ കേരളത്തിനുള്ള സ്ഥാനവും വിനോദസഞ്ചാരികളുടെ ഇടയില്‍ ഉള്ള താല്‍പര്യവും പലരുടെയും ഉറക്കം കളയാന്‍ തുടങ്ങിയത് ഇന്നും ഇന്നലെയും ഒന്നുമല്ല. കേരള ടൂറിസത്തിന് എതിരെ നടന്ന എന്ന കുതന്ത്രങ്ങളെയും ഇതുവരെ ഫലപ്രദമായി നമ്മള്‍ ചെറുത്തുതോല്‍പ്പിക്കുകയും ചെയ്തു. എന്നാല്‍, തെരുവുനായ വിഷയത്തില്‍ സത്യത്തെ വളച്ചൊടിച്ച് കേരളത്തിന് എതിരെ സംഘടിത ഉപരോധത്തിന് ആഹ്വാനം ചെയ്തുകൊണ്ട് വീണ്ടും തിരികെ വന്നിരിക്കുകയാണ് ഈ ലോബികള്‍. സത്യം മനസിലാക്കാതെ സംസാരിക്കുക മാത്രമല്ല, മറ്റുള്ളവരില്‍ കേരളത്തിനെതിരെ വിദ്വേഷം പടര്‍ത്തുക കൂടിയാണ് ഇവരുടെ അജണ്ട എന്നറിയുമ്പോള്‍ എന്താണ് ആത്യന്തികമായി ഇവര്‍ ലക്ഷ്യം വയ്ക്കുന്നത് എന്ന് വ്യക്തമാണ്.

boycott1

എന്നാല്‍, മലയാളികളുടെ ക്ഷമ കണ്ട് നിങ്ങള്‍ ആവേശം കൊള്ളുകയാണെങ്കില്‍, സോറി നിങ്ങള്‍ക്ക് തെറ്റുപറ്റി. നിങ്ങള്‍ക്ക് അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കി ഞങ്ങളെ ഒറ്റപ്പെടുത്താം, വെറുക്കാം. ഞങ്ങള്‍ക്ക് ആരോടും വെറുപ്പും വിദ്വേഷവും ഇല്ല. എന്നാല്‍, തെറ്റായ വസ്തുതകള്‍ പ്രച്ചരിപ്പിക്കപ്പെടുമ്പോള്‍ അവയിലെ കപടത തെളിയിക്കാനും സത്യമെന്താണെന്ന് സ്ഥാപിക്കാനും ഞങ്ങള്‍ക്ക് കടമയുണ്ട്. അവകാശമുണ്ട്. അത് ഞങ്ങള്‍ ചെയ്യുക തന്നെ ചെയ്യും.

boycott troll

എന്താണ് #StopBoycottKerala #VisitKerala ക്യാമ്പയിന്‍റെ പ്രസക്തി?

മലയാളികളുടെ ഒത്തൊരുമ ഇതിന് മുന്‍പും നമ്മള്‍ ലോകത്തിന് കാണിച്ചുകൊടുത്തതാണ്. ഷറപ്പോവ വിഷയത്തിലും കാര്‍ട്ടൂണ്‍ വിവാദത്തിലും സായിപ്പിനെ മലയാളം പഠിപ്പിച്ചവരാണ് നമ്മള്‍ മലയാളികള്‍. അപ്പോള്‍, ഇത്രയും ഗൗരവതാരമായ ഒരു വിഷയത്തില്‍ നമ്മുക്കൊന്നിച്ചു ഒരുപാട് കാര്യങ്ങള്‍ ചെയ്യുവാന്‍ ആവും. കേരളത്തിനെതിരെ ചില സംഘടിത ശക്തികള്‍ ഉയര്‍ത്തുന്ന ബോയ്‌ക്കോട്ട് കേരള #BoycottKerala ക്യാമ്പയിന് എതിരെ നമ്മള്‍ ഒന്നിച്ചു പ്രതികരിക്കേണ്ട സമയമാണിത്. ഇതിന്റെ ഭാഗമായി ഇന്ന് നമ്മള്‍ സോഷ്യല്‍ മീഡിയയില്‍ ഒരു ക്യാമ്പയിന്‍ നടത്തുകയാണ്. ഇതിനെക്കുറിച്ച് വി.കെ.ആദര്‍ശ് ഫെയ്‌സ്ബുക്കില്‍ എഴുതിയ വരികള്‍ ശ്രദ്ധിക്കാം:

‘ഇന്ന് രാവിലെ 9 മണി മുതല്‍ ?#?VisitKerala? ?#?StopBoycottKerala? എന്നീ ഹാഷ്ടാഗുകള്‍ ഉപയോഗിച്ച് നിങ്ങളുടെ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിക്കാം. നിങ്ങള്‍ ഇടപെടുന്ന എല്ലാ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് പോസ്റ്റുകളില്‍ മേല്‍പറഞ്ഞ ഹാഷ്ടാഗുകള്‍ കൂടെ ഉള്‍പ്പെടുത്തി ഈ പ്രചരണത്തില്‍ പങ്കെടുക്കാം.

കേരളവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ നമുക്ക് ഇന്‍സ്റ്റാഗ്രാമിലും ട്വിറ്ററിലും ഇതേ ഹാഷ്ടാഗില്‍ പങ്ക് വയ്ക്കാം. കേരളം നായസ്ഥാന്‍ അല്ല, മറിച്ച് പ്രകൃതിഭംഗിയുടെ അക്ഷയപാത്രം ആണന്ന് നമുക്ക് ബോധ്യപ്പെടുത്താം. ഇത് ഒരു അവസരമായി എടുത്ത് പരമാവധി ചിത്രങ്ങള്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിഗില്‍, മറ്റ് ഇന്റര്‍നെറ്റ് ഇടങ്ങളില്‍ കേരളഭംഗി കാണിച്ച് എത്തിക്കാം. പൊതു ഇടത്തില്‍ നല്ല ചിത്രങ്ങള്‍ എത്തിക്കുന്നത്, യാഥാര്‍ത്ഥ്യം പറയുന്ന റിവ്യൂ ഒക്കെ എഴുതി കേരളത്തിന്റെ യഥാര്‍ത്ഥ കാര്യം പങ്ക് വയ്ക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ സംസ്ഥാനത്തിന്റെ വരുമാനത്തിനും ഗുണകരമാകും എന്നും പറയേണ്ടതില്ലല്ലോ.’

boycott3

അപ്പോള്‍, നമ്മള്‍ തുടങ്ങുകയല്ലേ? എല്ലാ കള്ളപ്രചാരണങ്ങള്‍ക്കും എതിരെ നമ്മുക്ക് ഒന്നിച്ച് ശബ്ദമുയര്‍ത്താം. ഇതേ ലക്ഷ്യവുമായി കേരളത്തില്‍ രണ്ടിടങ്ങളില്‍ ട്വീറ്റപ്പുകളും ഇന്ന് നടക്കുന്നുണ്ട്. അവരോടൊപ്പം നമ്മുക്കും അണി ചേരാം.