നായ ഭാര്യയുടെ മൂക്ക് കടിച്ചെടുത്തു; ഭര്‍ത്താവ് നായയുടെ മൂക്കും കടിച്ചെടുത്തു

6

നായ തന്റെ ഭാര്യയുടെ മൂക്ക് കടിച്ചെടുത്തതിന് പ്രതികാരമായി ഭര്‍ത്താവു നായയുടെ മൂക്കും കടിച്ചെടുത്തതായി വാര്‍ത്ത. യു എസ്സിലെ മാഡ്രിഡില്‍ നിന്നാണ് ഈ വാര്‍ത്ത‍ വന്നിരിക്കുന്നത്. പകുതി മൂക്ക് നഷ്ടപ്പെട്ട ഭാര്യ കാരന്‍ ഹെന്റി എന്ന സ്ത്രീയാണ് തന്റെ ഭര്‍ത്താവിന്റെ ധൈര്യത്തെ കുറിച്ച് മാധ്യമങ്ങളോട് പറഞ്ഞത്.

തങ്ങളുടെ ചെറിയ വളര്‍ത്തു നായയെയും കൊണ്ട് പാര്‍ക്കില്‍ നടക്കാന്‍ ഇറങ്ങിയപ്പോള്‍ ആയിരുന്നു ലബ്രോടോര്‍ വിഭാഗത്തില്‍ പെടുന്ന ഭീകരന്‍ നായ ഇവര്‍ക്ക് നേരെ ചാടി വീണത്. അവരുടെ അടിവയറ്റിലും വയറിന്റെ ഇടതു ഭാഗത്തും കടിച്ച നായ പിന്നെ നേരെ മുഖത്തെയാണ് ആക്രമിച്ചത്. കണ്ണില്‍ പോറല്‍ വീഴ്ത്തുകയും മൂക്ക് കടിചെടുക്കുകയും ചെയ്തു ഈ നായ.

രക്ഷപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവിനും കിട്ടി കയ്യില്‍ ഒരു കടി. ഗത്യന്തരമില്ലാതെ ഭര്‍ത്താവ് നായയുടെ മൂക്കിനു നേരെ ചാടി വീഴുകയായിരുന്നു. മൂക്കില്‍ കടിയേറ്റ നായ വേദന കൊണ്ട് പുളഞ്ഞ് പിന്‍വാങ്ങി. തന്റെ ഭര്‍ത്താവിന്റെ ധീരതയില്‍ സന്തോഷവതി ആയിരിക്കുകയാണ് ഈ യുവതി.