നിങ്ങളുടെ കാറിനെ ചാര്‍ജ്ജ് ചെയ്യുന്ന തെരുവ് വിളക്കുകളുമായി ബി.എം.ഡബ്ല്യു

ces_2014_bmw_i3_Main

[one_half][ads2][/one_half]

കാറു കച്ചവ്വടം വിട്ട് ആഡംബര കമ്പനി ബള്‍ബ് കച്ചവടം തുടങ്ങിയോ എന്ന് ചിന്തിക്കാന്‍ വരട്ടെ. തെരുവ് വിളക്കുകള്‍ തന്നെ വൈദ്യുതി ഉപയോഗിച്ചാണ് കത്തുന്നത്. പിന്നെങ്ങനെ അതു കാറിനെ ചാര്‍ജ് ചെയ്യും ? എന്നാലത്തരം തെരുവ് വിളക്കുകള്‍ വികസിപ്പിച്ചെടുത്തിരിക്കുകയാണ് ബി.എം.ഡബ്ല്യു. എല്‍.ഇ.ഡി വിളക്കുകള്‍ ഉപയോഗിച്ച് ഇലട്രിക് കാറുകള്‍ ചാര്‍ജ് ചെയ്യാവുന്ന സംവിധാനമാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്

അതായത് നിങ്ങളുടെ ഇലട്രോണിക് വാഹനം പാര്‍ക്ക് ചെയ്തതിനു ശേഷംനിങ്ങള്‍ തിരികെ വരുമ്പോള്‍ ബാറ്ററി കൂടുതല്‍ ചാര്‍ജായിരിക്കും. ചിലവ് കുറഞ്ഞപദ്ധതിയാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. മുമ്പ് ഇന്റലൈറ്റ് പോലെയുള്ള കമ്പനികള്‍ ഇത്തരമൊരു ആശയം കൊണ്ടുവന്നിരുന്നെങ്കിലും പ്രാവര്‍ത്തികമാക്കുന്നത് ബി.എം.ഡബ്ല്യൂ ആണ്. അടുത്ത വര്‍ഷം മൂണിക് നഗരത്തില്‍ സ്മാര്‍ട്ട് ലൈറ്റുകള്‍ സ്ഥാപിച്ച് തുടങ്ങും