നിങ്ങളുടെ ജീവിതത്തിലെ ആദ്യ സൂപ്പര്‍ഹീറോ നിങ്ങളുടെ അച്ഛന്‍ തന്നെയാണ്.!

13

ശക്തിമാന്‍ മുതല്‍ ഇങ്ങ് സൂപ്പര്‍മാന്‍, സ്പൈഡര്‍ മാന്‍ വരെ നീണ്ടു നില്‍ക്കുന്നു നമ്മുടെ ഇന്ത്യക്കാരുടെ സൂപ്പര്‍ ഹീറോ സങ്കല്‍പ്പങ്ങള്‍. നല്ല പൊക്കവും വണ്ണവും ശക്തിയുമൊക്കെയുള്ള സൂപ്പര്‍ ഹീറോകള്‍. അവര്‍ പറക്കും മലയും കുന്നും ഒക്കെ എടുത്ത് എറിയും..തുടങ്ങി അവര്‍ക്ക് ചെയ്യാന്‍ പറ്റാത്തതായിട്ട് ഒന്നുമില്ല. ഓരോ കുട്ടിയും, പ്രത്യേകിച്ച് ആണ്‍കുട്ടികള്‍ ഈ ഹീറോകളെ കണ്ടാണ്‌ വളരുന്നത്, അവരെപോലെയാകണം എന്ന് ഒരിക്കല്‍ എങ്കിലും ചിന്തിക്കാത്ത കുട്ടികള്‍ കുറവായിരിക്കും.

പക്ഷെ ഈ ശക്തിമാനും, സൂപ്പര്‍മാനും ഒക്കെ മുന്‍പ്, കുട്ടികളുടെ മനസ്സിലേക്ക് പറന്നിറങ്ങുന്ന മറ്റൊരു സൂപ്പര്‍ ഹീറോയുണ്ട്. അച്ഛന്‍.! അതെ ഓരോ കുട്ടിയുടേയും ആദ്യത്തെ സൂപ്പര്‍ ഹീറോ എന്ന് പറയുന്നത് അവരുടെ അച്ചന്മാര്‍ തന്നെയായിരിക്കും. അവരുടെ ഇഷ്ടങ്ങള്‍ സാധിച്ചു തരുന്ന, വാങ്ങിച്ചു തരുന്ന, കൊണ്ട് പോകുന്ന, അവരുടെ അച്ഛന്മാര്‍ തന്നെയായിരിക്കും ഓരോ കുട്ടിയുടേയും ജീവിതത്തിലെ ആദ്യത്തെ സൂപ്പര്‍ഹീറോ.

നമ്മളെ സഹായിക്കാന്‍ അത്യാവിശഘട്ടത്തില്‍ ഓടിഎത്തുന്ന സൂപ്പര്‍ഹീറോയല്ല, നമ്മുടെ വളര്‍ച്ചയുടെ ഓരോ നിമിഷവും മാറി നിന്ന് കണ്ടാസ്വധിക്കുന്ന സൂപ്പര്‍ഹീറോയാണ് അച്ഛന്‍..

അച്ഛന്‍ എന്ന സൂപ്പര്‍ ഹീറോയെ ഒരു കുട്ടി എങ്ങനെയൊക്കെ സ്നേഹിക്കുന്നു, കാണുന്നു എന്ന് ഈ വീഡിയോ പറഞ്ഞു തരും..

ഒന്ന് കണ്ടു നോക്കു…

Write Your Valuable Comments Below