നിങ്ങളുടെ മുടി കൊഴിയുന്നുണ്ടോ? മുടി കൊഴിച്ചില്‍ തടയാന്‍ ചില മാര്‍ഗങ്ങള്‍

Untitled-1

കഷണ്ടി അല്ലെങ്കില്‍ മുടി കൊഴിച്ചില്‍..എല്ലാ പ്രായക്കരെയും ഏതു സമയത്ത് വേണോ ഈ രണ്ട് അഥിതികള്‍ തേടി വരാം. ഇവരെ നമ്മള്‍ സൂക്ഷിക്കണം. കാരണം ഇവര്‍ക്ക് ഒരു സൂച്ചി കയറ്റാന്‍ ഇടം കൊടുത്താല്‍ കിട്ടുന്ന ഗ്യാപ്പില്‍ അവര്‍ ഉലക്ക കയറ്റും.!

നിങ്ങളുടെ മുടി കൊഴിയുന്നുണ്ടോ?  താരന്‍, എണ്ണ, ഷാംബൂ, വെള്ളം എന്നിങ്ങനെ ഇതിന് കാരണങ്ങള്‍ നിരവധിയുണ്ട്. നമ്മളില്‍ വിഷമവും നിരാശയും ഉണ്ടാക്കുന്ന ഇത്തരം പ്രശ്നങ്ങളെ നേരിടാന്‍ ചില കുറുക്കു വഴികള്‍ ഉണ്ട്.

എന്തൊക്കെയാണ് ആ മാര്‍ഗങ്ങള്‍ എന്നല്ലേ?

1. ഒരു പിടി കൂവളത്തില, ഒരു പിടി കുറുന്തോട്ടിയില, ചെമ്പരത്തിയില അരച്ച് തലയില്‍ തേച്ച് പിടിപ്പിച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുക

2. ചെമ്പരത്തി പൂവും കയ്യുണ്ണിയും ചേര്‍ത്ത വെളിച്ചെണ്ണ ഉപയോഗിക്കുക.

3. ചെമ്പരത്തി പൂവിന്റെ ഇതളുകള്‍ അരച്ച് ഷാംപുവായി ഉപയോഗിക്കുക.

4. ആര്യവേപ്പിലയിട്ട് തിളപ്പിച്ച വെള്ളം ഗുണം ചെയ്യും.

5. അഞ്ച് ഇതളുള്ള ചെമ്പരത്തി പൂവ്, തെച്ചിപ്പൂവ്, കൃഷ്ണതുളസി എന്നിവ ചേര്‍ത്ത് തിളപ്പിച്ച് വെളിച്ചെണ്ണയാക്കി ഉപയോഗിക്കാം.

6. കറ്റാര്‍വാഴയുടെ നീര് ചേര്‍ത്ത എണ്ണ ഉപയോഗിക്കുക.

7. ബദാം എണ്ണയും നെല്ലിക്കാ നീരും ചേര്‍ത്ത മിശ്രിതം വിരലിന്റെ അറ്റം കൊണ്ട് തലയോട്ടിയില്‍ എല്ലാ ഭാഗത്തും തേച്ച് പിടിപ്പിക്കുക.