നിങ്ങളുടേത് ആന്‍ഡ്രോയിഡ് മൊബൈലാണോ ? നിങ്ങള്‍ ഒരിക്കലും ഇന്‍സ്റ്റാള്‍ ചെയ്യരുതാത്ത ചില ആപ്ലിക്കേഷനുകള്‍

8

android-malware_650_020415124215

നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണില്‍ ഒരിക്കലും ഇന്‍സ്റ്റാള്‍ ചെയ്യരുതാത്ത ചില ആപ്ലിക്കേഷനുകളുണ്ട്. അത്തരം ആപ്ലിക്കേഷനുകള്‍ നമ്മുടെ മൊബൈലിനെ മാത്രമല്ല, ഒരുപക്ഷേ ജീവിതത്തിനെ തന്നെ ബാധിച്ചേക്കാം. ഇത്തരത്തിലുള്ള പ്രമുഖ മൂന്ന് ആപ്ലിക്കേഷനുകളെ കുറിച്ച് കഴിഞ്ഞ ദിവസം ആന്റിവൈറസ് ഡെവലപ്പറായ അവാസ്റ്റ് മുന്നറിയിപ്പ് നല്കി. ഡ്യുറാക് കാര്‍ഡ് ഗെയിം, ആന്‍ ഐക്യു ടെസ്റ്റ്, റഷ്യന്‍ ഹിസ്റ്ററി ആപ്പ് എന്നിവയാണത്. ഈ ആപ്ലിക്കേഷനുകള്‍ മാല്‍വെയറുകളും, ആഡ്‌വെയരുകളും പരത്തുന്നതായി അവാസ്റ്റ് കണ്ടെത്തി.

മൂന്ന് ആപ്ലിക്കേഷനുകളും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ സുലഭമായിരുന്നു. ഇതുവരെ മില്യണാളുകളാണ് എ ഓരോ ആപ്പുംഡൗണ്‍ലോഡ് ചെയ്ത് കഴിഞ്ഞത്. സംശയത്തെ തുടര്‍ന്ന് നിലവിലീ ആപ്ലിക്ക്രേഷനുകളും പ്ലേ സ്റ്റോറില്‍ നിന്ന് താത്കാലികമായി പിന്‍വലിച്ചിരിക്കുകയാണ്.

ഒരു ഉപയോക്താവ് അവാസ്റ്റിനോട് പരാതി ഉന്നയിച്ചതോടെയാണ് ഈ ആപ്ലിക്കേഷനുകളുടെ നശീകരണ ശക്തി വെളിച്ചത്താകുന്നത്. ഈ ആപ്ലിക്കേഷനുകള്‍ മറ്റ് ആപ്ലികേഷന്‍ ഡേറ്റകള്‍ നശിപ്പിക്കുന്നുവെന്നായിരുന്നു പരാതി. എന്നാല്‍ പരിശോധനയില്‍ കാര്യങ്ങള്‍ അതിലധികം പ്രശ്‌നമാണെന്ന് കണ്ടെത്തുകയായിരുന്നു.

Write Your Valuable Comments Below