നിങ്ങള്‍ക്ക് തൈറോയ്ഡ് ഉണ്ടോ? എന്തൊക്കെയാണ് രോഗലക്ഷണങ്ങള്‍?

17

147310122

തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം ശരിയായി നടക്കാതിരിയ്ക്കുമ്പോഴാണ് തൈറോയ്ഡ് പ്രശ്‌നങ്ങളുണ്ടാകുന്നത്.

ഹൈപ്പര്‍ തൈറോയ്ഡ്, ഹൈപ്പോ തൈറോയ്ഡ് എന്നിങ്ങനെ രണ്ടു വിധം തൈറോയ്ഡ് പ്രശ്‌നങ്ങളുണ്ട്. തൈറോയ്ഡ് ഗ്രന്ഥി അമിതമായി തൈറോക്‌സിന്‍ ഉല്‍പാദിപ്പിക്കുമ്പോഴാണ് ഹൈപ്പര്‍ തൈറോയ്ഡാകുന്നത്.

നിങ്ങള്‍ക്ക് ഈ രോഗം ഉണ്ടോ എന്ന് എങ്ങനെ മനസിലാക്കാം?

1) തൂക്കം കുറയുക

ഹൈപ്പര്‍ തൈറോയ്ഡുണ്ടെങ്കില്‍ പെട്ടെന്നു തന്നെ തൂക്കം കുറയും. ഭക്ഷണമെത്ര കഴിച്ചാലും പെട്ടെന്നു തടിയും തൂക്കവും കുറയും. ഇത് ശരീരത്തിന്റെ അപചയപ്രക്രിയ ശക്തമാകുന്നതു കൊണ്ടാണ്.

2) മുടി കൊഴിച്ചില്‍

തൈറോയ്ഡ് പ്രശ്‌നങ്ങള്‍ മുടി കൊഴിച്ചിലിനും ഇട വരുത്തും.

3)തടി വര്‍ദ്ധിയ്ക്കുക

തൈറോയ്ഡ് ഗ്രന്ഥി ശരിയായ അളവില്‍ തൈറോയ്ഡ് ഉല്‍പാദിപ്പിക്കാതിരിയ്ക്കുമ്പോള്‍ തടി അമിതമായി വര്‍ദ്ധിയ്ക്കും. അപചയപ്രക്രിയ തീരെ പതുക്കെയാകുന്നതാണ് കാരണം.

4)മസില്‍ വേദന

തൈറോയ്ഡ് പ്രശനങ്ങള്‍ മസില്‍ വേദനയുമുണ്ടാക്കും. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ തന്നെയാണ് ഇതിന്റെ കാരണം.

5)മറവി

മറവി പോലുള്ള പ്രശ്‌നങ്ങള്‍ തൈറോയ്ഡ് പ്രവര്‍ത്തനം ശരിയല്ലാതാകുമ്പോഴുണ്ടാകും.

6)ആര്‍ത്തവം

ഹൈപ്പര്‍, ഹൈപ്പോ തൈറോയ്ഡുകള്‍ ആര്‍ത്തവത്തേയും ബാധിയ്ക്കും. ഹൈപ്പോ തൈറോയ്ഡ് അമിതമായ ബ്ലീഡിംഗിനും ഹൈപ്പര്‍ തൈറോയ്ഡ് കുറവു ബ്ലീഡിംഗിനും കാരണമാകും.

7) ഡിപ്രഷന്‍

തൈറോയ്ഡ് പ്രശനങ്ങള്‍ ഡിപ്രഷന്‍ പോലുള്ള പ്രശ്‌നങ്ങളും വരുത്തി വയ്ക്കും.

8)ഗ്രന്ഥി വീക്കം

കഴുത്തിലാണ് തൈറോയ്ഡ് ഗ്ലാന്റുള്ളത്. ഇത് പുറത്തേയ്ക്കു കാണും വിധത്തിലാകുന്നതും തൈറോയ്ഡ് ഗ്ലാന്റിന്റെ പ്രവര്‍ത്തനം ശരിയല്ലാതാകുമ്പോഴാണ്.

9)കൊളസ്‌ട്രോള്‍

ഹൈപ്പോ തൈറോയ്ഡുള്ളവര്‍ക്ക് കൊളസ്‌ട്രോള്‍ അളവ് കൂടും. ശരീരത്തിലെ അപചയപ്രക്രിയ ശരിയായി നടക്കാത്തതു കൊണ്ട് കൊഴുപ്പടിഞ്ഞു കൂടുന്നതാണ് ഇതിന് കാരണം.

10)അമിതമായ ചൂടും വിയര്‍പ്പും

തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം അമിതമായി ചൂടു തോന്നുവാനും വിയര്‍പ്പു കൂടുവാനും ഇട വരുത്തും,

Write Your Valuable Comments Below