Share The Article

tech-myths-620x350

സത്യമാണെന്ന് വിശ്വസിക്കുകയും എന്നാല്‍ യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത ടെക്ക് ധാരണകള്‍ ഇവിടെ പരിചയപ്പെടാം…

1. സ്മാര്‍ട്ട്‌ഫോണുകളിലെ ബാറ്ററി മുഴുവന്‍ തീര്‍ന്നതിന് ശേഷം മാത്രമാണ് ചാര്‍ജ് ചെയ്യാന്‍ പാടുളളൂ എന്ന ധാരണ ശരിയല്ല. മുഴുവനായി ചോരുന്നതിന് മുന്‍പ് ചാര്‍ജ് ചെയ്യുന്നത് വാസ്തവത്തില്‍ ബാറ്ററിക്ക് നല്ലതാണ്.

2. ട്രോജന്‍ ഹോഴ്‌സസ് തുടങ്ങിയ മാല്‍വെയറുകള്‍ മാക്ക് ഒഎസിനെ ആക്രമിക്കാന്‍ സാധ്യതയുളളവയാണ്.

3. നിങ്ങളുടെ ക്യാമറയ്ക്ക് കൂടുതല്‍ മെഗാപിക്‌സലുകള്‍ ഇല്ലാതെ നല്ലൊരു ഫോട്ടോ എടുക്കാന്‍ സാധിക്കില്ല എന്നത് തെറ്റായ ധാരണയാണ്. ക്യാമറയുടെ ലെന്‍സുകള്‍, സെന്‍സറുകള്‍ തുടങ്ങിയ ഘടകങ്ങള്‍ കൂടി ഒരു മികച്ച ചിത്രത്തിന് പുറകിലുണ്ട്.

4. ലാപ്‌ടോപുകള്‍ ആണുങ്ങള്‍ക്ക് വന്ധ്യത ഉണ്ടാക്കുന്നു എന്ന ധാരണ തെറ്റാണ്.  ലാപ്‌ടോപുകളല്ല ഇതിന് കാരണം, മറിച്ച് അത് പുറപ്പെടുവിക്കുന്ന ചൂടാണ് ഇത്തരമൊരു നിഗമനത്തിന് പുറകില്‍.

5. QWERTY കീബോര്‍ഡിലാണ് ഏറ്റവും കാര്യക്ഷമമായി ടൈപ്പ് ചെയ്യാന്‍ സാധിക്കുന്നത് എന്നാ ധാരണ തെറ്റാണ്.  DVORAK കീബോര്‍ഡാണ് യഥാര്‍ത്ഥത്തില്‍ ടൈപ്പ ചെയ്യാന്‍ കുറച്ച് കൂടി മികച്ചത്

6. എല്‍ഇഡി ടിവികളേക്കാള്‍ എല്‍സിഡി ടിവികള്‍ മികച്ചത് എന്നത് ശരിയല്ല.  എല്ലാ ആധുനിക ടിവികളും എല്‍സിഡികള്‍ അടക്കം എല്‍ഇഡി സങ്കേതം ഉപയോഗിക്കുന്നുണ്ട്.

7. സ്മാര്‍ട്ട്‌ഫോണ്‍ ആപുകള്‍ അടയ്ക്കുന്നത് ഊര്‍ജ സംരക്ഷണത്തിന് കാരണമാകും എന്നത് ശരിയല്ല. വിന്‍ഡോസ് ഫോണ്‍ 8ലെ പശ്ചാത്തല ആപുകള്‍, ഐഒഎസ്‌ലെ പോലെ തന്നെ മരവിച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്.

8. എംപി3 പ്ലയറുകള്‍ പുറപ്പെടുവിക്കുന്ന ശബ്ദത്തിന്റെ ഗുണനിലവാരം, സിഡികളില്‍ നിന്ന് വരുന്ന ശബ്ദത്തേക്കാള്‍ കുറവാണ്.