നിന്റെഡോയുടെ പോര്‍ട്ടബിള്‍ ഗെയിമിംഗ് ഡിവൈസായ ഗെയിം ബോയിക്ക് 25 വയസ്സ്

2

02

നിന്റെഡോയുടെ പോര്‍ട്ടബിള്‍ ഗെയിമിംഗ് ഡിവൈസായ ഗെയിം ബോയ്‌ വിപണിയിലെത്തിയിട്ട് ഇക്കഴിഞ്ഞ ഏപ്രില്‍ 21ആം തിയതി 25 വര്‍ഷമായി. പണ്ടത്തെ സൂപ്പര്‍ ഗെയിമിംഗ് ഡിവൈസായിരുന്നു ഗെയിം ബോയ്‌.. സൂപ്പര്‍ മാരിയോയും ഡോങ്കീ കൊങ്ങും പോലുള്ള ഗെയിമുകള്‍ ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെട്ടത് ഗെയിം ബോയിലൂടെ ആണ്.

കാട്രിഡ്ജുകള്‍ മാറ്റിയിട്ട് പല പല ഗെയിമുകളും കളിക്കാന്‍ ഉള്ള സംവിധാനവും ഗെയിം ബോയില്‍ ഉണ്ടായിരുന്നു. ഒരു ലിങ്ക് കേബിളിന്റെ സഹായത്തോടെ മറ്റു ഗെയിമെഴ്സുമായി കണക്ട് ചെയ്യാനും ഗെയിം ബോയിക്ക്‌ പറ്റുമായിരുന്നു. ഓണ്‍ലൈന്‍ ഗെയിമിംഗ് എന്നാ മഹാ ശൃംഖലയുടെ തുടക്കമായിരുന്നു അത് എന്നും പറയാം.

119 മില്യണ്‍ ഗെയിം ബോയ്‌ കണ്‍സോളുകലാണ് ലോകമെമ്പാടുമായി വിറ്റത്. ഇപ്പോഴുള്ള വമ്പന്‍ ഗെയിമിംഗ് കണ്‍സോളുകളുടെയും മൊബൈല്‍ ഗെയിമിംഗിന്‍റെയും തുടക്കമായിരുന്നു ഗെയിം ബോയ്‌.

Write Your Valuable Comments Below