Share The Article
gallery-copy
വ്യക്തി അനുഭവങ്ങളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്ന് അറിഞ്ഞ അടുത്ത വിദ്യായങ്ങളിലുമായി നടപ്പാക്കി വരുന്ന ‘അതി’ന്യൂതന നിയമസംഹിതയാണ് വിഷയം . ഒരു നൂറ്റാണ്ട് മുന്‍പ് വരെ അവര്‍ണ്ണസവര്‍ണ്ണ വിദ്യാര്‍ത്ഥിക്കള്‍ക്ക് വിദ്യാഭ്യാസം തുല്യമായി ലഭ്യം ആകുന്ന ഒരു വ്യവസ്ഥ നിലനിന്നിരുന്നില്ല . വിദ്യായലങ്ങളില്‍ താഴന്ന ജാതിയില്‍പ്പെട്ടവര്‍ പഠിക്കാന്‍ വന്നാലും അവര്‍ക്ക് മാറി ഒരു മൂലയില്‍ ജാതി തിരിച്ചു മാത്രം ഇരുപ്പടം നല്‍ക്കിയിരുന്നത് . ഡോ. അംബേദ്കര്‍ ഇന്ത്യയിലെ തന്റെ വിദ്യാഭാസ കാലഘടത്തില്‍ അഭിമുഖകരിക്കേണ്ടി വന്ന അനീതികളെ പറ്റി വിവരിച്ചിട്ടുണ്ട് . അന്ന് സ്‌കൂളില്‍ വിദ്യാര്‍ത്ഥിക്കള്‍ എന്നല്ല മറിച്ച് ജാതിയുടെ അടിസ്ഥാനത്തില്‍ സമ്പര്‍ക്കം നിക്ഷേധിക്കപ്പെട്ട , ക്ലാസ് മുറിക്കളില്‍ രണ്ട് വശത്തായി ഇരുന്നു പഠിക്കേണ്ടി വന്ന കുട്ടിക്കളുടെ കൂട്ടം മാത്രമായി എണ്ണപ്പെട്ടിരുന്നത് .അവര്‍ണ്ണനും സവര്‍ണ്ണനും തുല്യര്‍ ആയ മനുഷ്യര്‍ അല്ല എന്ന പ്രമാണം അന്നത്തെ തലമുറയില്‍ അടിച്ചേല്‍പ്പിക്കാന്‍ സ്‌കൂളുകളിലെ ഈ രീതി പര്യാപ്തമായിരുന്നു . വെള്ളക്കാരന്റെ കുട്ടിയ്ക്കും കറുത്ത വര്‍ഗ്ഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിയ്ക്കും ഒരേ തരത്തില്‍പ്പെട്ട കളിക്കളില്‍ ഒന്നിച്ചു ഏര്‍പ്പെട്ടാനും , പരസ്പരം സംസാരിക്കാനും , ഭക്ഷണം പങ്കുവയ്ക്കാനും , എന്തിന് ഏറെ ഒന്നിച്ചു ഇരിക്കാന്‍ കൂടി ഉള്ള അവകാശം നിക്ഷേധിക്കപ്പെട്ടിരിക്കുന്നു . ഇതിന്റെ ഭീകരതയെ An Analysis of Educational Challenges in the New South Africa എന്ന ഗ്രന്ഥത്തില്‍ നിന്നും സുസന്‍ ഏറിക് രച്ചിച്ച People Aren’t Black: People Are Human എന്ന ബുക്കിലും വായിച്ചു അറിയാന്‍ സാധിക്കുന്നതാണ്.
ജാതി,വര്‍ഗ്ഗ , വര്‍ണ്ണ , വംശ , ലിംഗ വേര്‍തിരിവുകള്‍ മാറ്റി നിര്‍ത്തി പൌരന്‍ തുല്യനീതി നടപ്പിലാക്കാന്‍ ഡോ. അംബേദ്‌റുടെ നേതൃത്വത്തില്‍ നിലവില്‍ വന്ന ഭരണഘടന ഉറപ്പ് ആകുന്ന സെക്ഷ്വല്‍ ഇക്വാലിറ്റി നമ്മുടെ എത്ര വിദ്യാലങ്ങളില്‍ കാണാന്‍ സാധിക്കും ?ചെറിയ ക്ലാസുക്കളില്‍ മുതല്‍ ക്ലാസ്സില്‍ രണ്ട് മൂലയില്‍ വേര്‍തിരിച്ചുള്ള പഠനപക്തിയാണ് . പണ്ട് ജാതിയോ , വംശമോ ആയിരുന്നു നോക്കിരുന്നത് എങ്കില്‍ ഇന്ന് നോക്കുന്നത് കുട്ടിയുടെ ലിംഗം ആണ് എന്ന് മാത്രം . ഭരണഘടനയില്‍ ആര്‍ട്ടിക്കിള്‍ 46,51,15,14 എന്നി ഭാഗങ്ങളില്‍ പറയുന്നതിന് പോലും അപരിഷ്‌കൃതമായ സ്‌കൂള്‍ ചട്ടങ്ങള്‍ വില കല്പ്പിക്കില്ല . അവരുടെ നിഴമങ്ങള്‍ പലതാണ് , ആണ്‍കുട്ടിയും പെണ്‍കുട്ടിയും തമ്മില്‍ സംസാരിക്കാന്‍ പാടില്ല , ഒന്നിച്ചു ഇരിക്കാന്‍ പാടില്ല , ഭക്ഷണം പങ്കുവയ്ക്കാന്‍ പാടില്ല , ആണ്‍കുട്ടി കളിക്കേണ്ട ഗെയിംസും പെണ്‍കുട്ടി കളിക്കേണ്ട ഗെയിംസും സ്‌കൂള്‍ ഭരണകൂടം നേരത്തെ തിരുമാനിച്ചു വച്ചിരിക്കും ഇത് ലംഘിച്ചു, ‘ഫുട്ട്‌ബോള്‍ കളിക്കാന്‍ കുമാരിക്കും , ഷര്‍ട്ടില്‍ കളിക്കാന്‍ കുമാരനും അവകാശം ഇല്ല ‘ ( ഉദാഹരണം ആയി പറഞ്ഞതാണ് ). UNICEF ആര്‍ട്ടിക്കിള്‍ 31യിലൂടെ ലിംഗഭേദം അന്യേ ഏത് കുട്ടിക്കും ഉല്ലാസങ്ങളിലും ഗെയിംസിലും ഏര്‍പ്പെട്ടാന്‍ തുല്യമായ അവകാശം ഉണ്ട് എന്ന് ഉറപ്പ് നല്ക്കുബോള്‍ ആണ് നമ്മുടെ സ്‌കൂളുകളില്‍ ഇത്തരം വ്യവസ്ഥ നടക്കുന്നത് . സദാചാരത്തില്‍ മൊത്ത കച്ചവടക്കാര്‍ ആയ ഈ ‘സ്‌കൂള്‍ ‘തലവന്മാര്‍ക്ക് രണ്ട് വിദ്യാര്‍ത്ഥിക്കള്‍ തമ്മില്‍ പഠന പോര്‍ഷന്‍ ഡിസ്‌കസ് ചെയ്യുന്നത് കണ്ടാല്‍ ഉടനെ അവര്‍ രണ്ടുപേരുടെയും ലിംഗം എന്താണ് എന്ന് അറിയണം , എതിര്‍ലിംഗത്തില്‍ പെട്ടവര്‍ ആണെന്ന് കണ്ടാല്‍ ഉടനെ സദാചാരം അക്‌സിലെരെറ്റ് ചെയ്ത് ഞരമ്പുകളില്‍ കയറും.
ശുദ്രന്‍ ബ്രാഹ്മണകുലത്തില്‍പ്പെട്ട കുട്ടിയോട് സംസാരിക്കുന്നത് കണ്ടാല്‍ കഴിഞ്ഞ നൂറ്റാണ്ടിലെ അധ്യാപര്‍ക്ക് തോന്നിയ മോരാലിട്ടി ബ്രീചിങ്ങിന്റെ ഒരു നിയോ വേര്‍ഷന്‍ തന്നെ ആണ് ഇന്നത്തെ അധ്യാപര്‍ക്കും . സദാചാരനടപടിക്കള്‍ സ്‌കൂളില്‍ അവസാനിക്കില്ല , എതിര്‍ ലിംഗത്തില്‍പ്പെട്ടവര്‍ വിട്ടില്‍ വെച്ച് ഫോണ്‍ വിളിക്കാതെ ഇരിക്കാന്‍ മാതാപിതാക്കള്‍ക്ക് വാണിംഗ് കൊടുക്കും , ഒരേ സെക്‌സില്‍ പ്പെട്ടത്താവര്‍ സിനിമയ്‌ക്കോ ഹോട്ടലിലോ , നിരത്തിലൂടെ നടന്ന് പോകുന്നതും ഈ നേതാക്കാന്മാര്‍ക്ക് സഹിക്കില്ല . അങ്ങനെ കണ്ടവരെ സസ്‌പെന്‍സ്ഷന്‍ നല്‍കാന്‍ ഉള്ള വഴിക്കള്‍ നോക്കും കഴിഞ്ഞില്ല എങ്കില്‍ മാതാപിതാക്കള്‍ വിളിച്ചു ‘ പുരുഷസ്ത്രിജാതിയില്‍ നിലനില്‍ക്കേണ്ട അസമത്വത്തിന്റെ അവശ്യകത്തെപ്പറ്റിയും അങ്ങനെ നമ്മുടെ ‘പുണ്യ’ സംസ്‌കാരം സംരക്ഷിക്കെണ്ടത്തിനെപ്പറ്റിയും ലെക്ചര്‍ നല്‍ക്കും . സ്‌കൂളില്‍ ഇന്നും ക്യാപ്റ്റന്‍ ആണ്കുട്ടിയും വൈസ്‌ക്യാപട്ന്‍ പെണ്ണും ആയി നിലനിര്‍ത്തുന്നത് വഴി നല്‍കുന്ന സന്ദേശം വ്യ്കതമാണ് .
രണ്ട് ജാതിക്കളില്‍ പ്പെട്ടവര്‍ തമ്മില്‍ സൌഹൃദങ്ങളില്‍ ഏര്‍പ്പെട്ടാന്‍ പാടില്ല എന്നതിന്റെ ഒരു കാരണം ആയി ഇവര്‍ പറയുന്നത് അത് പ്രേമം എന്നാ വഴിവിട്ട ബന്ധങ്ങള്‍ക്ക് കാരണം ആകും എന്നതാണ് . അല്ല , സാറേ ഇങ്ങനെ പ്രേമത്തോട്ടു അമിതമായ അവെര്‍ശന്‍ എന്തിനാണ് ? ഇത് Philophobia എന്നാ മാനസ്സിക വൈകല്യത്തിന്റെ ലക്ഷണം ആണ് . ഇനിയിപ്പോള്‍ ഇവരുടെ റീസനിംഗ് വെച്ചാലും കാര്യം ഒത്ത് പോകില്ലല്ലോ . വിക്ട്രോറിയന്‍ ചിന്തയില്‍ ചേര്‍ക്കപ്പെട്ട സെക്ഷന്‍ 377പ്രാകാരം ഹെറ്ററോസെക്ഷവാലിറ്റി നിഴമവിധേയവും , ഹോമോസേക്ഷല്‍ അടുപ്പം നിഴവിരുധവും ആണ് . വഴിവിട്ട് ബന്ധം നിയന്ത്രിക്കാന്‍ ആണെങ്കില്‍ , സ്‌കൂളില്‍ ആണും ആണും/പെണ്ണുംപെണ്ണും തമ്മില്‍ മിണ്ടാന്‍ പാടില്ല , അവര്‍ നോക്കാന്‍ പാടില്ല ,ഒന്നിച്ചു കളിക്കാന്‍ പാടില്ല എന്നും ലോ ആന്‍ഡ് ഓര്‍ഡര്‍ കൊണ്ടുവരണം ആയിരുന്നു , ഇവിടെ ബോയ്‌സ്/ഗേള്‍സ് ഒളി ഹോസ്ടുലുക്കള്‍ക്കും സ്‌കൂളുകള്‍ക്കും പകരം മിക്‌സഡ് മാത്രം ആകണം . അല്ലാതെ തീര്‍ത്തും നിഴമാപരമായ ബന്ധങ്ങളെ ഞങ്ങള്‍ എതിര്‍ക്കും എന്നും നിയമവിരുദ്ധം ആയതിനെ എതിര്‍ക്കാതെ ഇരിക്കുന്നു , എന്ന് പറയുന്നതില്‍ നിന്ന് ഇവരുടെ കാപട്യം വ്യക്തം ആകുന്നതാണ് .
പുരുഷവര്‍ഗ്ഗവും സ്ത്രിവര്‍ഗ്ഗവും തമ്മില്‍ നോക്കാന്‍ പാടില്ല , സ്പര്‍ശിക്കാന്‍ പാടില്ല , സംസാരിക്കാതെ വളരണം, നിങ്ങള്‍ രണ്ടുപേരും അന്യഗ്രഹജീവികള്‍ ആണ് , രണ്ടാളും തമ്മില്‍ ഒന്നിച്ചു ഇരുന്നാല്‍ അത് അശുദ്ധം തുടങ്ങി ആണും പെണ്ണും തമ്മില്‍ ലൈഗികതയ്ക്ക് അപ്പുറം ആയി യാതൊരുവിധ ബന്ധവും ഇല്ല എന്ന അറിവാണ് ഇത്തരം വിദ്യായലങ്ങളിലൂടെ കുട്ടികള്‍ക്ക് നല്‍കുന്നത് . ട്രാന്‍സ് ജെന്ററിന്റെയും , ട്രാന്‍സ് സെക്ഷ്വലിസത്തിനും  മനുഷ്യര്‍ ആയി കാണാന്‍ പൊതുസമൂഹം ഇന്നും തയ്യാര്‍ ആകാതെ കൊണ്ട് ഇത്തരം നിയമസംഹിതയില്‍ അവര്‍ക്ക് സ്ഥാനം ഇന്നില്ല .
ജാതി വാലിന്റെയും ജനിച്ച ലിംഗത്തിനെയും അടിസ്ഥാനമാകി ഉള്ള വേര്‍തിരുവുക്കള്‍ അല്ല മറിച്ച് സ്‌കൂളില്‍ എല്ലാര്‍ക്കും ഒരുപോലെ വിദ്യാര്‍ത്ഥിക്കള്‍ ആയി ഒന്നിച്ചു കളിച്ചുംപഠിച്ചും വളര്‍ന്നു വരാവുന്ന ഒരു സഹാചാര്യം ആണ് ഉണ്ടാകേണ്ടത് , വംശവും,നിറവും ,ജാതിയും, ലിംഗവും അടിസ്ഥാനം ആക്കി അല്ല മനുഷ്യന്‍ എന്ന പരിഗണയില്‍ ആകണം നമ്മുടെ sociopolitical നിഴമങ്ങളും അവകാശങ്ങളും ഉണ്ടാക്കേണ്ടത് , ഇത്തരം ചിന്തക്കള്‍ തലമുറയില്‍ വളര്‍ത്തി എടുക്കേണ്ട അധ്യാപകര്‍ തന്നെ അതിന് വിപരീതമായി പ്രവര്‍ത്തിക്കുന്നത് നിരാശാജനകം ആണ് .
പിന്നണി: ഇവിടെയുള്ള എല്ലാ അധ്യാപര്‍ക്കോ സ്‌കൂള്‍ക്കല്‍ക്കോ നേരെ സ്റ്റെറീറ്റൈപ്പിക്കള്‍ കാഴ്ചപ്പാട് വച്ച് പുലര്‍ത്തുക ഒന്നും അല്ല , പുരോഗമനമായ, പക്ത്വത നിറഞ്ഞ രിതിയില്‍ പ്രവര്‍ത്തിക്കുന്ന പല അധ്യാപകരെ എനിക്കാറിയാം അവര്‍ ഈ പോസ്റ്റിന്റെ പരിധിക്ക് വെളിയില്‍ ആണ് , സ്ഥിരം കാണുന്ന ചില കാഴ്ച്ചക്കള്‍ പങ്കുവയ്ക്കുന്നു എന്നെ ഉള്ളൂ . പോസ്റ്റിലെ സ്വവര്ഗ്ഗനുരാഗം തെറ്റാണ് എന്നല്ല പറയാന്‍ ശ്രമിച്ചത് മറിച്ച് അത് വ്യക്തിസ്വതന്ത്രത്തിന്റെ ഭാഗം തന്നെയാണ് എന്നാല്‍ ഈ സദാചാര പോലീസുക്കാരുടെ ഡബിള്‍ സ്റ്റാന്റ് കാണിക്കാന്‍ സൂചിപ്പിച്ചതാണ് .
Reference :
http://www.theguardian.com/science/occamscorner/2013/dec/09/gendersteretoypesschoolschildrenchoices
http://lawmin.nic.in/olwing/coi/coienglish/coiindexenglish.htm
http://www.unicef.org/rightsite/files/rightsforeverychild.pdf
  • 6
    Shares