Share The Article

01

വയസ്സ് ഇരുപതു പോലും തികയണമെന്നില്ല, മൂന്നു മാസത്തെ പോലും പ്രവൃത്തി പരിചയം വേണമെന്നില്ല, തെങ്ങിന്‍റെ കുലയുടെ വിലയെങ്കിലും മനുഷ്യന്‍റെ ജീവനുണ്ടെന്ന തിരിച്ചറിവ് വേണമെന്നും ഇല്ല. പറഞ്ഞു വരുന്നത് നമ്മുടെ പ്രൈവറ്റ് ബസില്‍ ഡ്രൈവറാവാനുള്ള യോഗ്യതകളെ കുറിച്ചു തന്നെ.
അസാമാന്യ സ്പീഡില്‍ വണ്ടി ഓടിക്കാനുള്ള മനോ ധൈര്യവും (അതോ മനോ രോഗമോ?), റോഡിലൂടെ പോകുന്ന മറ്റു വണ്ടിക്കാരെ നന്നായി പുളിപ്പിക്കാനും, തെറിപ്പിക്കാനും പിന്നെ ഭരണിപാടാനുള്ള  ഉളുപ്പും ഉണ്ടെങ്കില്‍ ഈ ജോലിയില്‍ തിളങ്ങുകയും ചെയ്യാം.

മോശമല്ലാത്ത വേതനവും, പോരാഞ്ഞു ഇടയ്ക്കിടെ മിന്നലോട്ടവും, മിന്നല്‍ പണിമുടക്കവും നടത്താനുള്ള അവകാശവും തരുന്ന ഈ ജോലിയുടെ പ്രധാന ആകര്‍ഷണീയത ഇതൊന്നുമല്ല. ബസ്‌ ഓടിക്കലെന്നത് വല്യ എന്തോ സംഭവം ആണെന്നും, ശകടം നിയന്ത്രിക്കുന്ന ഈ മഹാന്‍ എന്നേയും ഒടിക്കാനും, വളക്കാനും, പിന്നെ ഓടിക്കാനും കൊള്ളാവുന്ന നല്ല മുന്തിയ ഇനം ചരക്കാണെന്നും കരുതുന്ന ചില  മന്ദബുദ്ധികളായ പെണ്പിള്ളേരുടേയും,  അസംതൃപ്ത ഭാര്യമാരുടെയും, സ്ഥലത്തെ പ്രധാന വെടികളുടെയും ആരാധ്യാ പുരുഷന്മാരാവാം.

പെരുകുന്ന അപകടങ്ങള്‍, പൊലിയുന്ന മനുഷ്യ ജീവനുകള്‍, കെണിയില്‍ അകപ്പെടുന്ന സ്ത്രീകള്‍, ദുരുപയോഗം ചെയ്യപ്പെടുന്ന വിദ്യാര്‍ഥിനികള്‍, ഈ സംഭവങ്ങളിലൊക്കെ നമ്മുടെ പ്രൈവറ്റ് ബസ്‌ ഡ്രൈവര്‍മാരുടെ പങ്ക് ഞെട്ടിപ്പിക്കും വിധം ഏറെയാണ്‌. എന്നിട്ടും യാതൊരു നിയന്ത്രണവുമില്ലാതെ ഇവരുടെ വിളയാട്ടം, ബസ്സിനകത്തും, റോഡിലും നിര്‍ബാധം തുടരുകയും ചെയ്യുന്നു..

ശക്തമായ ബോധ വല്ക്കരന്നം, സാമൂഹ്യ, രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നിരന്തരമായ ഇടപെടലുകള്‍, നിയമത്തിന്‍റെ പൊളിച്ചെഴുത്തും, ഉള്ള നിയമങ്ങള്‍ തന്നെ യഥാ വിധം നടപ്പിലാക്കാനുള്ള സല്‍മനസ്സും ഒക്കെ ഉണ്ടെകില്‍ കൂടുതല്‍ അപകടങ്ങളില്‍ നിന്നും, നാശങ്ങളില്‍ നിന്നും നമുക്കും, നാടിനും രക്ഷ കിട്ടും. തീരുമാനം നമ്മുടേത്‌ തന്നെയാണ്…

സ്വപ്നം കാണാന്‍ ആര്‍ക്കും അവകാശം ഉണ്ട്…..!!

കാലത്തിനൊത്ത് കോലം മാറുന്നൊരു മലയാളി...