നോ പാര്‍ക്കിംഗ് – ഇല്ലെങ്കില്‍ പോലീസ് ക്ലാമ്പിടും…!!

Untitled-2

അനധികൃത വാഹനപാര്‍ക്കിംഗ് ഏറിവരുന്ന ഈ കാലത്ത്, പിഴയോ, ലൈസന്‍സ് താല്‍കാലികമായി മരവിപ്പിക്കുകയോ ചെയ്താലൊന്നും പൊതുജനം നന്നാവില്ല. ഈ അവസരത്തിലാണ്, അനധികൃത പാര്‍ക്കിംഗ് എന്ന നൂലാമാലക്ക് മൂക്കുകയറിടാന്‍ കോഴിക്കോടന്‍ പോലീസ് ഒരു ക്ലാമ്പുമായി ഇറങ്ങിയത്‌.

ഇനി കാര്യത്തിലേക്ക് കടക്കാം. അനധികൃത വാഹന പാര്‍ക്കിംഗ് തടയാന്‍, പുതിയ സംവിധാനവുമായി പോലീസ് സേന. ഇനി നോ പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്‌താല്‍, പോലീസ് നിങ്ങളുടെ വാഹനത്തിന്റെ ടയറുകളില്‍ ക്ലാമ്പിടും. ക്ലാമ്പിട്ടാല്‍ പിന്നീട് വാഹനം അനക്കാന്‍ സാധിക്കുകയില്ല. ക്ലാമ്പിട്ടശേഷം, പോലീസിനെ വിളിക്കാനുള്ള നമ്പര്‍ അടങ്ങിയ നോട്ടീസ് വണ്ടിയില്‍ പതിക്കും. ആ നമ്പരില്‍ ബന്ധപ്പെട്ടാല്‍ പോലീസ് വന്ന് ക്ലാമ്പ് തുറന്നുതരും, പക്ഷെ ഫൈന്‍ അടക്കണമെന്ന് മാത്രം.

എന്തായാലും, ഇത്തരമൊരു പുതിയ സംവിധാനം നിലവില്‍ വന്നത്കൊണ്ടെങ്കിലും, ഇനിമുതല്‍ അനധികൃത പാര്‍ക്കിംഗ് കുറയുമെന്ന് കരുതാം.