പണി പോലീസില്‍ , പക്ഷെ അടിയും ഇടിയും വെടിയും പേടി.! അവസാനം “തൊപ്പി” തെറിച്ചു.!

new

ബെല്‍ജിയന്‍ മയനോയിസ് ഇനത്തില്‍ പെട്ട കാഷ് എന്ന പോലീസ് പട്ടിയുടെ കാര്യമാണ് പറയുന്നത്. കാനോന്‍ ബീച്ചിലെ പോലീസ് പടയിലെ ഏക നായ കുട്ടിയായിരുന്നു കാഷ്. പക്ഷെ ഇവന് ഒരു കുഴപ്പം, ഉയരത്തിലേക്ക് ഓടി കയറാനും, കള്ളന്മാരെ ചെയിസ് ചെയ്യനുമൊക്കെ ഇവന് ഭയങ്കര മടിയും പേടിയും ഒക്കെയാണ്.

അങ്ങനെ അവസാനം 27,000 ഡോളര്‍ കൊടുത്ത് വാങ്ങിയ കാഷിനെ പിടിച്ചു പടിക്ക് പുറത്താക്കാന്‍ ഒറിയോണ്‍ പോലീസ് തീരുമാനിക്കുകയായിരുന്നു. എവിടെയെങ്കിലും ഒരു ചെറിയ ശബ്ദം കേട്ടാല്‍ മതി, കാഷ് ഓടി കൂട്ടില്‍ കയറും.. അത്രയ്ക്കുണ്ട് ഇവന്റെ ധൈര്യം.!

പിന്നെ ഇവന്‍ ആകെ മര്യാദയ്ക്ക് ചെയ്യുന്നത് നല്ല വൃത്തിക്ക് കുരയ്ക്കും, പക്ഷെ ആരെങ്കിലും ഒന്ന് കണ്ണുരുട്ടി പേടിപ്പിച്ചാല്‍ ആ കുരയും അവിടെ തീരും..!!!