പത്തിലൊന്ന് അമേരിക്കക്കാരനും വിശ്വസിക്കുന്നത് എച്ച്ടിഎംഎല്‍ എന്നാല്‍ ഗുരുതര ലൈംഗിക രോഗമെന്ന് !

02

അമേരിക്കക്കാര്‍ ഇത്രയും വിവരമില്ലാത്തവര്‍ ആണോ എന്നാണു ഈ വാര്‍ത്ത‍ വായിക്കുന്ന നമ്മള്‍ ഓരോരുത്തരും ചോദിക്കുക. ഒരു പുതിയ പഠന റിപ്പോര്‍ട്ട്‌ ആണ് നമ്മെ ചിരിപ്പിക്കുക. 2,392 ഓളം അമേരിക്കന്‍ പുരുഷന്മാരിലും സ്ത്രീകളിലും നടത്തിയ പഠനത്തില്‍ ആണ് നമുക്ക് ചിരിക്കാന്‍ വക നല്‍കുന്ന വിവരങ്ങള്‍ ഉള്ളത്. പത്തിലൊന്ന് അമേരിക്കക്കാരനും വിശ്വസിക്കുന്നത് എച്ച്ടിഎംഎല്‍ എന്നാല്‍ ഗുരുതര ലൈംഗിക രോഗം ആണെന്നാണ് ഈ പഠനം വെളിപ്പെടുത്തുന്നത്.

കൂടാതെ എംപിത്രി എന്നാല്‍ അതൊരു സ്റ്റാര്‍ വാര്‍സ് റോബോട്ട് ആണെന്നാണ്‌ 23% ആളുകളുടെ അഭിപ്രായം. എച്ച്ടിഎംഎല്ലിന്റെ കാര്യമെടുത്താല്‍ അതിനെ ഗുരുതര ലൈംഗിക രോഗമാക്കിയവര്‍ മറ്റൊന്ന് കൂടി പറയുന്നുണ്ട്. വളരെ പെട്ടെന്ന് ഒരാളില്‍ മറ്റൊരാളിലേക്ക് പകരുന്നത് ആണെന്നും. എയിഡ്സിന്റെ പേര് മാറ്റിയോ ആവോ ?

ഈ പഠനത്തില്‍ പങ്കെടുത്ത എല്ലാവരും 18 വയസ്സോ അതിനു മുകളില്‍ ഉള്ളവരോ ആയിരുന്നു. അവരില്‍ നിന്നും 11% ആളുകള്‍ ആണ് ഹൈപ്പര്‍ ടെക്സ്റ്റ് മാര്‍ക്കപ്പ് ലാംഗേജ് എന്ന വെബ്‌സൈറ്റുകള്‍ നിര്‍മ്മിക്കുവാന്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടര്‍ ലാംഗ്വെജിനെ ലൈംഗിക രോഗമാക്കിയത്.

15% ആളുകള്‍ പറഞ്ഞത് സോഫ്റ്റ്‌വെയര്‍ എന്നാല്‍ അതൊരു തരം വസ്ത്രം ആണെന്നും 12% പേര്‍ അഭിപ്രായപ്പെട്ടത് യുഎസ്ബി എന്നാല്‍ അതൊരു യൂറോപ്പ്യന്‍ രാജ്യത്തിന്‍റെ ചുരുക്കപ്പേര് ആണെന്നുമാണ്.

77% ആളുകള്‍ക്കും എസ്ഇഓ (സേര്‍ച്ച്‌ എഞ്ചിന്‍ ഒപ്ടിമൈസേഷന്‍)യുടെ അര്‍ഥം പറയാന്‍ കഴിഞ്ഞില്ല. 27% ആളുകള്‍ക്ക് ആണെങ്കില്‍ ജിഗാബൈറ്റ് എന്നാല്‍ ഒരു സൌത്ത് അമേരിക്കന്‍ ക്ഷുദ്രജീവി ആയിരുന്നു. 42% പേരുടെ അഭിപ്രായത്തില്‍ മദര്‍ബോഡ് എന്നാല്‍ ഒരു ക്രൂയിസ് ഷിപ്പിന്റെ ഡെക്കായിരുന്നു.

വൌച്ചര്‍ക്ലൌഡ്.നെറ്റ് ആണ് ഈ പഠനം സംഘടിപ്പിച്ചത്.