Share The Article

new

എന്തോരോ എന്തോ…അങ്ങനെ പറഞ്ഞു തന്നെ നമ്മള്‍ ഇത് തുടങ്ങണം…അല്ലെങ്കില്‍ പിന്നെ ഇങ്ങനെ ഒക്കെ സംഭവിക്കുമോ?

കശ്മീരിലെ പ്രഫഷനല്‍ എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ ബോര്‍ഡ് പ്രൊഫഷണല്‍ പ്രവേശ പരീക്ഷയ്ക്ക് ഹാജരാകാന്‍ ആവശ്യപ്പെട്ടു പശുവിനു അഡ്മിറ്റ്‌ കാര്‍ഡ്‌ അയച്ചു !

അബ്ദുല്‍ റഷീദ് എന്ന ബഡ്ഗാം സ്വദേശിയാണ് പശുവിന്റെ മകള്‍ എന്ന് അര്‍ഥം വരുന്ന കാച്ചിര്‍ ഗൗവ എന്ന പേരില്‍ ഓണ്‍ലൈന്‍ വഴി ബോര്‍ഡിന് അപേക്ഷ നല്‍കിയത്. അപേക്ഷ കൂടുതല്‍ ഒന്നും പരിശോധിക്കാതെ അധികൃതര്‍ പശുവിനു കാര്‍ഡ്‌ അയക്കുകയായിരുന്നു. പക്ഷെ കാര്‍ഡ്‌ കിട്ടിയ പശു എന്ത് കൊണ്ടോ പരീക്ഷയ്ക്ക് വന്നില്ല !

അഡ്മിറ്റ് കാര്‍ഡ് കശ്മീരിലെ പ്രതിപക്ഷ പാര്‍ട്ടി വക്താവായ ജുനൈദ് അസിം മട്ടു ട്വിറ്ററില്‍ ഇട്ടതോടെയാണ് സംഭവം വിവാദമായത്.