Share The Article

01

പഴഞ്ചൊല്ലില്‍ പതിരില്ല എന്ന് മാത്രമല്ല അതില്‍ വലിയ കഥയുമില്ല …

പല പഴഞ്ചൊല്ലുകളും കാലഹരണ പെട്ടിരിക്കുന്നു എന്നുവേണം കരുതാന്‍ ..

അതായതു ..,

ഇതോടെ ‘പഴഞ്ചൊല്ലില്‍ പതിരില്ല’ എന്നത് പൊളിച്ച് പതിരും കരടും ചികഞ്ഞെടുക്കുന്നു …

‘ക്ഷീരമുള്ള അകിടിന്‍ ചുവട്ടിലും ചോര താനേ കൊതുകിന്നു കൌതുകം !!!! ‘

കൊതുകിനു പാല് കൊടുത്താല്‍ അത് കുടിക്കുമോ ?? അതിനു പാല് കുത്തി കുടിക്കാന്‍ പറ്റുമോ ??

‘അണ്ണാന്‍ മൂത്താലും മരം കേറ്റം മറക്കുമോ’അണ്ണാന്‍ എന്തിനു മരംകേറ്റം മറക്കണം ?? അതിനു പിന്നെ നീന്തി ജീവിക്കാന്‍ പറ്റുമോ ??

‘ആടു കിടന്നിടത്ത് പൂട പോലുമില്ല’

എല്ലാ ആടുകള്‍ക്കും പൂട കൊഴിയണം എന്നില്ല …
‘പാണ്ടന്‍ നായുടെ പല്ലിനു ശൗര്യം പണേഭട പോല ഫലിയ്ക്കുന്നില്ല.’

നായയുടെ പല്ലിന്റെ മൂര്‍ച്ച കുറഞ്ഞുപോയോ ??
എങ്കിലും അര്‍ദ്ധവത്തായ പല പഴഞ്ചൊല്ലുകള്‍ക്കും ആയുസ് ഏറെയാണ് …

പഴഞ്ചൊല്ലുകള്‍

പരമ്പരാഗതമായ ആശയ അഭിവ്യഞ്ജനത്തിന്റെ സമഗ്രവും സംക്ഷിപ്തവുമായ രൂപമാണ് പഴഞ്ചൊല്ലുകള്‍. ഒരു ജനസമുദായത്തില്‍ പണ്ടേക്കുപണ്ടേ പലരും പറഞ്ഞു പതക്കം(?) സിദ്ധിച്ചിട്ടൂള്ള ചൊല്ലുകള്‍ എന്നാണിവക്ക് അര്‍ത്ഥം കല്പിച്ചിരിക്കുന്നത്. ഗ്രാമീണ ജനതയുടെ സാമൂഹികവും ബൗദ്ധികവുമായ വളര്‍ച്ചയില്‍ ഇവ പങ്കുവഹിച്ചിട്ടുണ്ട്. പഴഞ്ചൊല്ലുകള്‍ അവയുണ്ടായ കാലത്തെ ആത്മാവും ഹൃദയവും പ്രതിഫലിപ്പിക്കുന്നു.

മഹാകവി കുമാരനാശാന്റെ അഭിപ്രായത്തില്‍ പണ്ടേയ്ക്ക് പണ്ടേ പലരും പറഞ്ഞു പഴക്കം വന്നിട്ടുള്ള ചൊല്ലുകളാണ് പഴഞ്ചൊല്ലുകള്‍ അഥവാ പഴമൊഴികള്‍ എന്ന് അറിയപ്പെടുന്നത്.

പഴഞ്ചൊല്ലിന്റെ വിവിധ നിര്‍വചനങ്ങള്‍

പഴഞ്ചൊല്ലെന്നാല്‍ എന്താണെന്ന് പലരും നിര്‍വചിച്ചിട്ടുണ്ട്

ഒരു ജനസമൂഹത്തില്‍ പണ്ടേക്കു പണ്ടേ പലരും പറഞ്ഞു പറഞ്ഞു പരന്നു പഴക്കം വന്നിട്ടുള്ള ചൊല്ല് (മഹാകവി ഉള്ളൂര്‍ )
പലരുടെ ജ്ഞാനവും ഒരാളുടെ ബുദ്ധിയുമാണ് പഴമൊഴി (റസ്സല്‍)
പഴയ തത്ത്വശാസ്ത്രത്തിന്റെ ഏറ്റവും സത്യമായ അവശിഷ്ടങ്ങളാണ് പഴഞ്ചൊല്ലുകള്‍ (അരിസ്‌റ്റോട്ടില്‍)
വലിയ അനുഭവങ്ങളില്‍നിന്ന് നിര്‍മ്മിക്കപ്പെട്ട ചെറിയ വാക്യങ്ങളാണ് പഴഞ്ചൊല്ലുകള്‍ (സെര്‍വാന്റെസ്)
ഒരു രാഷ്ട്രത്തിന്റെ വിജ്ഞാനവും വിനോദവും ആത്മാവും അവിടത്തെ പഴഞ്ചൊല്ലുകളില്‍ ആവിഷ്‌കരിക്കപ്പെടുന്നു. (ഫ്രാന്‍സിസ് ബേക്കണ്‍)
പഴഞ്ചൊല്ലുകള്‍ അവ ഉണ്ടായ കാലത്തെ മനുഷ്യരുടെ ആത്മാവും ഹൃദയവും പ്രതിഫലിപ്പിക്കും (എം.വി. വിഷ്ണു നമ്പൂതിരി)

എന്തായാലും പറഞ്ഞു പറഞ്ഞു അര്‍ത്ഥം മാറാത്ത ഒരേയൊരു പരദൂഷണം ആകാം ഈ പഴഞ്ചൊല്ലുകള്‍ ..