പഴത്തൊലി കളയരുതേ, നമുക്ക് ഉപയോഗമുള്ളതാ…

670px-Treat-Acne-With-Banana-Peels-5

മധുരമുള്ള പഴം കഴിച്ചിട്ട് തൊലി കളയുന്നതാണല്ലോ പേന്‍നോക്കിയിരിക്കുന്ന കുരങ്ങന്മാര്‍ തുടങ്ങി താടിയും തടവിയിരിക്കുന്ന ബുജികള്‍ വരെച്ചെയ്യുന്നത്. എന്നാല്‍ കാടിവെള്ളത്തില്‍ കലക്കി പശുവിനുകൊടുക്കാം എന്നുള്ളതുമാത്രമല്ല പഴത്തൊലി കൊണ്ടുള്ളപയോഗം.  മറിച്ചു സൗന്ദര്യസംരക്ഷണത്തിനും പഴത്തൊലി നമുക്ക് ഉപയോഗിക്കാം

പഴത്തൊലിയില്‍ പ്രകൃതിദത്തമായ ആന്റിബയോട്ടിക്കുകള്‍ ഉണ്ട്. പഴത്തൊലി ജൂസ് അടിച്ചു കുടിച്ചാല്‍ രോഗപ്രദിരോധശക്തി കൂടും. പശുവിനും കാളയ്ക്കും ഒന്നും പണി വരാത്തതിന്‍റെ രഹസ്യം ഇപ്പോള്‍ മനസിലായില്ലേ?. മമ്മൂട്ടി ആകാന്‍ ശ്രമിക്കുന്ന ചെറുപ്പക്കാരും മിസ്‌ ഇന്ത്യയാകാന്‍ ശ്രമിക്കുന്ന ചെറുപ്പക്കാരികളും പഴത്തോലിയുടെ ഉള്ള് വശം കൊണ്ട് മുഖം തുടച്ചാല്‍ മുഖക്കുരുവില്‍ നിന്നും രക്ഷനേടാം.

കൊച്ചിക്കാരുടെ ശ്രദ്ധയ്ക്ക് പഴത്തൊലി കളയണ്ട കൊതുകുകടിക്കെതിരെ ആയുധമാക്കാം. കൊതുകുകടിച്ച സ്ഥലത്ത് പഴത്തൊലി വച്ചുതേച്ചാല്‍ ചൊറികുറയും. ഇനിയങ്ങോട്ട് കൊച്ചികാര്‍ പഴം കുറച്ചധികംവാങ്ങും. പക്ഷെ മലയാളിക്കു പഴതൊലി കൊണ്ട് ഇഷ്ട്ടപെട്ട സംഗതി അതിട്ടു ആള്‍ക്കാരെ വീഴ്ത്തി ഉള്ളറഞ്ഞു ചിരിക്കാം എന്നുള്ളതാണ്. യേത്???