പാലം കടക്കുവോളം…

achuthanandan-main
 
ത് ഒന്നൊന്നര ചതിയായിപ്പോയി ദാസാ. യുഡിഎഫിനെതിരെയുള്ള ജനരോഷം എല്‍ഡിഎഫിന്റെ വിജയം ഉജ്ജ്വലമാക്കിയെങ്കിലും പ്രായം മറന്നും സകല മണ്ഡലങ്ങളിലും പാര്‍ട്ടിക്കുവേണ്ടി ഓടിനടന്ന ഒരാളുണ്ടായിരുന്നു, യെച്ചൂരി ഒടുവില്‍ കേരളത്തിലെ ഫിദല്‍ കാസ്‌ട്രോ എന്നൊരുഗ്രന്‍ ക്രെഡിറ്റ് കൊടുത്തൊതുക്കിയ വി.എസ്..! വയസ്സാംകാലത്ത് പാവം വി.എസ്. കഷ്ടപ്പെട്ടതും സ്വപ്നം കണ്ടതുമൊക്കെ വെറുതെയായി. എല്‍ഡിഎഫിന്റെ വിജയത്തില്‍ വി.എസിന്റെ സ്വാധീനം അത്രയേറെ വലുതായിരുന്നെന്ന് കേരളത്തിലെ ജനങ്ങള്‍ക്കും അറിയാം, പാര്‍ട്ടിക്കും അറിയാം. ഒരു രണ്ടുകൊല്ലമെങ്കിലും, അല്ലേല്‍ ഒരു കൊല്ലമെങ്കിലും, അറ്റ്‌ലീസ്റ്റ് ഒരാറുമാസമെങ്കിലും (കിലുക്കത്തിലെ ജഗതി സ്‌റ്റൈല്‍) പുള്ളിയെ ഒന്ന് മുഖ്യനാക്കേണ്ടതായിരുന്നു എന്നാണ് എല്ലാവരുടേയും ഒരിത്. പാര്‍ട്ടിയെ ധിക്കരിക്കേണ്ട എന്ന് കരുതി എല്ലാം കടുത്ത മൗനത്തിലൊതുക്കി പ്ലിങ്ങസ്യനായ വി.എസ് നിശബ്ദനാകുമ്പോള്‍ അതിന് ഒരുപാട് വ്യാഖ്യാനങ്ങളുണ്ട്, പ്രത്യക്ഷത്തില്‍ ഒന്നും പ്രകടമല്ലെങ്കിലും. ചങ്കൂറ്റം ആര്‍ക്കുമുന്നിലും ഇതുവരെ അടിയറ വയ്ക്കാതിരുന്ന സഖാവില്‍ നിന്ന് ഒരു പൊട്ടിത്തെറി പ്രതീക്ഷിച്ചില്ലെങ്കിലും ഇത്തവണ അതുണ്ടായില്ല. സോഷ്യല്‍ മീഡിയയില്‍ ഇതോടെ വി.എസ്. അനുകൂല ട്രോളുകളുടെ പെരുമഴ ആരംഭിച്ചുകഴിഞ്ഞു. ആ ട്രോളുകള്‍ നമ്മെ ചിരിപ്പിക്കുന്നുണ്ട്, ആഴത്തില്‍ ചിന്തിപ്പിക്കുന്നുമുണ്ട്. ട്രോളുകള്‍ കാണൂ.