പാവങ്ങളുടെ ഭിഷഗ്വരന്‍ ഡോ. ഷാനവാസ് പിസി നമ്മെ വിട്ടുപിരിഞ്ഞു !

01

പാവങ്ങളുടെ ഭിഷഗ്വരനും ആദിവാസികളുടെ ഇടയില്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പ്രസിദ്ധനുമായ നിലമ്പൂര്‍ സ്വദേശിയായ ഡോ.ഷാനവാസ് പിസി നമ്മെ വിട്ടു പോയി. ബ്ലഡ് പ്രഷര്‍ താഴ്ന്നതും ഹൃദയാഘാതവുമാണ് മരണ കാരണമെന്ന് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും ഹൈക്കോടതി അഡ്വക്കേറ്റും ഫേസ്ബുക്ക് ആക്ടിവിസ്റ്റുമായ ജഹാംഗീര്‍ റസാക്ക് പാലേരി അറിയിച്ചു.

02

ഇന്നലെ രാവിലെ കോഴിക്കോട്ടേക്കു പോയ ഷാനവാസ് മലപ്പുറത്തെ വീട്ടിലേക്കു രാത്രി മടങ്ങുന്നതിനിടെയാണ് മരണം സംഭവിച്ചത്. കാറിന്റെ പിന്‍സീറ്റിലിരുന്ന ഷാനവാസ് അബോധാവസ്ഥയിലാവുകയും മരണം സംഭവിക്കുകയയുമായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അനീഷ്, ഷാനവാസിനെ ഉടന്‍തന്നെ എടവണ്ണയിലെ രാജഗിരി ആശുപത്രിയിലെത്തിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കുള്ള യാത്രാമധ്യേ ഷാനവാസ് അന്ത്യശ്വാസം വലിച്ചു. മരണസമയത്ത് പിതാവ് മുഹമ്മദും ഒപ്പമുണ്ടായിരുന്നു.

മരുന്നുമാഫിയക്കെതിരായ പോരാട്ടമായിരുന്നു ഷാനവാസി നെ ശ്രദ്ധേയനാക്കിയ മറ്റൊരു കാര്യം. പൊതുജനാരോഗ്യ രംഗത്ത് കച്ചവടകാലത്ത് പൊതു ജനങ്ങളുടെ പക്ഷത്തുനിന്നുള്ള പോരാട്ടങ്ങളായിരുന്നു ഷാനവാസിന്റെ ഭാഗത്തുനിന്നുണ്ടായത്. അടുത്തയിടെ നിലമ്പൂരില്‍നിന്ന് ഷാനവാസിനെ പാലക്കാട് ജില്ലയിലെ കാഞ്ഞിരപ്പുഴയിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിനിടെയാണ് മരണം വന്നത്.

മറ്റു ഡോക്ടര്‍മാരെ പോലെഅടച്ചുപൂട്ടിയ ശീതീകരിച്ച അത്യാഡംബര റൂമില്‍ ഇരുന്നുള്ള ചികിത്സ നടത്താതെ തെരുവിലേക്ക് ഇറങ്ങി പാവങ്ങള്‍ക്ക് വേണ്ടി തന്റെ ജീവിതം തന്നെ ഉഴിഞ്ഞുവച്ച ഭിഷഗ്വരന്‍ ആയിരുന്നു അദ്ദേഹം. അത് കൊണ്ട് തന്നെ ഒട്ടേറെ വിമര്‍ശകരും അദ്ദേഹത്തിന് ഉണ്ടായിരുന്നു. അടുത്തിടെ അധികാരി വര്‍ഗ്ഗങ്ങളില്‍ നിന്നും സോഷ്യല്‍ മീഡിയയിലെ വികൃത മനസ്സുകള്‍ക്ക് ഉടമകളില്‍ നിന്നും ഒട്ടേറെ പീഡനങ്ങള്‍ അദ്ദേഹം ഏറ്റു വാങ്ങിയിരുന്നു. അതിന്റെ പേരില്‍ ഡോക്ടര്‍ വളരെയധികം മാനസിക സമ്മര്‍ദ്ദം അനുഭവിച്ചിരുന്നതായി അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പ്രൊഫൈല്‍ വ്യക്തമാക്കുന്നു.

അടുത്തിടെ ഷാനവാസ് തന്റെ പ്രൊഫൈലില്‍ ഷെയര്‍ ചെയ്ത വാക്കുകള്‍ ആണ് ചുവടെ

തിരുവനതപുരത്തേക്കു ഹിയറിംഗ് എന്ന പ്രഹസനതിനു വിളിച്ചു വരുത്തി, എന്നെ കൊണ്ടു ടൊയോട്ട എറ്റിയോസില്‍ വെറുതെ ഇന്ധനം അടിപ്പിച്ചു, എന്റെ പണം വെറുതെ കളഞ്ഞു നിലമ്പൂരില്‍ നിന്നും അത്രെയും ദൂരം ഡ്രൈവ് ചെയ്യിച്ചു..ശിരുവാണി കാടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു എന്നു ആദ്യമേ ടൈപ്പ് ചെയ്തു വച്ച ഓര്‍ഡര്‍ ഇങ്ങു അയച്ചാല്‍ പോരായിരുന്നോ?ആദിത്യന്‍ ഒരു തുറന്ന യുദ്ധത്തിനോരുങ്ങുകയാണ്. നിങ്ങള്‍ക്കു തേടാനുള്ള വഴികള്‍ നിങ്ങള്‍ തെടിക്കൊള്ളൂ. ഒറ്റയാന് അവന്റേതായ ചില വഴികളുണ്ട്. എന്നെ നിങ്ങള്‍ ഏതൊക്കെ രീതിയില്‍ ബുദ്ധിമുട്ടിച്ചോ, പക്ഷേ………………………….’!!!!

— feeling അതുക്കും മേലേ………………………………………..!!!!

03

മറ്റൊരു സ്റ്റാറ്റസ് അപ്‌ഡേറ്റ്

3 വര്‍ഷം തികയുന്നതിനു മുമ്പേ സ്വന്തം ജില്ലയില്‍ വേക്കന്‍സി ഉണ്ടായിരിക്കേ അന്യജില്ലയിലേക്ക് സ്ഥലം മാറ്റി. തികച്ചും അനധികൃതം, നിയമ വിരുദ്ധം……പുതിയ സ്ഥലമായ പാലക്കാട് ജില്ലയിലെ കാഞ്ഞിരപ്പുഴയില്‍ 3 മാസം തികയുന്നതിനു മുമ്പ്തന്നെ അവിടുന്ന് ശിരുവാണി കാടുകളിലേക്കും, കുന്നുകളിലേക്കും സ്ഥലം മാറ്റി. തികച്ചും നിയമവിരുദ്ധം,, പച്ചയായ മനുഷ്യാവകാശ ലംഘനം…………എതിരാളികള്‍ വമ്പന്‍ സ്രാവുകളാണ്..പക്ഷേ അവര്‍ക്കൊന്നും സത്യത്തിനും നീതിക്കും മീതെ അധികകാലം പറക്കാനാവില്ല………ഹൈകോടതിയില്‍ സത്യത്തിനും നീതിക്കും വേണ്ടിയിട്ടുള്ള നിയമ പോരാട്ടം നടക്കട്ടെ.എന്തായാലും സത്യമേ വിജയിക്കൂ.സത്യമേ വിജയിക്കാവൂ,കാരണം സത്യം ഈശ്വരനാണ്……എന്റെ സ്ഥലം മാറ്റത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച വൃത്തികെട്ട കരങ്ങള്‍ക്ക് സത്യത്തില്‍ ഭയമാണ്.കാരണം അവരെ പൂട്ടുന്ന രഹസ്യങ്ങള്‍ ആദിത്യന്റെ പക്കലുള്ളതു കൊണ്ടു തന്നെ.സമയമാകുമ്പോള്‍ ആദിത്യന്‍ അതു പൊതു ജനമദ്ധ്യേ തുറന്നു കാണിക്കും……………….പിന്നെ ഇവര്‍ക്കറിയില്ലല്ലോ ആദിത്യനു കാടും,മേടും,മലയുമാണ് കൂടുതല്‍ ഇഷ്ടമെന്ന്.ശിരുവാണിയിലെ എന്റെ പ്രിയപ്പെട്ട ആദിവാസികളെ,പട്ടിണിപ്പാവങ്ങളെ,കാടും മലയും കയറി ആദിത്യന്‍ നിങ്ങള്‍ക്കാവശ്യമുള്ള അത്യാവശ്യ വസ്തുക്കളുമായി വരും.നിങ്ങള്‍ ഇനി മുതല്‍ പട്ടിണി കിടക്കേണ്ടി വരില്ല……………………………………..ആദിത്യന്റെ അടുത്ത യാത്ര ശിരുവാണിയിലേക്ക്’………………………………………………!!!!

— feeling ബേജാറായിപ്പോയി ……………………………………………..!!!!

04

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പോസ്റ്റുകളും ,ഫോട്ടോസും,വീഡിയോസും,പട്ടിണിപ്പാവങ്ങള്‍ക്കു വേണ്ടി ഞാന്‍ നിങ്ങളോടു സഹായം ചോദിച്ചു കൊണ്ടുള്ള പോസ്റ്റുകളും തങ്ങള്‍ക്കു തികച്ചും അരോചകവും,അസഹിഷ്ണുതയും ഉണ്ടാകുന്നവര്‍ ദയവുചെയ്ത് ഫ്രണ്ട് ലിസ്റ്റില്‍ നിന്നും പുറത്തു പോവുക………………. എവിടെ ചൂല്‍?……. ഒന്നടിച്ചു വാരട്ടെ’…… !!!!

— feeling ശുദ്ധികലശം ……. !!!

ഹൈകോടതിയില്‍ ഞാന്‍ എല്ലാ സത്യവും തുറന്നു പറയും’……………. !!!!

— feeling വമ്പന്‍ സ്രാവുകള്‍………. !!!!

05

ഹേ അധികാരികളെ,നിങ്ങളുടെ നിരന്തരമായ മാനസിക പീഡനം മൂലം എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ പരിപൂര്‍ണ്ണ ഉത്തരവാദിത്വം നിങ്ങള്‍ക്കായിരിക്കും’……. !!!

— feeling ആദിത്യന്‍ പിന്‍വാങ്ങുന്നു……….. !!!!

ഇതെല്ലാം കാണിക്കുന്നത് അദ്ദേഹം അധികാരി വര്‍ഗങ്ങളില്‍ നിന്നും നിരന്തരം പീഡനം ഏറ്റു വാങ്ങിയിരുന്നു എന്നാണ്. അവരെയെല്ലാം നിയമത്തിനു മുന്‍പില്‍ കൊണ്ട് വരണമെന്നാണ് അദ്ദേഹത്തിന്റെ മരണത്തില്‍ കേഴുന്ന ആയിരങ്ങള്‍ അടങ്ങുന്ന സോഷ്യല്‍ മീഡിയ സമൂഹം ആവശ്യപ്പെടുന്നത്.

06

ദിവസവും ഇരുപത്തി അഞ്ചോളം കിലോമീറ്റര്‍ കൊടും വനത്തിലൂടെ സഞ്ചരിച്ചാണ് രോഗികളെ തേടി ഡോക്ടര്‍ ഷാനവാസ് ചെന്നിരുന്നത്. ഓരോ ആദിവാസി കുടിലുകളിലും ഡോകടര്‍ രോഗികളെ തിരഞ്ഞു ചികിത്സിച്ചിരുന്നു. തന്നാല്‍ കഴിയുന്ന സഹായങ്ങള്‍ ഇദ്ദേഹം തന്റെ രോഗികള്‍ക്ക് വേണ്ടി ചെയ്തു കൊടുത്തിരുന്നു. പല ഡോക്ടര്‍മാരും കയറിപ്പോകാന്‍ മടിക്കുന്ന ആദിവാസി കോളനികളില്‍ ഉള്ള ഡോക്ടര്‍ ഷാനവാസിന്റെ നിസ്തുല സേവനം സോഷ്യല്‍ മീഡിയ പ്രശംസക്ക് പാത്രമായിരുന്നു.

ഇപ്പോള്‍ അദ്ദേഹത്തിന്റെ മരണത്തിനു ശേഷവും അതില്‍ സംശയം പ്രകടിപ്പിക്കുന്നവരോട്, ഇതുവരെ അദ്ധേഹത്തെ വിടാതെ പിന്തുടര്‍ന്നില്ലേ നിങ്ങള്‍.. ഇനിയെങ്കിലും ആ പാവത്തെ വെറുതെ വിടൂ..

ഡോ. പി സി ഷാനവാസിന് ആദരാജ്ഞലികള്‍ അര്‍പ്പിക്കാന്‍ ചുവടേ കൊടുത്തിരിക്കുന്ന കമന്റ് ബോക്‌സ് ഉപയോഗപ്പെടുത്തുക