Share The Article

leo-messi-20.955.446.s

ഇസ്രായേലിനു പണം നല്‍കിയിട്ടില്ല എന്നും പിഞ്ചു കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്നവര്‍ക്ക് എന്തിന് പണം നല്‍കണമെന്നും അര്‍ജന്റീനയിലെ പാവങ്ങള്‍ക്കു വേണ്ടി സ്‌കൂളുകളും ഹോസ്പിറ്റലും പണിയാനാണ് താന്‍ സാമ്പത്തിക സഹായം നല്‍കുകയെന്നും മെസ്സി പറയുന്നു.

ഗാസയില്‍ ആക്രമണം നടത്തുന്ന ഇസ്രായേലിനു സാമ്പത്തിക സഹായം നല്‍കിയെന്ന വാര്‍ത്ത അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി നിഷേധിച്ചു. ഒരു ദശലക്ഷം യൂറോ ഇസ്രായേലിനു മെസ്സി നല്‍കിയതായി ഒരു ഫ്രഞ്ച് പത്രം വാര്‍ത്ത നല്‍കിയിരുന്നു. ഈ വാര്‍ത്തയെത്തുടര്‍ന്നാണ് സ്പാനിഷ് ചാനലായ ഹിസ്പന്‍ ടി വിക്ക് നല്‍കിയ അഭിമുഖത്തില്‍ മെസ്സി ഇക്കാര്യം നിഷേധിച്ചത്.

സോഷ്യല്‍ മീഡിയകളില്‍ അടക്കം മെസ്സിക്കെതിരെ വന്‍ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് ഈ വ്യക്തമാക്കല്‍ . ലോകകപ്പില്‍ നിന്ന് ലഭിച്ച പ്രതിഫലത്തുകയില്‍ നിന്നാണ് മെസ്സി ഇസ്രായേലിനു സാമ്പത്തിക സഹായം നല്‍കിയതെന്നായിരുന്നു വാര്‍ത്ത. ആദ്യം വാര്‍ത്ത! പുറത്തുവിട്ട ഫ്രഞ്ച് മാധ്യമത്തിനു പുറമേ മറ്റു ചില മാധ്യമങ്ങള്‍ കൂടി ഏറ്റെടുത്തതോടെയാണ് വാര്‍ത്ത വലിയ വിവാദമായത്. ഇതിനെത്തുടര്‍ന്ന് സോഷ്യല്‍ മീഡിയകളും മെസ്സിക്കെതിരെ തിരിയുകയായിരുന്നു . ഇതോടെയാണ് വിശദീകരണവുമായി മെസ്സി തന്നെ രംഗത്തെത്തിയതെന്നാണ് റിപ്പോര്‍ട്ട്.

 

Advertisements