Share The Article

പ്രാഥമികമായ ലൈംഗിക ആകർഷണം കുഞ്ഞുങ്ങളോട് മുതിര്‍ന്നവര്‍ക്ക് തോന്നുന്നതിനെ ആണ് പീഡോഫിലിയ എന്ന് പറയുന്നത്. പക്ഷെ കുട്ടികളോടുള്ള ഏത് വിധത്തിലും ഉള്ള ലൈംഗിക അടുപ്പങ്ങളും എപ്പോഴും അപകടമാണ്
കുട്ടികളോട് മുതിര്‍ന്നവരെ നടത്തുന്ന ലൈംഗികമായ ബന്ധങ്ങളെപ്പറ്റി ധാരാളം സംഭവങ്ങളും ചര്‍ച്ചകളും സമൂഹത്തില്‍ നടന്നു കൊണ്ടിരിക്കുക ആണല്ലോ. കുട്ടികളോട് തോന്നുന്ന കാമത്തോടെയുള്ള ഒരു ബന്ധങ്ങളും ഒരിക്കലും ശരിയല്ല അത് ആ കുട്ടികളെ മാത്രമല്ല അവര്‍ ആയിരിക്കുന്ന സമൂഹത്തെ മുഴുവനാണ്‌ പ്രതികൂലമായി ബാധിക്കുന്നത്. ഇതോടൊപ്പം പീഡോഫിലിയ ഉള്ളവരെ മനസ്സില്‍ ആകുന്നതിലും കൈക്കാര്യം ചെയ്യുന്നതിലും ശാസ്ത്രീയവും മാനവികവും പ്രായോഗികവുമായ നിലപ്പാടുകള്‍ നാമം സ്വീകരിക്കേണ്ടതുണ്ട്. ഈ രണ്ടും വിഷയത്തെയും വിവരിക്കുക ആണ് ഈ ലേഖനത്തിന്റെ ഉദ്ദേശം.

കുട്ടികളില്‍ ലൈംഗികപരമായ ചോദന 18യാം പിറന്നാളോട് കൂടി മാത്രം പൊട്ടി മുളയ്ക്കുന്ന ഒന്നല്ല. പക്ഷെ കുട്ടികളുടെ ലൈംഗികതയും കുട്ടികളോട് ഉള്ള ലൈംഗികതയും രണ്ടും രണ്ടാണ്.

ക്ലൈറ്റോറിസിന്റെ ഉത്തേജനം കൊണ്ട് ഒരു വയസ്സിനും മൂന്നു വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികളില്‍ വരെ രതിമൂര്‍ച്ഛ അനുഭവിക്കപ്പെട്ടാവുന്നതാണ് . Pediatrics in Review, 2002യില്‍ പറയുന്നത് അഞ്ചു മാസം പ്രായം ഉള്ള ശിശുക്കളില്‍ വരെ ജനനേന്ദ്രിയ ഉത്തേജനത്തിലൂടെ ഉന്മേഷം നേട്ടാന്‍ ഉള്ള ശ്രമ നടക്കാറുണ്ട് എന്നാണ് . Toddler-masturbation പീഡീട്രിഷരുടെ ഇടയില്‍ സാമാന്യമായ അറിവാണ്. സ്പര്‍ശനത്തോട് സ്റ്റീമൂലെറ്റീവ് ആയ അനേകായിരം നാഡിസമൂഹങ്ങളുടെ കൂട്ടം ഗ്ലാസ് ഓഫ് ക്ലൈറ്റോറിസില്‍ ഉണ്ട്, ഇവയുടെ ഉത്തേജനം അനിച്ഛാപൂര്‍വമായി ഒര്‍ഗാസത്തില്‍ എത്തിക്കാവുന്നതാണ്. പുരുഷലിംഗത്തിന്റെ ഹോമോലോഗ്സായ സ്ത്രൈണഘടനയാണ് ക്ലൈറ്റോറിസിസ്. ഇതിന്റെ അര്‍ഥം അഞ്ചുമാസം പ്രായം ഉള്ള കുഞ്ഞു ലൈഗിക ബന്ധത്തിന് പ്രാപ്‌തയാണെല്ല.

ശാരീരിക മാനസിക, ബൌദ്ധിക, ലൈഗിക വളര്‍ച്ചയുടെ മൂര്‍ധന്യം പതിനെട്ടിന്റെ ഒപ്പം എത്തിച്ചെരുന്നതിനാല്‍ ആണ് , ഈ പ്രായം മുതിര്‍ന്ന വ്യക്തിയാക്കുന്നു എന്നതിന്‍റെ സ്റ്റാൻഡർഡ് രേഫ്രെന്‍സായി ഉപയോഗിക്കുന്നു എന്നെ ഉള്ളൂ . മനുഷ്യനിലെ ഭൂരിഭാഗം മാനസിക, ശാരീരിക ഘടനയുടെയും വളര്‍ച്ച പോലെ ദീര്‍ഘസൂത്രിയായി ഘട്ടം ഘട്ടമായി രൂപികരിക്കുന്ന ഒന്നാണ് ലൈംഗികമായ വളര്‍ച്ച.

കുട്ടികള്‍ പരസ്പരം ലൈഗികമായ -പരിശോധനയില്‍ ആയിരിക്കുക എന്നത് വളര്‍ച്ചയുടെ ഭാഗമാണ് . ഓരോ കുട്ടിയുടെയും ലൈഗിക വളര്‍ച്ച നിരക്ക് എന്നാല്‍ വ്യത്യസ്തമാണ്. യൗവനാരംഭത്തിന് മുന്‍പ് തന്നെ ( pre-pubertal phase ) സ്വയംഭോഗത്തിലൂടെയും മറ്റും രതിമൂര്‍ച്ഛ അനുഭവിക്കുന്ന കുട്ടികള്‍ ഉണ്ട് . യൗവനപ്രാപനത്തിന് ശേഷവും രതിമൂര്‍ച്ഛ അനുഭവിക്കാതവരും ഉണ്ട്. ഇതിനാല്‍ തന്നെ കുട്ടികള്‍ എല്ലാരും ലൈഗിക-താല്‍പരര്‍ എന്നോ അല്ലാത്തവര്‍ എന്നോ സാമാന്യവല്കരിച്ചു പറയുക അസാധ്യമാണ്. ഓരോ കുട്ടിയുടെയും ലൈഗികതാല്പര്യ വളര്‍ച്ച വ്യത്യസ്തമായ തലത്തില്‍ ആണെന്നെ പറയാന്‍ സാധിക്കുക ഉള്ളൂ .

ബലാല്‍ക്കാര വിധയമല്ലാത്ത ‘ സെക്സ്പ്ലേ ‘- നോട്ടം, പ്രദര്‍ശനം, സ്പര്‍ശനം, ചര്‍ച്ച എന്നിവ സമപ്രായക്കാരായ കുട്ടികള്‍ തമ്മില്‍ ഉണ്ടാക്കുന്നത് അപകടകരമല്ല മറിച്ചു ഗുണക്കരമായ ലൈഗിക വളര്‍ച്ചയുടെ ഭാഗം ആണെന്ന് “Understanding and Addressing Adult sexual Attraction to Children ” എന്നാ ഗ്രന്ഥത്തില്‍ ഡോ. സാറാ ഗൂഡി ചൂണ്ടിക്കാണിക്കുന്നുണ്ട്.

കുട്ടികള്‍ പരസ്പരം നൈസര്‍ഗ്ഗികമായി ഉണ്ടാക്കുന്ന ലൈഗിക-ജിജ്ഞാസാപ്രേരിത അന്വേഷണത്തില്‍ നിന്ന് വിഭിന്നമാണ് മുതിര്‍ന്നവരും കുട്ടികളും തമ്മില്‍ ഉള്ള ലൈഗികബന്ധം. ഇത് ഹാനികരമാണ്, പ്രകടമായോ അല്ലാതെയോ അവയുടെ ഇഫെക്റ്റ് ഉണ്ടാക്കാം. മനുഷ്യരില്‍ കുട്ടികളുടെയും മുതിര്‍ന്നവരുടേയും ശാരീരിക ഘടനയുടെയും , മസ്‌തിഷ്‌ക-നാഡിവ്യവസ്ഥക്കളുടെയും , മാനസിക വളര്‍ച്ചയുടെയും തരത്തില്‍ കൃത്യമായ വൈജാത്യം ദ്രിശ്യമാണ്. ഇത് സംസാരിക-സ്ഥല-കാലങ്ങള്‍ക്കു (‘age of consent’ laws, child-marriage conventions or other cultural contexts ) ലക്ഷ്യമാക്കാത്തതാണ് .ആറു വയസ്സുക്കാരി മദീനയില്‍ ആയാലും കേരളത്തില്‍ ആയാലും ആറുവയസ്സുക്കാരിയാണ് !

മുതിര്‍ന്നവരും കുട്ടിയും തമ്മില്‍ ഉള്ള ലൈഗിക ബന്ധം ഉണ്ടാക്കുന്ന ദോഷം, കുട്ടിയുടെ ന്യൂറോ-ഫിസിയോളജിക്കലും, സൈക്കോളജിക്കലുമായ പക്വതയുമായി ബന്ധപ്പെട്ട് ഇരിക്കുന്നു . രൂത്ത്, ഹെന്രി കീപ്സ് എന്നീ ഗവേഷകര്‍ ശിശുക്കളുടെ മേല്‍ നടത്തുന്ന ലൈഗിക പീഡനത്തെ വീവരിക്കുന്നത് ഇപ്രകാരമാണ് ” the involvement of dependent, developmentally immature children and adolescents in sexual activities that they do not fully comprehend, to which they are unable to give informed consent ”

മുതിര്‍ന്നവരും കുട്ടികളും തമ്മില്‍ ഉള്ള ലൈഗികത തെറ്റാണ് കാരണം ലൈഗികതയെ എന്താണെന്ന് വിവേചിച്ചു അറിയാന്‍ കുട്ടികള്‍ക്കാന്നുന്നില്ല, ഇത് കുട്ടികള്‍ ആയിരിക്കുന്ന ഡിവെലപ്മന്‍റെ പ്രൊസിജറിനെ ദോഷക്കരമായി ബാധിക്കാം. ബാല്യക്കാലത്തില്‍ ഉണ്ടാക്കുന്ന സംഭ്രമിപ്പിക്കുന്ന അനുഭവങ്ങള്‍ കൊഗ്നിറ്റീവ് ഗ്രോത്തിനെ ദോഷക്കരമായി ബാധിക്കാം എന്നും , കുട്ടിയുടെ വളര്‍ച്ചയ്ക്കു പരിപോഷണക്കരമായ സൈക്കോളജിക്കള്‍ ചുറ്റുപ്പാട്ട് ആവിശ്യക്കരമാണെന്നും പഠനങ്ങള്‍ ഉണ്ട് .ശിശുക്കളും മുതിര്‍ന്നവരും തമ്മില്‍ ഉള്ള ലൈംഗികവേഴ്‌ച ശാരീരകമായും കുട്ടിയെ മുറിവ് ഏല്‍പ്പിക്കാവുന്നതും മരണത്തിലോട് വരെ നയിക്കാവുന്നതുമാണ്. ഇതിനൊപ്പം ചെറുപ്പത്തില്‍ ബലാല്‍ക്കാരത്തിലൂടെ നടക്കുന്ന ലൈഗിക ബന്ധത്തില്‍ നിന്നുള്ള സൈക്കോളജിക്കല്‍ ട്രോമ കുട്ടിയുടെ മസ്തിഷ്കത്തില്‍ ദോഷക്കരമായ പ്രഭാവം ഉണ്ടാക്കുന്നതാണ്. ഇത് അവരെ അക്രമക്കാരികള്‍ ആകാനും സാധ്യതയുണ്ട്. ശിശുപീഡക്കരില്‍ 35% ത്തോളം ആളുകളും അവരുടെ ശൈശവത്തില്‍ ലൈഗിക ആക്രമണത്തിന് വിധേയം ആയിട്ടുണ്ടെന്ന് നിരിക്ഷിച്ചിട്ടുണ്ട്.

ജനീവയില്‍ 1924യിലെ League of Nations Declaration of the Rights of the Child മുതല്‍ തന്നെ കുട്ടികള്‍ കുട്ടികള്‍ വികസ്വര-വ്യക്തികള്‍ ( still developing humans ) ആണെന്നും ആയതിനാല്‍ അവര്‍ക്കു മുതിര്‍ന്നവരില്‍ നിന്ന് വ്യത്യസ്തമായി പ്രത്യേകമായ കരുതലും , നിയമസംരക്ഷണവും ആവിശ്യമുണ്ട് എന്ന ചിന്ത രാജ്യന്തരപരമായി ശക്തിപ്രാപിച്ചു. 1989യിലെ UN Convention on the Rights of the Childയില്‍ ശാസ്ത്രീയവും , ലെജസ്ലേറ്റിവുമായ പുരോഗതിയുടെ തിരിച്ചറില്‍ ശൈശവ-കൌമാരക്കാലം എന്നത് മനുഷ്യ വളര്‍ച്ചയിലെ അതി പ്രധാനപ്പെട്ടക്കാലഘട്ടം ആണെന്നും , അവര്‍ മുതിര്‍ന്നവര്‍ അല്ലായെന്നും , മുതിര്‍ന്നവര്‍ ആയി പരിഗണിക്കാന്‍ പാടില്ല എന്നും തീരുമാനം എടുത്തു. കുട്ടിക്കള്‍ക്കു ആയതിനാല്‍ തന്നെ അവരുടെ ശരീരത്തിനെ മുതിര്‍ന്ന ഒരാള്‍ക്ക്‌ ഉപയോഹിക്കാന്‍ ഉള്ള കണ്‍സെന്റെ കൊടുക്കാന്‍ സാധ്യമല്ല , അങ്ങനെ ഉള്ള ഉപയോഹങ്ങള്‍ ച്യൂഷണങ്ങളില്‍ എത്തും .

മുതിര്‍ന്നവരും കുട്ടികളും തമ്മില്‍ ഉള്ള ലൈഗിക ബന്ധം ഹാനികരമാക്കുന്നത് അടിസ്ഥാനപരമായി അത് നയിക്കുന്ന സൈക്കോളജിക്കല്‍ ഇന്‍ട്രൂഷന്‍ കൊണ്ടും , ഇന്റിമെസിയുടെ അതിക്രമിക്കണത്താലും ആണ് .ഇത് പീഡനത്തിലെ ട്രോമയും ആയി കോറിലീറ്റീവ് ചെയ്യാവുന്നതാണ്. ഇതിന്റെ അര്‍ഥം മുതിര്‍ന്നവരും ആയി ലൈഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുന്ന കുട്ടികള്‍ എല്ലാരും അതിനെ പീഡനമായി കാണുന്നു എന്നല്ല. കുട്ടിയെ ബലാല്‍ക്കാരമായി അല്ലാതെ ലൈഗികമായ ആസ്വാദനതിനു പ്രേരിപ്പിക്കുന്ന മുതിര്‍ന്നവരും ഉണ്ട് . അവര്‍ വാസ്‌തവമായി കുട്ടിയ്ക്കു സുഖം നല്‍ക്കാന്‍ ആഗ്രഹിച്ചാണ് അത്തരം പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടുന്നത് എങ്കിലും കുട്ടിയുടെ ലൈഗിക-അജ്ഞത കൊണ്ടും , ശാരീരക, മാനസിക ഘടനയിലെ വ്യത്യാസം കൊണ്ടും അവ എല്ലാം അന്തിമമായി കുട്ടിയ്ക്കു അപകടകരം ആകുന്നു . ഇതിനൊപ്പം ശിശുക്കളെ റേപ്പ് ചെയ്യുന്ന സൈക്കോപാതുകള്‍ നടത്തുന്ന പ്രേകടമായ ക്ഷതവും ഉണ്ട് . കുട്ടികള്‍ ഭയം കൊണ്ടും , പീഡിപ്പിക്കുന്ന ആളോട്‌ അനുകബയ്ക്കു സമാനമായ ട്രോമാ-ബോണ്ടിംഗ് ഉണ്ടാക്കാനും പീഡന വിവരം പുറത്തു പറയാതെ ഇരിക്കാനും സാധ്യതയുണ്ട് . ചില അവസരങ്ങള്‍ തന്നെ ദ്രോഹിക്കുക ആണെന്ന് തിരിച്ചു അറിയാന്‍ പോലും അവര്‍ക്കു സാധ്യം ആകാതെ വരാം .

ലേഖനത്തിന്റെ തുടക്കത്തില്‍ പറഞ്ഞത് പോലെ പ്രാഥമികമായ ലൈംഗിക ആകർഷണം കുഞ്ഞുങ്ങളോട് മുതിര്‍ന്നവര്‍ക്ക് തോന്നുന്നതിനെ ആണ് പീഡോഫിലിയ എന്ന് പറയുന്നത്.

International Statistical Classification of Diseases and Related Health Problems-10 (F65.4) യില്‍ A sexual preference for children, boys or girls or both, usually of prepubertal or early pubertal age എന്നാണ് പീഡോഫീലിയയെ നിര്‍വചിക്കുന്നതില്‍. കുട്ടികളോട് ലൈംഗികമായി ബന്ധപ്പെട്ടണം എന്ന് ആഗ്രഹിക്കുന്ന അവസ്ഥയെ പീഡോഫീലിക് ഡിസോഡര്‍ എന്നാണ് പറയുന്നത് . പീഡോഫീലിയ ഒരു ലൈംഗിക വൈകൃതം അഥവാ പാരഫീലിയ ആയി കാണുമ്പോള്‍ പീഡോഫീലിയ ഡിസോഡറിനെ ഒരു മാനസിക രോഗമായി ആണ് മനശ്ശാസ്ത്രം ( DSM-5 പ്രകാരം ) കാണുന്നത്. ഇവ രണ്ടും എന്നാൽ നിയമവിരുദ്ധമോ, കുറ്റമോ അല്ല. ശിശു-കേന്ദ്ര -ലൈംഗിക പ്രവർത്തികളിൽ ഏർപ്പെട്ടുന്നതും, ചലന, നിശ്ചലന, വാങ്മയ ചിത്രങ്ങളിൽ ശിശു രതിയെ സൃഷ്ടിക്കുന്നതും, പങ്കുവയ്ക്കുന്നതും, കൈവശം വയ്ക്കുന്നതും ആണ് കുറ്റങ്ങൾ. ഇവ ഓരോന്നും കുട്ടികളോട് ചെയ്യുന്ന ഏറ്റവും ക്രൂരമായ വൈലെൻസ് ആണെന്ന് കണ്ടെത്തിയതിനാൽ ആണ് മുതിർന്നവരുടെ അവ എക്സാസായിസ് ചെയ്യാൻ ഉള്ള അവകാശത്തെ നിയമം മൂലം നിരോധിക്കുകയും, കുറ്റകൃത്യങ്ങൾ ആയി കണക്ക് ആകുന്നതും.

സമൂഹത്തിൽ എന്നാൽ കുട്ടികളും ആയി ലൈംഗിക ബന്ധം നടത്തുന്ന എല്ലാരും പീഡോഫൈൽസ് അല്ല. ശിശു പീഡന കുറ്റങ്ങളിൽ ശിക്ഷിക്കപ്പെടുന്ന കുറ്റവാളികളിൽ നടത്തിയ പഠനങ്ങൾ കാണിക്കുന്നത് അവരിൽ ഭൂരിപക്ഷവും, അതായത് പകുതിയിൽ ഏറെയും പീഡോഫൈൽ-ഇതര ലൈംഗികതയുടെ ഉടമകൾ ആണ് എന്നായിരുന്നു.

സമൂഹത്തിൽ *പുരുഷന്മാരിൽ 1-2% ത്തോളം പേരെ പീഡോഫൈല്‍സിന്‍റെ നിർവചനത്തിൽ കൊണ്ടു വരാൻ സാധിക്കുന്നവർ ആണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇതിൽ നിന്ന് രണ്ട് കാര്യങ്ങൾ മനസ്സിൽ ആകാം; പീഡോഫീലിയ അത്ര അപൂർവ്വം അല്ലാത്ത ഒരു ലൈംഗികതയാണ്, എന്നാൽ ഭൂരിപക്ഷ പീഡോഫൈൽസും കുട്ടികളും ആയി ലൈംഗികപരമായ പ്രവർത്തികളിൽ ഏർപ്പെടുന്നില്ല. പ്രാവർത്തികം ആകാൻ അവകാശം ഇല്ലാത്ത ഒരു ലൈംഗിത എന്ന് ഇതിനെ കാണാം. പീഡോഫീലിയ ഉള്ളവര്‍ അല്ല ബാലപീഡനങ്ങള്‍ ഏറെയും നടത്തുന്നത് എന്നതിന് നാനാവിധത്തില്‍ ഉള്ള പഠന റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ശിശുക്കളോട് നേരെ ലൈംഗിക പീഡനം നടത്തുന്നവരില്‍ എന്നാല്‍ സാമാന്യ ജനത്തില്‍ ഉള്ളതിനെക്കാളും ഏറെയും പീഡോഫൈലുകളുടെ എണ്ണം ഉണ്ട് എന്ന് ബാലപീഡന കേസുകളില്‍ ജയില്‍വാസികളില്‍ നടത്തിയ പഠനങ്ങള്‍ കാണിക്കുന്നു. സാമാന്യ ജനത്തില്‍ പീഡോഫൈലുകളുടെ സാന്നിധ്യം 5% താഴെയും ചൈല്‍ഡ് മോളെസ്റെര്സിന്റെ ഇടയില്‍ പീഡോഫൈല്‍ സാന്നിധ്യം 25-45% ത്തിനു അടുത്തും ആണ് .

ഇതിന്റെ അര്‍ഥം പീഡോഫൈല്‍ ഇതര ലൈംഗികത ഉള്ളവരെക്കാളും ഏറെ ശിശു പീഡനത്തിനു തയ്യാര്‍ ആകാന്‍ പീഡോഫൈല്‍ ലൈംഗികത ഉള്ള ഒരാള്‍ ശ്രമിക്കും എന്നാണ്. പക്ഷെ പീഡോഫൈല്‍സിനെ എല്ലാം തല്ലി കൊല്ലാന്‍ ആഹ്വാനം നടത്തുന്നത് വഴി നമ്മുടെ കുഞ്ഞുങ്ങളെ ലൈംഗിക അക്രമങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ സാധിക്കില്ല. അത്തരം ആഹ്വാനങ്ങള്‍ പീഡോഫൈല്‍സില്‍ സമൂഹത്തോട് വിദ്വേഷം ജനിപ്പിക്കാനും, അവസരം കിട്ടുബോൾ സാമൂഹിക വിരുദ്ധ പ്രവർത്തികളിൽ ഭാഗം ആകാൻ ഉള്ള പ്രേരണ അവനിൽ ജനിപ്പിക്കാനുമേ അത് കാരണം ആകൂ !

പീഡോഫൈലുകള്‍ക്ക് അവരെ ലക്‌ഷ്യം വച്ചുള്ള ബെഹെവിറില്‍ ഗൈഡ്ലൈന്സുകള്‍ ലഭ്യം ആകാന്‍ ഉള്ള സാഹചര്യം ആണ് ആവിശ്യം. പീഡോഫീലിയ ഇല്ലായ്മ ചെയ്യാന്‍ സാധിക്കുന്ന ചികിത്സ ഒന്നും നിലവില്‍ ലഭ്യമല്ല. കുട്ടികളും ആയി ഉള്ള എല്ലാതരം ലൈംഗിക ബന്ധങ്ങളില്‍ നിന്നും റിഫ്രൈന്‍ ചെയ്യാന്‍ ഉള്ള ഗൈഡ്ലൈന്സുകള്‍ നല്‍കുക ആണ് സാധിക്കുന്നത്.

ഇനി DSM യില്‍ പറയുന്ന പീഡോഫീലിയ്കു ഡിസോര്‍ടര്‍ ഉള്ളവര്‍ ശിശുക്കളോടുള്ള ലൈംഗിക ചോദനകളാല്‍ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടുന്നവര്‍ ആണ്. ഇത് ശിശുകളും ആയി ഭൌതികം ആയ ലൈംഗിക ബന്ധം തന്നെ ആകണം എന്നില്ല, ചൈല്‍ഡ് ഗ്രൂമിംഗ് , തന്റെ ലൈംഗിക ഭാഗങ്ങളെ കുട്ടികളെ കാണിക്കുക ie. ‘indecent exposure ‘, കുട്ടികളുടെ സ്വകാര്യഭാഗങ്ങളിലോട് ഉള്ള ഒളിഞ്ഞു നോട്ടം, ഫ്രോട്ടെറിസം, ‘ ശിശു രതിചിത്ര ആസ്വാദനം’ തുടങ്ങീയവ ഒകെയും പീഡോഫീലിയ്കു ചോദനകളാല്‍ നടത്തുന്ന പ്രവര്‍ത്തികള്‍ ആയി കണക്ക് ആകുകയും ആളെ പീഡോഫിലിയ ഡിസോര്‍ഡര്‍ ഉള്ള വ്യക്തിയായി നിര്‍വചിക്കുന്ന കാരണങ്ങള്‍ ആകുകയും ചെയ്യാം. അത് മാത്രവുമല്ല, ഇവ ഒകെയും ഗുരുതരമായ കുറ്റകൃത്യങ്ങളും ആണ്.

സമൂഹത്തില്‍ കുഞ്ഞുങ്ങളോട് ലൈഗിക ആകര്‍ഷണം ഉള്ളവരും, ലൈഗികമായി ബന്ധപ്പെട്ടാന്‍ തയ്യാര്‍ ആയവരും ആയ ചിലര്‍ ഉണ്ട്. പക്ഷെ ഇവര്‍ ആരൊക്കെ ആണെന്ന് ഉറപ്പിച്ചു പറയാന്‍ ഒന്നെങ്കില്‍ ലോകത്തുള്ള മുതിര്‍ന്നരുടെ എല്ലാം ശിശുകളോട് ഉള്ള ഇറോടിയ്ക്കു സ്റ്റിമുലി അളന്നു നോക്കണം, അല്ലായെങ്കില്‍ അത്തരം മാനസിക നില്‍ ഉള്ളവര്‍ക്ക് ബീഹെവര്ല്‍ സഹായം സ്വയം അവിശ്യപ്പെട്ടാവുന്ന ഒരു സാമൂഹിക സാഹചര്യം ഇവിടെ ഉണ്ടാക്കണം. ഇതില്‍ രണ്ടാമത്തത് ആണ് എനിക്ക് പ്രയോഗം ആയി തോന്നുന്നത്. ഇതിനു ഒപ്പം കുട്ടികള്‍ക്കു നേരെയുള്ള എല്ല വിധത്തില്‍ ഉള്ള ലൈംഗിക അതിക്രമങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും എതിരെ ശക്തമായ നിയമനടപടികള്‍ ആവിശ്യം ആണ്. ഒപ്പം ശിശുകള്‍ക്ക് ലൈംഗിക ച്യൂഷങ്ങള്‍ക്ക് എതിരെ നിലനില്‍ക്കാന്‍ ഉള്ള പ്രായനുസൃതമായ ലൈംഗിക വിദ്യാഭാസം ആവിശ്യമാണ്, ‘ good and bad touch’ യിനെ പറ്റി കുഞ്ഞുങ്ങള്‍ക്ക് കൃത്യമായ ബോധ്യം നല്‍ക്കാന്‍ നമ്മള്‍ക്ക് സാധിക്കണം. മാനസികവും ശാരീരികവും ആയി ക്ഷതം ഏറ്റ ബാല്യങ്ങളെ സൃഷ്ടിക്കാതെ ഇരിക്കാന്‍ സമൂഹം ആയി നമ്മള്‍ക്ക് സാധിക്കണം, കാരണം അങ്ങനെ സംഭവിക്കാതെ ഇരിക്കുക സസ്റ്റേനബൽ ആയ ഒരു ഭാവിയ്ക് അത്യാവിശ്യമാണ്.

പീഡോഫീലിയ എന്നത് പ്രാവർത്തികം ആകാൻ അവകാശം ഇല്ലാത്ത ലൈംഗികത ആണെന്ന് പറഞ്ഞുവെല്ലോ, ഈ ഭാഗം വ്യക്തം ആകാൻ ഞാൻ ഒരു ചിന്ത പരീക്ഷണം പറയാം :

നിങ്ങൾ, പ്രായപൂർത്തിയായ സ്ത്രീകളോട്, ലൈംഗിക ആകർഷണം തോന്നുന്ന X എന്ന ഹെട്രോസെക്ഷ്വൽ പുരുഷൻ ആണ്. എന്നാൽ ഈ ലോകത്തിൽ ഉള്ള ഒരു സ്ത്രീയ്ക്കും താങ്കളും ആയി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൻ സമ്മതം അല്ല. ലൈംഗികമായി ബന്ധപ്പെട്ടാൻ നിങ്ങളുടെ മുൻപിൽ ഉള്ള ഏക വഴി, ഒരു സ്ത്രീയ്ക്കു റൂഫി ( flunitrazepam) പാനിയത്തിൽ കലക്കി കൊടുക്കുകയും അവൾ അബോധ അവസ്ഥയിൽ ആകുബോൾ അവളും ആയി ലൈംഗികമായി ബന്ധപ്പെട്ടുകയും ആണ്, റൂഫിയുടെ പ്രവർത്തനത്തിനാൽ ഉണരുബോൾ തനിക്കു എന്താണ് സംഭവിച്ചത് എന്ന് അവൾ ഓർത്തു എടുക്കാൻ സാധിക്കാതെ വരുകയും നിങ്ങൾ പിടിക്കപ്പെട്ടാത്തെയും ഇരിക്കും.
ഇവിടെ നിങ്ങള്ക്ക് അവളുടെ ബോധപൂർവ്വം ആയ സമ്മതം ഇല്ലാതെ ഇപ്രകാരം അവളും ആയി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടാൻ അവകാശം ഉണ്ടെന്ന് കരുതുന്നുണ്ടോ ?

ഇല്ല എന്നാണ് നിങ്ങളുടെ നിലപ്പാട് എന്ന് ഞാൻ അനുമാനിക്കുന്നു. സഹജമായ കാരണങ്ങളാൽ കുട്ടികൾക്ക് മുതിർന്ന ഒരാളും ആയി ഉള്ള ലൈംഗിക ബന്ധത്തിന് informed consent കൊടുക്കാൻ സാധ്യമല്ല. മുകളിലെ ചിന്തപരീക്ഷണത്തിൽ റൂഫി കൊടുത്തു രതിയിൽ ഏർപ്പെട്ടാൻ X യിനു അവകാശം ഇല്ലാതെ പോലെ, ചോക്ലേറ്റ് കൊടുത്തോ വേറെ ഏതെങ്കിലും കാണിച്ചോ ഒരു പീഡോഫൈലിനു കുട്ടികളും ആയി ലൈംഗികത സ്ഥാപിക്കാൻ അവകാശമില്ല.

തനിക്കു ഉള്ള അവകാശരാഹിത്യത്തെ പറ്റി ബോധ്യം ഉള്ളവർ ആകാനും, അതിനെ അംഗീകരിച്ചു കൊണ്ട് തന്നെ ആരോഗ്യപരമായി സമൂഹത്തിൽ അതിജീവിക്കാനും ഉള്ള അറിവ് പീഡോഫൈൽസിന് നേട്ടാൻ ഉള്ള അവസരങ്ങൾ ആണ് ഇവിടെ ആവിശ്യം. അത് അല്ലാതെ പീഡോഫൈൽസിനെ കത്തിക്കാനും, കൊല്ലാനും വെട്ടാനും ഉള്ള ആക്രോശങ്ങൾ ഒന്നിനും ഉള്ള പരിഹാരമല്ല.

നിങ്ങൾ ആരും പീഡോഫൈൽ ആകാതെ ജനിക്കുക എന്നത് ബോധപൂർവ്വം തിരഞ്ഞെടുത്തത് അല്ല, അവർ ആരും പീഡോഫൈൽസ് ആകാനും.

പക്ഷെ ഒരാള്‍ പീഡോഫൈല്‍ ആയി എന്നത് കുട്ടികളോട് ലൈംഗികമായി പെരുമാറാന്‍ ഉള്ള അവകാശം അല്ല. ശിശുവും ആയി മുതിര്‍ന്നവര്‍ നടത്തുന്ന ലൈഗിക ബന്ധം എല്ലാ അവസരത്തിലും ഹാനികരമാണ് . കുട്ടിയ്ക്കു സ്വയം സംരക്ഷിക്കാനും , പ്രതിരോധിക്കാനും പരിധികള്‍ നിര്‍മ്മിക്കാനും സാധ്യം ആകാത്ത പ്രവൃത്തിയിലേയ്ക്കു ആണ് അവന്‍ /അവള്‍ നയിക്കപ്പെട്ടുന്നത്. കുട്ടിയുടെ ഓട്ടോണമിയും സ്വയം നിര്‍ണ്ണയ അവകാശവും അതിക്രമിക്കപ്പെട്ടുന്നു. ഇത് കുട്ടിയുടെ ഡിവെലപ്മന്റെല്‍ എക്സ്പിരിയന്സിനെ അലങ്കോലപ്പെടുത്തുന്നു .നൈസര്‍ഗ്ഗികമായി, സ്വന്തം അധീനതയില്‍ തിരിച്ചു അറിയേണ്ട ഒന്നാണ് ഒരുവന്റെ/ളുടെ ലൈഗികതയും അതിന്റെ രീതികളും . അതിനുള്ള കുട്ടിയുടെ അവകാശത്തെ കവര്‍ന്നെടുക്കുക ആണ് പീഡോഫിലയ്ക്കു ബന്ധത്തില്‍. അതിനാല്‍ തന്നെ ഇത് ഒരിക്കലും ന്യായിക്കപ്പെട്ടാവുന്നതല്ല. ഒറ്റപ്പെട്ട വ്യക്തിയാനുഭവങ്ങളും അതിനു മുകളില്‍ കെട്ടിയെടുക്കുന്ന ഉപാഖ്യാനങ്ങളും കൊണ്ട് ശിശുകളെ കാമപൂര്‍ത്തിക്കരണത്തിനായി ഉപയോഹിക്കാന്‍ ഉള്ള ന്യായികരണങ്ങള്‍ കണ്ടെത്തുന്നത് ശരിയല്ല. പീഡോഫീലിയയുടെ ആവിഷ്കാരങ്ങള്‍ എപ്പോഴും പ്രതിരോധിക്കപ്പെട്ടെണ്ടാതാണ് .

കുട്ടികള്‍ക്ക് അവരുടെ പ്രായത്തിനു അനുസരിച്ചുള്ള ലൈംഗിക പരിജ്ഞാനവും ” ശരിയായ സ്പര്‍ശനങ്ങളും തെറ്റായ സ്പര്‍ശനങ്ങളും” എന്തൊക്കെയാണെന്നും വിശദീകരിച്ചു കൊടുക്കണം. അവയ്ക്കു എതിരെ ആക്രമിക്കുന്നവരെ സമൂഹത്തില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള സജീകരണം ഉണ്ടാക്കുകയും വേണം. കുട്ടികള്‍ക്ക് നേരെ ലൈംഗിക ആക്രമണങ്ങള്‍ നടത്തുന്നത് ഞാനും നിങ്ങളും ഉള്‍പ്പെട്ടുന്ന സമൂഹത്തില്‍ ഉള്ള ചിലര്‍ തന്നെയാണ്. അങ്ങനെ ഉള്ളവരില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കാനും അവര്‍ക്കു അപകടങ്ങള്‍ ഉണ്ടായാല്‍ വേണ്ട പിന്തുണ നല്‍കി ജീവിതത്തിലോട് മടക്കി കൊണ്ട് വരാനുള്ള എല്ല ശ്രമങ്ങളും നടത്തുകയും വേണം.

Reference

Meyer, T. L., & Cheng, T. L. (2002). Unveiling the Secrecy Behind Masturbation. Pediatrics in Review, 23(4), 148-149. doi:10.1542/pir.23-4-148

Why does my child keep returning to the abusers?. PACE UK. Retrieved April 20, 2014.

Dutton; Painter (1981). “Traumatic Bonding: The development of emotional attachments in battered women and other relationships of intermittent abuse”. Victimology: An International Journal (7).

Tenbergen G, Wittfoth M, Frieling H, Ponseti J, Walter M, Walter H, Beier KM, Schiffer B and Kruger THC (2015) The neurobiology and psychology of pedophilia: recent advances and challenges. Front. Hum. Neurosci. 9:344. journal.frontiersin.org/article/10.3389/fnhum.2015.00344/full

Seto MC (2009). “Pedophilia”. Annual Review of Clinical Psychology. 5: 391–407.

Suchy, Y., Whittaker, W.J., Strassberg, D., & Eastvold, A. (2009). “Facial and Prosodic Affect Recognition Among Pedophilic and Nonpedophilic Criminal Child Molesters”. Sexual Abuse: A Journal of Research and Treatment. 21 (1): 93–110.

Fagan PJ, Wise TN, Schmidt CW, Berlin FS (Nov 2002). “Pedophilia”. JAMA. 288 (19): 2458–65).

* സ്ത്രീകളിൽ പീഡോഫിലിയ ഇല്ല എന്ന് അർത്ഥമില്ല, എന്നാൽ സ്ത്രീകളിൽ നിന്ന് ഉള്ള കൃത്യമായ ഡാറ്റാ ലഭ്യമല്ല.