പുകവലിക്കാരെ നിങ്ങള്‍ക്ക് കുട്ടികള്‍ ഉണ്ടാവില്ല !

01

ഈ ഷോര്‍ട്ട് ഫിലിം ആരംഭിക്കുന്നത് ഒരു സ്ത്രീ തന്റെ കുഞ്ഞിനെ പാട്ട് പാടി ഉറക്കാന്‍ ശ്രമിക്കുന്നത് കാണിച്ചാണ്. ആ സമയത്ത് അവരുടെ ഭര്‍ത്താവ് ആകെ ടെന്‍ഷന്‍ അടിച്ചു പുക വലിച്ചു ഇരിക്കുന്നതാണ് നമ്മള്‍ കാണുക. എന്നാല്‍ ഷോര്‍ട്ട് ഫിലിം കഴിയാറാകുമ്പോള്‍ ആണ് കഥയിലെ ട്വിസ്റ്റ്‌ നമ്മള്‍ കാണുക. സത്യത്തില്‍ അങ്ങിനെ ഒരു കുഞ്ഞ് അവിടെയില്ല. മറിച്ച് ഒരു പാവക്കുട്ടിയെയാണ് ആ സ്ത്രീ ഇതുവരെ ഉറക്കാന്‍ നോക്കിയിരുന്നത്. ഭര്‍ത്താവ് അയാളുടെ പുകവലി കാരണം വന്ധ്യത ഉള്ള ആളായി മാറി എന്നാണ് ഈ ഷോര്‍ട്ട് ഫിലിം നമുക്ക് നല്‍കുന്ന മെസേജ്.

ഈ ഷോര്‍ട്ട് ഫിലിം പുകവലിക്കാര്‍ക്ക് നല്‍കുന്ന വാണിംഗ് ചില്ലറയല്ല. തങ്ങളുടെ നിര്‍ത്താതെയുള്ള പുകവലി അവരെ വന്ധ്യരാക്കും എന്ന ശക്തമായ സത്യം ഈ ഫിലിം നമ്മെ ബോധ്യപ്പെടുത്തുന്നു.