Share The Article

facebook_home

അമ്മ തൻ നാട്ടിൽ പുതുവീട് വച്ചു

വീടിനു പെറ്റമ്മയുടെ പേരുമിട്ടു
അമ്മയോടൊപ്പം വീട്ടിലേക്കു വലംകാലുവച്ചു
ഫേസ്ബുക്കിൽ വീടിനൊപ്പം അമ്മയുടെ പടവും ഇട്ടു.

പത്തു മാസം ചുമന്നമ്മയോടൊപ്പം
ഒരൊറ്റ മാസം തികച്ചു നിന്നു
അവധി കഴിഞ്ഞു തിരിച്ച മകനെ നോക്കി
വൃദ്ധ സദനത്തിൽ അമ്മ കണ്ണ് തുടച്ചു നിന്നു.

ഖത്തറില്‍ നിന്നാണ് കുത്തും കുറിപ്പും. എന്നെപ്പറ്റി ഞാന്‍ എന്ത് പറഞ്ഞാലും അത് അധികമായിപ്പോകും. ഇതെല്ലാം വായിച്ചിട്ട് നിങ്ങളുപറ.