മതസ്പര്ദ്ധയാല് മനുഷ്യാവകാശ ലംഘനങ്ങളുടെ തുരുത്തായൈയ ഗാസ മാറുമ്പോഴും യുദ്ധക്കെടുതി അനുഭവിക്കുന്ന പാലസ്തീന് മുസ്ലീങ്ങള്‍ക്ക് അഭയം നല്കി മതസൗഹാര്‍ദ്ദത്തിന്റെ ഉദാത്ത മാതൃക സൃഷ്ടിക്കുകയാണ് ഗാസയിലെ ഒരു ക്രിസ്ത്യന്‍ പള്ളി. 12 നൂറ്റാണ്ടില്‍ സ്ഥാപിതമായ ക്രിസ്ത്യന്‍ പള്ളിയാണിത്.
ആയിരത്തോളം പാലസ്തീനികള്‍ക്ക് അഭയ കേന്ദ്രമായി മാറിയെങ്കിലും അത്ര സുരക്ഷിതവുമല്ല പരിശുദ്ധ പോര്‍ഫിറസ് പുണ്യാളന്റെ പേരിലുള്ള ഈ പള്ളി. പാലസ്തീനികള്‍ എത്തിയ ശേഷം നിരന്തരം ഇസ്രായേല്‍ അക്രമണത്തിന് ഇരയാകുന്നുണ്ട് ഈ പള്ളി.
ആദ്യം 600 പേരായിരുന്നെങ്കില്‍ ഇപ്പോല്‍ ആയിരത്തിയലധികം പേരിവിടുണ്ട്. കൂടുതലും സ്ത്രീകളും കുട്ടികളും. ഒരാഴ്ച പ്രായമായ കൈക്കുഞ്ഞ് പോലും ഈ കൂട്ടത്തില്‍ ഉണ്ട്. അവരെ സംരക്ഷിക്കാനാണ് ഞങ്ങള്‍ശ്രമിക്കുന്നത്. ആര്‍ച്ച് ബിഷപ്പ് അലക്സിയോസ് പറയുന്നു.
എന്നാലിന്നലെയും ഇസ്രയേല്‍ അക്രമണത്തില്‍ 75 പേരോളം മരിച്ചു. ഇതോടെ മരണസംഖ്യം 500കടന്നു. ഗാസയില്‍ സമാധാനം പുസ്ഥാപിക്കാന്‍ അന്താരാഷ്ട്ര ശ്രമങ്ങള്‍ നടക്കുന്നുണ്ട്.