Share The Article

oiww

രണ്ട് പതിറ്റാണ്ടുകള്‍ മുന്‍പാണ് ഇന്ത്യയില്‍ ഇന്റര്‍നെറ്റ് വ്യാപകമാകുന്നത്. ഇന്ന് നമ്മുടെ ലോകം ഇന്റര്‍നെറ്റാണ്. അപ്പോള്‍ പെട്ടന്ന് ഒരു ദിവസം നമ്മുടെ രാജ്യത്ത് ഇന്റര്‍നെറ്റ്‌ സേവനം അങ്ങ് അവസാനിച്ചാല്‍ എന്ത് സംഭവിക്കും?

ഇന്റര്‍നെറ്റ് ഇല്ലാത്ത അവസ്ഥ ഉണ്ടായാല്‍ നമുക്ക് എന്ത് പറ്റും..ചില രസകരമായ ഭാവനകള്‍…

പ്രമുഖ കമ്പനികളെല്ലാം പ്രവര്‍ത്തിക്കുന്നത് ഇന്റര്‍നെറ്റ്‌ സേവനതിലാണ്. പെട്ടന്ന് ഈ സേവനം നിര്‍ത്തിയാല്‍ ഈ കമ്പനികള്‍ പൂട്ടി പോവുകയും ഇന്ത്യയില്‍ പകുതിയില്‍ കൂടുതല്‍ ആളുകള്‍ തൊഴില്‍ രഹിതരാവുകയും ചെയ്യും.

എല്ലാ പ്രശ്‌നങ്ങള്‍ക്കും ഉത്തരം കണ്ടെത്താന്‍ ഇന്ന് ആശ്രയിക്കുന്നത് ഇന്റര്‍നെറ്റിനെ ആയതിനാല്‍, സംശയങ്ങള്‍ക്ക് ഇന്‍സ്റ്റന്റ് ഉത്തരം കിട്ടാതെ ആളുകള്‍ വലയേണ്ടി വന്നേക്കാം.

മ്യൂസിക്ക് ആപുകള്‍, ഫ്രീ കോളിങ് ആപുകള്‍ തുടങ്ങി രസകരമായ ആപുകളുടെ ഉപയോഗം ഓര്‍മ്മ മാത്രമായി മാറും.

നിങ്ങളുടെ ഫോണുകള്‍, മറ്റു സാധനങ്ങള്‍ എന്നിവ  നിങ്ങള്‍ക്ക് വില്‍ക്കേണ്ടതായി വന്നേക്കാം. പക്ഷെ ഒഎല്‍എക്‌സ്, ക്വിക്കര്‍ തുടങ്ങിയ സേവനങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ നിങ്ങള്‍ക്ക് ഫോണ്‍ വില്‍ക്കാനും കഷ്ടപ്പാട് സഹിക്കേണ്ടി വരും

ഗൂഗിള്‍ അങ്കിള്‍ ഉണ്ടാവില്ല. നിങ്ങളുടെ മനസ്സ് ഗൂഗിളിങ് നടത്താതെ പ്രവര്‍ത്തിക്കുന്നത് എങ്ങനെയായിരിക്കുമെന്ന് ഒന്ന് ചിന്തിച്ചു നോക്കു…

മറ്റ് രാജ്യങ്ങളിലേക്കുളള ഫോണ്‍ വിളികള്‍ തീര്‍ത്തും അപൂര്‍വമാകും.

തല്‍ക്കാല്‍ കൗണ്ടറുകളില്‍ നിലയ്ക്കാത്ത ക്യൂകള്‍ കാണപ്പെടും

ഇനിയും ഉണ്ട് ഇന്റര്‍നെറ്റ്‌ ഇല്ലാതെ നമുക്ക് സംഭവിക്കാന്‍ സാധ്യതയുള്ള മാറ്റങ്ങള്‍….അത് മറ്റൊരു അവസരത്തില്‍ ആവാം…