Share The Article

01

ശ്രീ കെപി സുകുമാരന്‍ അഞ്ചരക്കണ്ടി അദ്ദേഹത്തിന്റെ പ്രൊഫൈലില്‍ ഷെയര്‍ ചെയ്ത വാക്കുകള്‍

സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരുടെ പെന്‍ഷന്‍ പ്രായം മിനിമം 60 എങ്കിലുമായി ഉയര്‍ത്തുകയാണു വേണ്ടത്. കാരണം ആളുകളുടെ ശരാശരി ആയുസ്സ് വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണു. 60 വയസ്സ് എന്ന് പറഞ്ഞാല്‍ പോലും ഇപ്പോള്‍ ചുറുചുറുക്കുള്ള പ്രായമാണു. ആ പ്രായത്തില്‍ പോലും പെന്‍ഷന്‍ ആകുന്നത് ഒരു വന്‍പിച്ച ദേശീയനഷ്ടം തന്നെയാണു. കഴിയുമെങ്കില്‍ അറുപത് വയസ്സിനു ശേഷവും ഉദ്യോഗസ്ഥന്മാരുടെ പ്രവര്‍ത്തനശേഷി ഉപയോഗപ്പെടുത്തുകയാണു വേണ്ടത്. പെന്‍ഷന്‍ പ്രായം 58 ആയി ഉയര്‍ത്തണം എന്ന് ശമ്പളക്കമ്മീഷന്‍ സര്‍ക്കാരിനു ശുപാര്‍ശ നല്‍കിയിരിക്കുകയാണു.

ഈ നിര്‍ദ്ദേശം തള്ളിക്കളയണമെന്ന് പറഞ്ഞ് യുവജനസംഘടനാ നേതാക്കള്‍ രംഗത്ത് വന്നിരിക്കുന്നു. പെന്‍ഷന്‍ പ്രായം 58 ആക്കുന്നതിനെ എതിര്‍ക്കുന്ന യുവജനനേതാക്കളെ ചാട്ടവാര്‍ കൊണ്ട് അടിക്കാന്‍ ജനങ്ങള്‍ മുന്നോട്ട് വരണം. ഇവറ്റകളുടെ തലച്ചോറിനു കുഷ്ടം പിടിച്ചുപോയോ എന്നാണു എനിക്ക് സംശയം. നാട്ടിലെ സ്ഥിതി ഈ യുവനേതാക്കള്‍ മനസ്സിലാക്കുന്നില്ലേ?

പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയാല്‍ യുവജനങ്ങള്‍ക്ക് തൊഴില്‍ കിട്ടുകയില്ല്‌ല എന്ന പഴയ പല്ലവിക്ക് ഇക്കാലത്ത് എന്ത് അര്‍ത്ഥമാണുള്ളത്. നാട്ടില്‍ ഒരു പണിക്കും ആളെ കിട്ടാനില്ല. വടക്കേ ഇന്ത്യന്‍ തൊഴിലാളികള്‍ വന്നിട്ടാണു തൊഴിലാളിക്ഷാമം ഒരു വിധം പരിഹരിക്കുന്നത്. നാട്ടിലെ യുവാക്കള്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗം മാത്രമേ പറ്റൂ എന്നും മറ്റൊരു പണിയും പറ്റില്ല എന്നതും എന്ത് ന്യായമാണു?

പെന്‍ഷന്‍ പ്രായം ഇപ്പോഴത്തേതില്‍ നിന്നും രണ്ട് വര്‍ഷം ഉയര്‍ത്തിയാല്‍ പുതിയ ആള്‍ക്കാര്‍ക്ക് രണ്ട് വര്‍ഷത്തേക്ക് സര്‍ക്കാര്‍ ജോലി കിട്ടുകയില്ല എന്നല്ലേയുള്ളൂ. അത് കഴിഞ്ഞാല്‍ പതിവ് പോലെ നിയമനം നടക്കുമല്ലൊ. സര്‍ക്കാര്‍ ജോലി കിട്ടാതെ രണ്ട് വര്‍ഷം സഹിച്ചൂടേ? അത് വരെ തല്‍ക്കാലത്തേക്ക് എന്തെങ്കിലും മെയ്യനങ്ങുന്ന പണി യുവാക്കള്‍ക്ക് എടുത്തുകൂടേ?

അത്‌കൊണ്ടാണു പറയുന്നത്, പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിനെതിരെ പ്രസ്താവന ഇറക്കുന്ന യുവജനനേതാക്കളെ ചാട്ടവാര്‍ കൊണ്ട് അടിക്കുകയും സാമൂഹികമായി ബഹിഷ്‌ക്കരിക്കുകയും വേണം.