Share The Article

thoon

ഫെയ്സ്ബുക്കിലൂടെയും മറ്റു ചില സോഷ്യല്‍ മീഡിയ കളിലൂടെയും പ്രചരിക്കുന്ന ഒരു ചിത്രം ആണ് മുകളില്‍ കാണുന്നത്. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി നഗരത്തില്‍ വാഴപ്പള്ളിയില്‍ സ്ഥിതിചെയ്യുന്ന അതിപുരാതനവും പ്രസിദ്ധവുമായ ക്ഷേത്രമാണ് വാഴപ്പള്ളി ശ്രീ മഹാശിവക്ഷേത്രം. അവിടെയുള്ള ഈ കാണുന്ന തൂണ്‍ നിര്‍മ്മിച്ചത് തച്ചുശാസ്ത്രത്തില്‍ അതിനിപുണനായ പെരുന്തച്ചന്‍ ആണെന്ന് പറയപ്പെടുന്നു. രണ്ടു കരിങ്കല്‍ തൂണുകള്‍ ഇതുപോലെ ചേര്‍ത്തുവക്കുക അസാധ്യമാണ് എന്ന് പല സോഷ്യല്‍ മീഡിയ സൈറ്റുകളിലും കണ്ടിരുന്നു. എന്നാല്‍ ഇത് അസാധ്യമായ ഒന്നല്ല എന്ന് തെളിയിക്കുന്നതാണ് താഴെ കാണുന്ന വീഡിയോകള്‍. ഇത് കാണുമ്പോള്‍ പെരുന്തച്ചന്‍റെ തൂണുകളുടെ രഹസ്യം നിങ്ങള്ക്ക് മനസിലാകും.
അസാദ്ധ്യമല്ല എന്നിരുന്നാലും ഇത്തരത്തില്‍ ഒരു തൂണ്‍ അന്നത്തെ കാലത്ത് നിര്‍മ്മിക്കാന്‍ പെരുന്തച്ചന്‍ കാണിച്ച വൈഭവം സമ്മതിക്കാതെ വയ്യ.

ടെക്നോളജിയെ കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നു. ആ വാര്‍ത്തകള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കാനും. കൂടുതല്‍ അറിയാനായി https://www.facebook.com/techluttappi സന്ദര്‍ശിക്കു..