പോപ്പിനെ കെട്ടിപിടിച്ചു കസേരയില്‍ കയറിയിരുന്ന പയ്യന്‍ താരമായി (വീഡിയോ)

2സംസാരിക്കുവാനായി ഫ്രാന്‍സിസ് മാര്‍പാപ്പ എഴുന്നേറ്റസമയം നോക്കി അദ്ദേഹത്തിന്റെ വെള്ളക്കസേരയില്‍ കയറിയിരുന്നും കെട്ടിപ്പിടിച്ചും കൊച്ചു പയ്യന്‍ താരമായി മാറി. സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ മുതിര്‍ന്നവരെയും കുട്ടികളെയും അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. കുട്ടികളുടെ ജീവിതത്തില്‍ മുതിര്‍ന്നവര്‍ക്കുള്ള പങ്കിനെക്കുറിച്ചു സംസാരിക്കുന്നതിനിടെയാണ് ആറുവയസുകാരന്‍ കാര്‍ലോസ് പതുക്കെയെഴുന്നേറ്റു വേദിയിലേക്കു കയറിയത്.

പിന്തിരിപ്പിക്കാന്‍ കര്‍ദിനാള്‍മാര്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് അദ്ദേഹത്തെ കെട്ടിപ്പിടിക്കുകയും കസേരയില്‍ കയറിയിരിക്കുകയുമായിരുന്നു. ഈ സമയമെല്ലാം, ഒരു മുത്തച്ഛന്റെ കൗതുകത്തോടെ കാര്‍ലോസിന് എല്ലാ സ്വാതന്ത്ര്യവും അനുവദിക്കുകയാണു മാര്‍പാപ്പ ചെയ്തത്. ഇടയ്ക്കു വാത്സല്യത്തോടെ തലോടാനും മറന്നില്ല. ആയിരക്കണക്കിന് ആളുകള്‍ പ്രസംഗം കേള്‍ക്കാനായി എത്തിയിരുന്നു.

സംഭവം വന്‍ വാര്‍ത്താപ്രാധാന്യം ആണ് നേടിയത്. ലോക മാധ്യമങ്ങള്‍ കൊച്ചു പയ്യനെ ഒരു താരമാക്കി മാറ്റി എന്നാണ് റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്.