പോപ് സംഗീത റാണി മഡോണ പാടിയ അഞ്ച് മികച്ച ഗാനങ്ങള്‍

5

madonna
പോപ് സംഗീത ലോകത്തെ താരറാണിയാണ് മഡോണ. പോപ് സംഗീതം ഇഷ്ടപ്പെടുന്നവര്‍ മടുപ്പില്ലാതെ എത്ര തവണ വേണമെങ്കിലും കാതോര്‍ക്കും മഡോണയുടെ പാട്ടുകള്‍ക്കായി. ഇപ്പോഴും സംഗീതരംഗത്ത് സജീവമാണെങ്കിലും മഡോണയുടെ പഴയ പാട്ടുകള്‍ക്ക് ആണ് ആരാധകര്‍ അധികവും. മഡോണ പാടി അവിസ്മരണീയമാക്കിയ മികച്ച 5 പാട്ടുകള്‍ ഇവിടെ പരിചയപ്പെടാം.

  • ലൈക്ക് എ പ്രെയര്‍

1989ല്‍ റിലീസ് ചെയ്യപ്പെട്ട ഈ ഗാനം മഡോണയുടെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു. തുടര്‍ച്ചയായി അമേരിക്കയില്‍ പ്രേക്ഷകരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനം നേടുന്ന ഏഴാമത്തെ പാട്ടായിരുന്നു ലൈക്ക് എ പ്രെയര്‍.

 

  • വോഗ്

1990ല്‍ പുറത്തിറങ്ങിയ ഈ ഗാനം മുപ്പതില്‍ അധികം രാജ്യങ്ങളിലെ ഹിറ്റ് ചാര്‍ട്ടില്‍ ഒന്നാം സ്ഥാനം നേടിയെന്ന അപൂര്‍വ നേട്ടത്തിന് ഉടമയാണ്. മറ്റൊരു മഡോണ മാജിക്.

  • ലൈക് എ വിര്‍ജിന്‍

ഒരുപക്ഷേ, പോപ് സംഗീത ലോകത്തെ താരറാണിയായി മഡോണ അവരോധിക്കപ്പെട്ടത് ഈ പാട്ടിന് ശേഷമായിരിക്കും. അത്ര വലുതായിരുന്നു ഇതുണ്ടാക്കിയ തരംഗം.

  • ഫ്രോസന്‍

പതിവ് മഡോണ ഗാനങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമായിരുന്നു ഫ്രോസന്‍. ഒപ്പം, മനോഹരമായ വരികളും. അതുകൊണ്ടുതന്നെ, ഏറെ ആരാധകരെ സൃഷ്ടിക്കാന്‍ ഈ പാട്ടിന് കഴിഞ്ഞു.

  • മറ്റീരിയല്‍ ഗേള്‍

ബന്ധങ്ങളെക്കാളും പണവും സുഖസൗകര്യങ്ങളുമാണ് ജീവിതത്തില്‍ പ്രധാനം എന്ന അക്കാലത്തെ ചിന്താരീതി അടിസ്ഥാനമാക്കി എഴുതപ്പെട്ട ഈ ഗാനം മഡോണയ്ക്ക് ഏറെ പ്രശസ്തി നേടിക്കൊടുത്തു. പില്‍ക്കാലത്ത് ബ്രിറ്റിനി സ്പിയേഴ്‌സ് ഉള്‍പ്പടെ പല ഗായകരും ഈ ഗാനം പാടി അവതരിപ്പിച്ചിട്ടുണ്ട്.

മുകളില്‍ പറഞ്ഞവ അല്ലാതെയും ഒരുപാട് നല്ല പാട്ടുകള്‍ മഡോണ പാടിയിട്ടുണ്ടെന്ന് അറിയാം. എന്നാല്‍, അവയില്‍ മികച്ചതെന്ന് തോന്നിയ ചിലത് ഇവിടെ പങ്കുവെച്ചു എന്ന് മാത്രം. ഇവയല്ലാതെ ഈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണം എന്ന് നിങ്ങള്‍ക്ക് തോന്നുന്ന ഏതെങ്കിലും ഗാനങ്ങളുണ്ടോ? അവ ദയവായി കമന്റ്‌ ആയി രേഖപ്പെടുത്തൂ.

Write Your Valuable Comments Below