പോരാട്ടത്തിന്റെ പോസ്റ്റര്‍ അടയാളങ്ങള്‍…

2016-ldf-kerala

പുതിയകാല പരസ്യ സമീപനങ്ങള്‍ പരീക്ഷിക്കപ്പെട്ട ഒരു തിരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്. സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ മാത്രമല്ല പോസ്റ്ററുകളും പരസ്പരം മത്സരിച്ച ഒരു തിരഞ്ഞെടുപ്പ്. എല്ലാ പാര്‍ട്ടികളും പബ്ലിസിറ്റിയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും വരുത്തിയതുമില്ല. ക്രിയാത്മകമായ പോസ്റ്ററുകളാണ് ഇവയില്‍ ഏറെ ശ്രദ്ധേയമായത്. പരസ്യവാചകങ്ങളിലും, ഫോട്ടോ എടുക്കുന്നതിലും, ലേഔട്ടിലുമൊക്കെ പുതുമകള്‍ പരീക്ഷിച്ച് ഇലക്ഷന്‍ പ്രചാരണം പക്കാ കളര്‍ഫുളായി. അതാത് പാര്‍ട്ടിയുടെ നിറത്തില്‍ മുങ്ങിയ ക്ലീഷേ പോസ്റ്ററുകള്‍ക്ക് കുറവൊന്നുമില്ലെങ്കിലും ക്രിയാത്മക പോസ്റ്ററുകള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു. എഴുത്തുകാരന്‍ വി.കെ ആദര്‍ശിന്റെ എഫ്.ബി. പോസ്റ്റും അതില്‍ വന്ന കമന്റുകളിലുമാണ് കേരളത്തിലെ ഇലക്ഷന്‍ പോസ്റ്ററുകള്‍ ചര്‍ച്ചയായത്. സിനിമയിലും സാഹിത്യത്തിലും പെട്ടെന്നുണ്ടായ അതേ മാറ്റം രാഷ്ട്രീയ പോസ്റ്ററുകളേയും സ്വാധീനിച്ചു എന്ന് വെളിവാക്കുന്നതാണ് ഇത്തവണത്തെ ചില ഇലക്ഷന്‍ പോസ്റ്ററുകള്‍. നിറങ്ങള്‍ പരസ്പരം മാറിമറിഞ്ഞു. എക്കാലവും പടിക്ക് പുറത്തായിരുന്ന കറുപ്പിനും സ്ഥാനമാനങ്ങളുണ്ടായി. സ്ഥിരം പല്ലിളിക്കല്‍ ക്ലോസപ് മോന്തകളില്‍ നിന്ന് റിയലിസ്റ്റിക് കാഴ്ചകളിലേയ്‌ക്കും ഇലക്ഷന്‍ പോസ്റ്റര്‍ വഴിമാറി. ഒരു മല്‍സര സ്വഭാവം ഒട്ടുമിക്ക പോസ്റ്ററുകളിലും പ്രകടമായിരുന്നു. ഏറ്റവും പുതുമയുള്ള ആശയം വേറിട്ട രീതിയില്‍ സത്യസന്ധമായി ആവിഷ്‌കരിക്കുക എന്ന പരസ്യരീതി പരമ്പരാഗത പോസ്റ്റര്‍ ശീലങ്ങളെ തൂത്തെറിയുന്നുണ്ടെങ്കിലും ചില വമ്പന്‍ സ്ഥാനാര്‍ത്ഥികളുടെ അറുപഴഞ്ചന്‍ പോസ്റ്ററുകള്‍ തീര്‍ത്തും നിരാശപ്പെടുത്തി. വി.ടി.ബല്‍റാമായിരുന്നു ഇത്തവണത്തെ പോസ്റ്ററുകളിലെ താരം. കണ്ടുനോക്കൂ ആ പോസ്റ്ററുകള്‍.

kerala-assem
kerala-electio

ldf-kerala-election-campagin
ldf-varum
Malappuram-Candidate-2016