പ്രകാശന്‍ കൊണ്ടോട്ടിയിലൂടെ ഫഹദ് പൊളിച്ചടുക്കി; അയാള്‍ ഞാനല്ല ഗംഭീരം

931ef2c2-b6e5-48a9-ab44-7edb903cbab9

അയാൾ ഞാനല്ല കണ്ടു, നിങ്ങളും കാണണം, ഫഹദിന്റെ തിരിച്ചു വരവ് ശരിക്കും ആഘോഷമാക്കിയ പടം തന്നെയാണ് ഇത്…

2 പരാജയങ്ങൾക്ക് ശേഷം ഫഹദിൻറ്റെ ഗംഭീര തിരിച്ചുവരവ് എന്ന് തന്നെ പറയാം. ഫഹദ് ഫാസിൽ പതിവുപോലെ നാച്ചുറൽ ആക്ടിങ് തന്നെ നടത്തി. തുടര്‍ പരാജയങ്ങള്‍ വേട്ടയാടിയ ഫഹദിന്റെ ഉഗ്രന്‍ തിരിച്ചു വരവിനു വഴി വച്ച ചിത്രമായി നടന്‍ കൂടിയായ വിനീത് കുമാര്‍ സംവിധാനം ചെയ്ത അയാള്‍ ഞാനല്ല.

പ്രകാശന്‍ കൊണ്ടോട്ടി എന്നാ സാധരക്കാരന്റെ വേഷം തികച്ചും സാധാരണമായ രീതിയില്‍ അതിഭാവുകങ്ങള്‍ ഇല്ലാതെ അഭിനയിപ്പിച്ചു ഫലിപ്പിച്ച ഫഹദിന്റെ അസാമാന്യ പ്രകടനം ഈ ചിത്രത്തില്‍ കാണാം. കോമഡി രംഗങ്ങളും പാട്ടുകളും മികച്ച തിരക്കഥയും ചിത്രത്തെ നല്ലൊരു എന്റര്‍ടൈനര്‍ ആക്കി മാറ്റി.  ഭയങ്കര സീരിയസ് തീം ഒന്നുംല്ലങ്കിലും ഒട്ടും ബോർ അടിപ്പിക്കാതെ പ്രേക്ഷകനെ പിടിച്ചു ഇരുതുന്നതില്‍ സംവിധായകനും സംഘവും വിജയിച്ചു എന്ന് തന്നെ പറയാം.

ഒരു നനഞ്ഞ തുടക്കമാണ് ചിത്രത്തിന് ഉള്ളത് എങ്കിലും ആദ്യ 2൦ മിനിറ്റ് കഴിയുമ്പോള്‍ ചിത്രത്തിന്റെ രൂപവും ഭാവവും മാറും. പിന്നെ ചിത്രത്തിന്റെ അവസാന സീന്‍ വരെ മികച്ച പ്രകടനമാണ് എല്ലാവരും കാഴ്ച വയ്ക്കുന്നത്.

പ്രതീക്ഷിച്ചത് കൊറച്ച് സീരിയസ് പടാണെങ്കിലും കിട്ടിയത് നല്ലോണം ചിരിപ്പിച്ചു. ഫഹദിനെയും തിരിച്ച് കിട്ടി.

ഗുജറാത്തിലെ ലൊക്കേഷനും സീനുകളുമെല്ലാം നന്നായിരുന്നു. സംവിധായകനെന്ന നിലയിൽ വിനീത് കുമാറിൻറ്റെ തുടക്കം പ്രതീക്ഷ നൽകുന്നു. ഇനിയും നല്ല ചിത്രങ്ങൾ ഒരുക്കാൻ അദ്ദെഹത്തിന് കഴിയട്ടെ..

ധൈര്യമായി കാണാം അയാൾ ഞാനല്ല.

SHARE