പ്രകാശിന് നടക്കണം, സുമനസ്സുകളുടെ സഹായത്തോട് കൂടി..

praka

സമപ്രായക്കാരെപ്പോലെ പ്രായമായ അമ്മയെ സംരക്ഷിക്കണമെന്നും സ്വന്തമായൊരു വീട് വെയ്ക്കണമെന്നുമൊക്കെ പ്രകാശിനും ആഗ്രഹമുണ്ട്. പുതിയ പ്രതീക്ഷകളുമായി ജീവിതം തുടങ്ങും മുന്‍പേ നിശ്ചലനാകേണ്ടി വന്ന തന്‍റെ വിധി മറ്റാര്‍ക്കും വരുത്തരുതേ എന്ന 26കാരന് ഇന്ന് പ്രാര്‍ത്ഥിക്കാനുള്ളൂ..

നാല് വര്‍ഷം മുന്‍പ് ബൈക്കില്‍ ജോലിക്ക് പോകും വഴി കെ.എസ്.ആര്‍.ടി.സി ബസുമായി കൂട്ടിയിടിച്ചാണ് പ്രകാശിന്റെ ജീവിതം ഇരുളടഞ്ഞതാകുന്നത്. ഇടിയുടെ ആഘാതത്തില്‍ തെറിച്ച് വീണ പ്രകാശന്റെ നട്ടെല്ലിന് പരിക്കേറ്റു. അച്ഛന്‍ മരിച്ചിട്ടും തങ്ങള്‍ക്ക് വേണ്ടി കഷ്ടപ്പെടുന്ന അമ്മയ്ക്ക് വിശ്രമം നല്‍കാന്‍ 12ആം ക്ലാസ് കഴിഞ്ഞപ്പോഴെ പ്രകാശ് മരപ്പണി തുടങ്ങിയിരുന്നു. അങ്ങനെ ജീവിതം വീണ്ടും പച്ചപിടിക്കാന്‍ തുടങ്ങിയപ്പോഴാണ് പ്രതീക്ഷകളെ തച്ചുടച്ചുകൊണ്ട് ഈ അപകടമുണ്ടാകുന്നത്. 2 വര്‍ഷത്തെ നിരന്തരമായപ്രാര്‍ത്ഥനകള്‍ക്കും ചികിത്സക്കുമൊക്കെ ഒടുവിലാണ് ഭാഗികമായെങ്കിലും പ്രകാശിന് ചലിക്കാന്‍ കഴിഞ്ഞത്. എങ്കിലും അരക്ക് താഴെഭാരമുണ്ടെന്ന് പ്രകാശിനിപ്പോഴും തോന്നാറില്ല. പ്രാഥമിക കൃത്യങ്ങള്‍ പോലും സ്വന്തം നിയന്ത്രണത്തിലല്ല എന്നത് ഈ യുവാവിനെ കൂടുതല്‍ വിഷണ്ണനാക്കുന്നു.

അസ്ബറ്റോസ് കൂരയ്ക്ക് കീഴിലെ ജീവിതത്തിന്റെ മുന്നില്‍ തുടര്‍ ചികിത്സയെക്കുറിച്ച് ആവലാതികളൊന്നും തന്നെയില്ല. നാളത്തെ ജീവിതത്തിനെക്കുറിച്ചുള്ള ആവലാതികളാണ് ആ മനസുനിറയെ.  മറ്റൊരാളുടെ സഹായമില്ലാതെ പ്രകാശനൊന്നും ചെയ്യാനാകാത്തതിനാല്‍ പ്രായമായ അമ്മക്കും ജോലിക്ക് പോകാന്‍ കഴിയുന്നില്ല. വല്ലപ്പോഴുമുണ്ടാകുന്ന തൊഴിലുറപ്പ് പണി മാത്രമാണ് ഈ വീടിന്റെ ഏക വരുമാനം.

പലരും പലപ്പോഴായി സഹായിച്ചിട്ടുണ്ടെങ്കിലും അതൊക്കെ ചികിത്സക്കു പോലും തികഞ്ഞില്ല. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ നല്കിയ ആപേക്ഷ ഇപ്പോഴും ചുവപ്പ് നാടകള്‍ക്കിടയില്‍ കുരുങ്ങിക്കിടക്കുകയാണ്. തന്നെക്കൊണ്ട് ആകുന്ന ജോലി ചെയ്ത് സ്വന്തമായി വരുമാനം ഉണ്ടാക്കാനും പ്രകാശിന് ആഗ്രഹമുണ്ട്.

മുന്നോട്ടുള്ള ജീവിതത്തിന് സുമനസ്സുകളുടെ സഹായം കൂടിയേ തീരു..
സഹായിക്കാന്‍ മനസ്സും കഴിവുമുള്ള ബൂലോകത്തിന്റെ നന്മനിറഞ്ഞ വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കുന്നു.
പ്രകാശിന്‍റെ അക്കൗണ്ട് വിവരങ്ങള്‍ ചുവടെ;

Prakash P.C
State Bank of Travancore
Vithura Branch
Ac No: 67274377091
IFSC code : SBTR0000214

മേല്‍വിലാസം:
പ്രകാശ് പി.സി.
മേകുംകാരം ഹൗസ്
വിനോഭ നികേതന്‍ പി.ഒ
ചെറുപ്പനി
തിരുവനന്തപുരം
695542