പ്രണയം ഒരു മിഥ്യയോ ?

_58955657_fabfive_getty

‘കാര്‍ത്ത്യായനിഅമ്മേ കാര്‍ത്ത്യായനിഅമ്മേ.. ഇവിടെ ആരും ഇല്ലേ ‘
അടുക്കളയില്‍ നിന്ന് കയ്യിലെ വിഴുപ്പ് സാരിയുടെ അറ്റം കൊണ്ട് തുടച്ച് കൊണ്ട് കാര്‍ത്ത്യായനിഅമ്മ പുറത്ത് വന്നു.

‘ഇങ്ങനെ കിടന്നു അലറി വിളിക്കണ്ട പണിക്കരെ ഇവിടെ ആരുടേയും ചെവിയൊന്നും പൊട്ടിയിട്ടില്ല’ കാര്‍ത്ത്യായനിഅമ്മയുടെ ഈ മറുപടി കേട്ടപ്പോള്‍ പണിക്കര്‍ക്ക് ചിരിയാണ് വന്നത്.
ന്നാ ഒന്നിങ്ങട്ടു വരാ…. ഒരു വിശേഷം ഉണ്ടേയ്. നമ്മടെ ഗീതയ്ക്കു നല്ലൊരു ആലോച്ചനയുമായിട്ടാ ഞാന്‍ വന്നിരികുന്നേ.. ചെക്കന്‍ സര്‍ക്കാര്‍ ഓഫീസിലാ . ഗീതയെ ചെക്കനിഷ്ടായി അവന്‍ വഴിയില്‍ വെച്ച് കണ്ടിട്ടുണ്ടത്ര. ഇനി നിങ്ങളെ മറുപടി കിട്ടുകയെ വേണ്ടു ..

‘അവളിപ്പോ കല്യാണം ഒന്നും വേണ്ടാ എന്നാ പറയുന്നേ. പോരാത്തതിന് ഇറക്കിവിടുമ്പോള്‍ എന്തെങ്കിലും കെട്ടികൊടുക്കാതെ ഇറക്കി വിടാന്‍ പറ്റുവോ…. അതിനൊക്കെ എന്റെ അടുത്തു എവിടാ സമ്പാദ്യം. ആകെ ഉള്ളത് അഞ്ചു സെന്റ് ഭൂമിയും ഈ വീടുമാണ്. ഇത് കൂടി വിറ്റു പൊറുക്കിയാല്‍ പിന്നെ കേറിക്കിടക്കാന്‍ ഒരിടം വേണ്ടേ പണിക്കരെ’
പണിക്കര്‍ ഗൌരവത്തോടെ ‘അതിനൊക്കെ വഴി ഉണ്ട് കാര്‍ത്ത്യായനിഅമ്മേ, നമ്മള്‍ വിചാരിക്കും ഈശ്വരന്‍ കനിഞ്ഞു തരും. നമ്മള്‍ കൊടുക്കുന്നത് കൊടുത്താല്‍ മതി അവര്‍ക്ക് അത്ര കടും പിടുത്തം ഒന്നും ഇല്ല’
‘എന്തായാലും അവളും കൂടി വന്നോട്ടെ അവളുടെ തീരുമാനം കൂടി അറിഞ്ഞിട്ടാവം തീരുമാനിക്കലും കാണലും ഓക്കേ. അച്ഛന്‍ ഇല്ലാതെ വളര്‍ത്തിയ കുട്ടി അല്ല്യോ.. അവളുടെ അഭിപ്രായം കൂടി അറിഞ്ഞിട്ടു മതി ബാക്കി കാര്യം. പണിക്കര്‍ ഇപ്പൊ പോയക്കോളൂ’

അന്ന് ക്ലാസ്സ് കയിഞ്ഞു വന്ന മോളോട് കാര്‍ത്ത്യായനിഅമ്മ ഈ ആലോചനയെ പറ്റി ആരാഞ്ഞു . അവള്‍ ഒന്നും പറഞ്ഞില്ല നേരെ റൂമില്‍ കേറി കതകടച്ചു. അവള്‍ക്കു അന്ന് ഉറക്കമില്ലാത്ത രാത്രിയായിരുന്നു, കാരണം അവളുടെ മനസ്സില്‍ മറ്റൊരു മുഖം ഉണ്ടായിരുന്നു രാജേഷ് .

അവര്‍ക്ക് ഇരുപേര്‍ക്കും ഒരു നിമിഷം പോലും വിട്ടു നില്‍ക്കാന്‍ കഴിയില്ലായിരുന്നു….
അവള്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു പിന്നെ മെല്ലെ മൊബൈല്‍ കയ്യില്‍ എടുത്തു ടയ്പ്പ് ചെയ്യാന്‍ തുടങ്ങി പ്രിയ രാജു . .. എനിക്കൊരു ആലോചന വന്നിട്ടുണ്ട്, നമ്മള്‍ സ്‌നേഹത്തിലാണ് പക്ഷെ അത് എത്ര മാത്രം സഫലീകരിക്കും എന്ന് എനിക്ക് നിശ്ചയമില്ല. എനിക്ക് എന്റെ അമ്മയോട് എതിര്‍ത്ത് സംസാരിക്കാന്‍ കഴിയില്ല ആയതിനാല്‍ നീ എന്നെ മറക്കണം ,സന്തോഷായി ജീവിക്കണം.ഇനി ഈ നമ്പറില്‍ വിളിക്കരുത് .

ഈ സമയം രാജു തന്റെ പ്രിയ കാമുകിക്കു ഒരു ഉഗ്രന്‍ വാലന്റൈന്‍ മെസ്സേജ് ടൈപ്പ് ചെയുന്ന തിരക്കിലായിരുന്നു . എന്റെ പ്രിയ ഗീതുവിന്………….

ഒരു സ്‌നേഹം തകരുന്നതിനു തൊട്ടു മുന്‍പുള്ള ആ സുന്ദര വിരൂപ നിമിഷം അതൊന്നു ആലോചിച്ചു നോക്കു…..
സ്‌നേഹം അത് ഒരാള്‍ക്ക് മാത്രമേ ആര്‍ക്കും കൊടുക്കാന്‍ പറ്റൂ അത് വിവാഹത്തിന് ശേഷം കൊടുക്കുന്നതാവും ഉത്തമം.