Share The Article

saudi-classroom

മധ്യ വേനല്‍ അവധിക്കു ശേഷം തൊഴില്‍ മന്ത്രാലയത്തിന്റെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി ജോലിയെടുക്കുന്ന അധ്യാപകരെ പിടികൂടുന്നതിന് വേണ്ടിയുള്ള പരിശോധനകള്‍ സൌദിയില്‍ ശക്തമാക്കി. കഴിഞ്ഞ ദിവസം സൌദിയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന പരിശോധനയില്‍ സ്ത്രീകളും പുരുഷന്‍മാരും ഉള്‍പ്പെടെ 86 അനധികൃത അധ്യാപകരെ കണ്ടെത്തുകയും അവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കപ്പെടുകയും ചെയ്തു. പരിശോധനയില്‍ 18 സ്‌കൂളുകള്‍ നിയമ ലംഘനം നടത്തിയതായി കണ്ടെത്തി. സ്‌കൂളിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ അല്ലാത്ത അധ്യാപകരാണ് പിടിക്കപ്പെട്ടത്.

മന്ത്രാലയത്തിന്റെ നിയമ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായ വ്യവസ്ഥകളാണ് സ്‌കൂളുകളുമായി ഒപ്പിട്ടിട്ടുള്ള തൊഴില്‍ കരാറുകളില്‍ ഉണ്ടായിരുന്നത്. നിയമ ലംഘനം നടത്തിയതായി പരിശോധനയില്‍ കണ്ടെത്തിയ സ്‌കൂളുകളില്‍ നിയമ പരമായല്ലാതെ ജോലിയെടുക്കുന്ന അധ്യാപകരുടെ രേഖകള്‍ നിയമ വിധേയമാക്കാന്‍ 45 ദിവസത്തെ സമയം മന്ത്രാലയം സ്‌കൂളുകള്‍ക്ക് അനുവദിച്ചിട്ടുണ്ട്.