പ്രവാസികളുടെ ശ്രദ്ധയ്ക്ക് ; വേലക്കാരികള്‍ക്ക് 2500 ഡോളര്‍ ബാങ്ക് ഗ്യാരന്റി നിര്‍ബന്ധമാക്കുന്നു

2476053119

ഇതര അറബ് നാടുകളെ പോലെ കുവൈത്തില്‍  ഇന്ത്യല്‍ വേലക്കാരികള്‍ക്ക് ബാങ്ക് ഗ്യാരന്റി നിരബന്ധമാക്കി. 2500 ഡോളറാണ് ഗ്യാരന്റി തുകയെന്ന് എംബസി വ്യക്തമാക്കി. ഇതുവരെ ഗ്യാരന്റി തുക അടയ്ക്കാത്തവര്‍ വളരെ പെട്ടന്ന് തുക ഒടുക്കണമെന്ന് എംബസി നിര്‍ദ്ദേശം നല്കി

വിദേശത്തേക്ക് പോകുന്ന സ്ത്രീകളായ ഗാര്‍ഹിക തൊഴിലാളികളുടെ ക്ഷേമത്തിനും സുരക്ഷിതത്വത്തിനും വേണ്ടി ഇന്ത്യന്‍ സര്‍ക്കാര്‍ 2007 ന് ശേഷമാണ് ബാങ്ക് ഗ്യാരന്റിയും നിര്‍ബന്ധമാക്കിയത്.സമയത്ത് ശമ്പളം നല്‍കാതിരിക്കുക, ശാരീരികമായും മാനസികമായുമുള്ള പീഡനം, പാസ്‌പോര്‍ട്ട് പിടിച്ചു വെക്കല്‍ തുടങ്ങിയ വ്യാപക പരാതികളെ തുടര്‍ന്നാണ് എംബസി കര്‍ശന നിലപാട് സ്വീകരിച്ചത്ഇതിനൊക്കെയുള്ള പരിഹാരമെന്ന നിലയിലാണ് ബാങ്ക് ഗാരന്റി നിര്‍ദ്ദേശം നിര്‍ബന്ധമാക്കിയത്.

ബാങ്ക് ഗാരന്റി നിബന്ധന സൗദി അറേബ്യ, യു.എ.ഇ, ഒമാന്‍, ബഹറിന്‍, ഖത്തര്‍ എന്നിവിടങ്ങളില്‍നിലവിലുണ്ട്. മാസ ശമ്പളം70 കുവൈറ്റ് ദിനാറില്‍ കുറവാകാന്‍ പാടില്ല,സ്‌പോണ്‍സര്‍ ജോലിക്കാരിക്ക് പ്രീ പെയിഡ് കണക്ഷനോടു കൂടിയ മൊബൈല്‍ ഫോണ്‍ നല്‍കണം എന്നതുല്പ്പടെയുള്ള നിദ്ദേശങ്ങളും ഉണ്ട്.

ഗാര്‍ഹിക ജോലിക്ക് എത്തുന്ന ഇന്ത്യന്‍ സ്ത്രീകളുടെ പ്രായം 30 വയസ്സില്‍ കുറവാകാന്‍ പാടില്ല, സ്‌പോണ്‍സറും ജോലിക്കാരിയും തമ്മിലുള്ള തൊഴില്‍ കരാര്‍ തുടങ്ങിയവയും നിര്‍ബന്ധമാണ്. ഈ കരാര്‍ ഇന്ത്യന്‍ എംബസ്സി അറ്റസ്റ്റ് ചെയ്തിരിക്കുകയും വേണം. ഗ്യാരന്റി തുക ജോലിക്കാരി ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അവസരത്തില്‍ പരാതികള്‍ ഒന്നും നിലവിലില്ലെങ്കില്‍ സ്‌പോണ്‍സര്‍ക്ക് തിരികെ ലഭിക്കും