പ്രവാസികള്‍ക്ക് ഇനി കൊയ്ത്തുകാലം ; ദിര്‍ഹത്തിനെതിരെ രൂപ ഇടിയുന്നു

8

rupee2--621x414

ആഗോള വിപണിയില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു തുടങ്ങിയതോടെ പ്രവാസികള്‍ക്ക് ഇത് നല്ലകാലം . കഴിഞ്ഞ പത്ത് മാസത്തിനിടെ ഡോളറിനെതിരെ ഏറ്റവും വലിയ ഇടിവാണ് രൂപ രേഖപ്പെടുത്തിയത്. ഇതോടെ  രൂപയ്‌ക്കെതിരെ ദിര്‍ഹത്തിന്റെ മൂല്യവും  ഉയര്‍ന്നു.  17.22 എന്ന നിലയിലേയ്ക്കാണ് രൂപയ്‌ക്കെതിരെ ദിര്‍ഹം എത്തി നില്‍ക്കുന്നത്. 1.03 ശതമാനം ഇടിവാണ് ഒറ്റ ദിനം കൊണ്ട് രൂപ രേഖപ്പെടുത്തിയത്.

ഇത് മുതലെടുത്ത്‌  നാട്ടിലേയ്ക്ക് പരമാവധി  പണയക്കാനുള്‌ല തിരക്കിലാണ് മലയാളികള്‍ ഉള്‍പ്പടെയുള്ള  പ്രവാസികള്‍. ഉയർന്ന വിനിമയ നിരക്കിനെ തുടർന്ന് പണം അയയ്ക്കാൻ നെട്ടോട്ടമോടുന്ന പ്രവാസികളെ വലയിലാക്കാൻ ലോണുകളും ക്രെഡിറ്റ് കാർഡുകളും വാഗ്ദാനം ചെയ്ത് ഗൾഫിലെ പല ബാങ്കുകളും ഇപ്പോൾ  തന്നെ സജ്ജീവമായി  രംഗത്തുണ്ട്. ഡോളറിനെതിരെ 62.95/95 എന്ന നിലയിലേയ്ക്കാണ് രൂപ ഇടിഞ്ഞത്. ആഭ്യന്തര  വിപണിയില്‍ ഉണ്ടായ ചില മാറ്റങ്ങളും വില ഇടിയുന്നതിന് കാരണമായി.

ഭക്ഷ്യസുരക്ഷ ബിൽ പാസാക്കിയ പാർലമെൻറ് നടപടിയും അന്താരാഷ്ട്രാ നിക്ഷേപത്തെ തളർത്തിയതായാണ് ഇപ്പോൾ വിലയിരുത്തപ്പെടുന്നത്. അതേസമയം അടുത്തവർഷം തന്നെ   ഏഷ്യയില്‍ തന്നെ ഏറ്റവും ശക്തമായി രൂപ മാറുമെന്നാണ് എച്ച്എസ്ബിസി ബാങ്ക് പ്രവചിയ്ക്കുന്നത്.എച്ച്എസ്ബിസയുടെ ഏഷ്യന്‍ ഫോറെക്‌സ് റിസര്‍ച്ച് തലവന്‍ പോള്‍ മാക്കല്‍ ആണ് രൂപയ്ക്ക് വരും വര്‍ഷത്തില്‍ നല്ല നാളുകളാണെന്ന് പ്രവചിച്ചത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സാമ്പത്തിക നയങ്ങള്‍ പുതു വര്‍ഷത്തില്ഡ രൂപയ്ക്ക് ഉണര്‍വേകുമെന്നും അദ്ദേഹം പറഞ്ഞു.

Write Your Valuable Comments Below