പ്രവാസികള്‍ക്ക് എയര്‍ ഇന്ത്യയുടെ വക ഇരുട്ടടി.!

Air-India

ഓണം ആഘോഷിക്കാന്‍ നാട്ടിലെത്താന്‍ തിരക്ക് കൂട്ടുന്ന പ്രവാസി മലയാളികള്‍ക്ക് എയര്‍ ഇന്ത്യയുടെ വക ഇരുട്ടടി. യാത്ര നിരക്കുകള്‍ ഇരട്ടിയിലധികം വര്‍ധിപ്പിച്ചാണ് എയര്‍ ഇന്ത്യ പാവം മലയാളികള്‍ക്ക് പണി കൊടുക്കാന്‍ ഒരുങ്ങുന്നത്.

ഗള്‍ഫിലേക്കുള്ള യാത്രകൂലിയിലാണ് ഏറ്റുവും കൂടുതല്‍ വര്‍ധന വന്നിട്ടുള്ളത്. ഗള്‍ഫ്‌ രാജ്യങ്ങളിലേക്കുള്ള ടിക്കറ്റുകളുടെ നിരക്ക് 600 ശതമാനംവരെയാണ് ഇപ്പോള്‍ കൂട്ടിയിരിക്കുന്നത്. 5500 രൂപ മുതല്‍ ആരംഭിച്ചിരുന്ന എയര്‍ ഇന്ത്യ ടിക്കറ്റിനു ഇപ്പോള്‍ 40,000 രൂപയായി ..!!!

10,൦൦൦ രൂപയില്‍ താഴെ മാത്രം വിലയുണ്ടായിരുന്ന സൌദി, ദുബായ്, അബുദാബി ടിക്കറ്റുകള്‍ ഇപ്പോള്‍ ലഭിക്കണമെങ്കില്‍ കുറഞ്ഞത് 30,൦൦൦ രൂപയെങ്കിലും ചിലവാകും. എയര്‍ ഇന്ത്യയുടെ ഈ കൊള്ളപിരിവ് അധികൃതര്‍ കണ്ടില്ലയെന്നു നടിക്കുന്നു എന്ന് ഗള്‍ഫ്‌ മലയാളികള്‍ കുറ്റപ്പെടുത്തുന്നു.

എയര്‍ ഇന്ത്യയില്‍ ഗള്‍ഫ്‌ ടിക്കറ്റ് 42,൦൦൦ രൂപയാണെങ്കില്‍ കുടുതല്‍ സൗകര്യവും സുഖവും ഒക്കെയുള്ള എമറൈറ്റ്സ് വിമാനത്തില്‍ ഇതു വെറും 32,൦൦൦ രൂപ മാത്രമാണ് എന്നതാണ് ഇതിലെ ഏറ്റുവും സങ്കടകരമായ വസ്തുത.