Share The Article

nanol

പ്രവാസികള്‍ക്ക് നാട്ടില്‍ വന്നാല്‍ ഇനി മുതല്‍ യാത്രചെയ്യാന്‍ വാഹനം അന്വേഷിച്ചു നടക്കണ്ട. വലിയൊരു ഓഫറുമായി നാനോ വരുന്നു. കാര്‍സോണ്‍റെന്റ് എന്ന കമ്പനിയുടെ ‘മൈല്‍സ് ‘ പദ്ധതിക്കുവേണ്ടിയാണ് ടാറ്റ സഹകരിക്കുന്നത്.

ദിവസം 399 രൂപ വാടകയ്ക്ക് ‘നാനോ ലഭ്യമാക്കുന്ന പദ്ധതി ടാറ്റ മോട്ടോഴ്‌സും കാര്‍ റെന്റല്‍ സ്ഥാപനമായ കാര്‍സോണ്‍റെന്റും ചേര്‍ന്നു അവതരിപ്പിച്ചു. ഒരു ദിവസത്തേക്കു ‘നാനോ സ്വയം ഓടിച്ചു പോകാനുള്ള അവസരമാണ് 399 രൂപയ്ക്ക് ലഭ്യമാവുക.

ഡല്‍ഹി ആസ്ഥാനമായ കാര്‍സോണ്‍റെന്റിന്‍റെ ‘മൈല്‍സ് സിറ്റി ഡ്രൈവ്’ സംരംഭത്തിനായി 200 നാനോ ട്വിസ്റ്റ് ആണു ടാറ്റ മോട്ടോഴ്‌സ് കൈമാറുന്നത്. ഡല്‍ഹിയിലും എന്‍ സി ആര്‍ പ്രദേശത്തും വാടകയ്ക്കു നല്‍കാനാണു കാര്‍സോണ്‍റെന്റ്പുതിയ നാനോകള്‍ അവതരിപ്പിക്കുന്നത്.

പ്രതിദിന നിരക്കിനു പുറമെ മണിക്കൂറിന് 99 രൂപയ്ക്കും നാനോ കാറുകള്‍ കാഴ്‌സോണ്‍റെന്റ് വാടകയ്ക്കു നല്‍കും.  6,999 രൂപ പ്രതിമാസ വാടകയ്ക്കും നാനോ ലഭിക്കും

ഉപയോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ വ്യവസ്ഥയില്‍ നാനോ ബുക്ക് ചെയ്യാം. കൂടാതെ ഡല്‍ഹി/എന്‍ സി ആര്‍ മേഖലയില്‍ കാര്‍സോണ്‍റെന്റ്നുള്ള 43 ഓപ്പറേഷന്‍ സെന്ററുകളില്‍ നേരിട്ടെത്തിയും ‘നാനോ വാടകയ്‌ക്കെടുക്കാം. 5,000 രൂപ സെക്യൂരിറ്റി ഈടാക്കിയാവും കമ്പനി നാനോ ട്വിസ്റ്റ് വാടകയ്ക്കു നല്‍കുക. കാര്‍ തിരിച്ചേല്‍പ്പിക്കുമ്പോള്‍ ഈ തുകയും മടക്കി നല്‍കുമെന്നാണു വാഗ്ദാനം.

കാര്‍ വാടകയ്‌ക്കെടുക്കുന്നവര്‍ക്കു സ്വയം ഓടിച്ചു പോകാവുന്ന മൈല്‍സ് പദ്ധതി കഴിഞ്ഞ വര്‍ഷമാണു കാര്‍സോണ്‍റെന്റ് അവതരിപ്പിച്ചത്. നിലവില്‍ 600 കാറുകളാണ് കമ്പനി ഈ വിഭാഗത്തില്‍ വാടകയ്ക്കു നല്‍കുന്നത്. ബാറ്ററിയില്‍ ഓടുന്ന മഹീന്ദ്ര ഇ ടു ഒ മുതല്‍ മെഴ്‌സീഡിസ് ബെന്‍സില്‍ നിന്നുള്ള ആഡംബര മോഡലുകള്‍ വരെ ഇപ്പോള്‍ ഈ വിഭാഗത്തില്‍ ലഭ്യമാണ്.

ആദ്യ ഘട്ടത്തില്‍ ഡല്‍ഹി മേഖലയില്‍ അവതരിപ്പിക്കുന്ന ‘മൈല്‍സ് സിറ്റി ഡ്രൈവ്’ ക്രമേണ രാജ്യത്തെ മറ്റു നഗരങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്ന്‍ കമ്പനി അറിയിച്ചു. ഇത് കേരളത്തില്‍ ഉടന്‍ എത്തുമെന്ന് പ്രതീക്ഷിക്കാം …