പ്രവാസികള്‍ ജാഗ്രതൈ, യുഎഇയില്‍ വീണ്ടും സിം കാര്‍ഡ്‌ തട്ടിപ്പ് !

new

യുഎഇ വീണ്ടും സിം കാര്‍ഡ്‌ തട്ടിപ്പിന്റെ പിടിയില്‍..!

‘അഭിനന്ദനങ്ങള്‍ താങ്കള്‍ ഉപയോഗിക്കുന്ന സിം കാര്‍ഡ് നമ്പര്‍ വലിയൊരു സമ്മാന പദ്ധതിയില്‍ വിജയിച്ചിരിക്കുന്നു, 5 ലക്ഷം ദിര്‍ഹവും  ഒരു ഐഫോണ്‍6 ഉം സമ്മാനമായി ലഭിച്ചിരിക്കുന്നു’ എന്നാ മെസ്സജു നപ്രവാസികളുടെ ഫോണുകളിലേക്ക് ഏത് നിമിഷവും എത്താം. ഇത്തരത്തില്‍ ഉള്ള സിം കാര്‍ഡ് സമ്മാന പദ്ധതി തട്ടിപ്പ് യു.എ.ഇ ല്‍ വ്യാപിക്കുന്നു.

സമ്മാനം ലഭിക്കണമെങ്കില്‍ അടുത്തുള്ള പണമടക്കുന്ന മെഷീന് സമീപമെത്തി ആ നമ്പരില്‍ വിളിക്കാന്‍ ആവശ്യപ്പെടും. 1000 ദിര്‍ഹം പിന്നീട് പറയുന്ന നമ്പരിലേക്ക് ക്രെഡിറ്റ് ചെയ്യാന്‍ പറയും. അതല്ലെങ്കില്‍ തുല്യ തുകയ്ക്കുള്ള റീചാര്‍ജ് കൂപ്പണ്‍ വാങ്ങിച്ച് അതിലെ നമ്പര്‍ പറയാന്‍ ആവശ്യപ്പെടും. ഇതോടെ നിങ്ങള്‍ തട്ടിപ്പിന് ഇരയായി കഴിഞ്ഞു..!

താങ്കളുടെ പണം അക്കൗണ്ടില്‍ നിക്ഷേപിക്കാനുള്ള രജിസ്‌ട്രേഷന്‍ തുകയാണ് ആയിരം ദിര്‍ഹമെന്നാണ് തട്ടിപ്പുകാര്‍ പറയുക. പണമടച്ചാല്‍ ഞങ്ങള്‍ അയച്ചു തരുന്ന മെസ്സേജുമായി അടുത്തുള്ള ഇസ്ലാമിക് ബേങ്കില്‍ പോയി പണം കൈപ്പറ്റാമെന്നും ഇവര്‍ പറയും. വിശ്വാസം ജനിപ്പിക്കാന്‍ ഇത്തിസലാത്തില്‍ നിന്ന് അയച്ചതാണെന്ന് തോന്നുന്ന രീതിയില്‍ മെസ്സേജും ഇവര്‍ അയച്ച് തരും…!!!

വിലപിടിപ്പുള്ള സമ്മാനങ്ങള്‍ സമ്മാനമായി ലഭിക്കുന്ന ഒട്ടേറെ മത്സരങ്ങള്‍ സംഘടിപ്പിക്കാറുള്ള യു.എ.ഇ യില്‍ ഇത്തരത്തില്‍ ഉള്ള തട്ടിപ്പുകള്‍ നടത്താന്‍ വലിയ പ്രയാസം ഒന്നുംമില്ല.