പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തില്‍ കോടികളുടെ വര്‍ദ്ധനവ്..

workersgulf12090601

പ്രവാസികള്‍ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തില്‍ വന്‍വര്‍ദ്ധനയെന്ന് റിപ്പോര്‍ട്ട്. 46.3% ശതമാനം വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

കെ സി സക്കറിയ, എസ് ഇരുദയരാജന്‍ എന്നിവര്‍ ആണ് പഠനം നടത്തിയത്. 2013-2014 വര്‍ഷത്തില്‍ 72,680 കോടി രൂപയാണ് പ്രവാസികള്‍ കേരളത്തിലേക്ക് അയച്ചത്. കണക്കനുസരിച്ച് ശരാശരി ഓരോ വീട്ടിലും 88,720 രൂപ ലഭിക്കുന്നു. 20102011 വര്‍ഷത്തില്‍ ഇത് 49,695 കോടിയായിരുന്നു.

ലഭിക്കുന്ന പണത്തിന്റെ ഒമ്പതു ശതമാനവും വീട് വെക്കാനോ സ്ഥലം വാങ്ങാനോ ആണ് പ്രവാസികള്‍ ഉപയോഗിക്കുന്നതെന്ന് പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. 2008ല്‍ ഇത് എട്ടുശതമാനമായിരുന്നു. ചിലര്‍ സമ്മാനങ്ങളും മറ്റും വാങ്ങാനായി പണം ഉപയോഗിക്കുന്നു. വിദ്യാഭ്യാസം, ചികിത്സാ ചെലവുകള്‍, കാര്‍ വാങ്ങുക തുടങ്ങിയ കാര്യത്തിലും വലിയ വര്‍ധനവ് വന്നിട്ടുണ്ട്.