പ്രവാസി പ്രശ്നങ്ങള്‍ പ്രസ്താവനകളിലൊതുങ്ങുന്നു

011

രാജ്യത്തിന്റെ സാമ്പത്തികനില താങ്ങി നിര്ത്തു ന്ന, ഗ്രാമ ഗ്രാമാന്തരങ്ങളില്‍ പോലും വിദ്യാഭ്യാസ, സാമൂഹ്യ, സാസ്കാരിക മേഖലകളില്‍ ഇന്ന് കാണുന്ന ഉണർവിനും പുരോഗതിക്കും താങ്ങും തണലുമായ, സ്വന്തം പ്രയാസങ്ങള്‍ മറന്ന് കൂടെപ്പിറപ്പുകള്ക്ക് വേണ്ടി മെഴുകുതിരിയെപ്പോലെ കത്തിത്തീരുന്ന ലക്ഷക്കണക്കായ പ്രവാസികള്‍ കാലങ്ങളായി സഹിച്ചുകൊണ്ടിരിക്കുന്ന നിരവധി പ്രശ്നങ്ങളുടെ ഗണത്തിലേക്ക് പ്രവാസം അവസാനിപ്പിച്ചു തിരിച്ചുപോകുന്നവരുടെ പുനരധിവാസത്തെ കുറിച്ചുകൂടി ഗൌരവത്തോടെ ചിന്തിക്കേണ്ട സമയമാണിത്.

പ്രവാസ ലോകത്ത് എന്തെങ്കിലും ഒരു പ്രശ്നം അഭിമുഖീകരിക്കുമ്പോള്‍ മാത്രം സംഘടനകളും നേതാക്കളും സാഹചര്യത്തിന്റെം സമ്മര്ദുങ്ങള്ക്ക് വഴങ്ങി രംഗത്തിറങ്ങുകയോ, രാഷ്ട്രീയ നേതാക്കളുടെയോ വകുപ്പ് മേധാവികളുടെയോ സന്ദര്ശോന സമയങ്ങളില്‍ നിവേദനങ്ങള്‍ സമര്പ്പി ക്കുകയോ ചെയ്യുന്നതോടെ കാര്യങ്ങള്‍ അവസാനിപ്പിക്കലാണ് പതിവ്.

ഭരണപക്ഷവും പ്രതിപക്ഷവും ഒരു പക്ഷവും ഇല്ലാത്തവരും ഒരുപോലെ യോജിക്കുന്ന പ്രവാസികളുടെ വലുതും ചെറുതുമായ പ്രശ്‌നങ്ങള്‍ പരിഹരിച്ചു കിട്ടാന്‍ ഒറ്റക്കെട്ടായുള്ള മുന്നേറ്റം അത്യന്താപേക്ഷിതമാണ്. കേവല പ്രഖ്യാപന, പ്രസ്താവന, പ്രകടന പ്രഹസന ‘കലാപരിപാടികള്ക്ക്’ പകരം, നിരന്തരമായും അതിശക്തമായും ക്രിയാത്മകമായ മുന്നേറ്റങ്ങളിലൂടെ ആവശ്യങ്ങള്‍ നിറവേറ്റികിട്ടുന്നത് വരെ ആവശ്യമായ നടപടികളുമായി ജാഗ്രതയോടെ മുന്നോട്ടു പോകാന്‍ നാട്ടിലും വിദേശത്തുമുള്ള മൊത്തം സംഘടനകളെ ഉള്പ്പെ ടുത്തി ഒരു സ്ഥിരം പ്രശ്ന പരിഹാര സമിതി രൂപീകരിച്ചുകൊണ്ട്‌ രംഗത്തിറങ്ങാന്‍ തയ്യാറായാല്‍ മാത്രമേ പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാന്‍ സാധ്യതയുള്ളവെന്നാണ് മനസ്സിലാകുന്നത്.