0 Shares 154 Views

പ്രശസ്ത തമിഴ് താരം മലിനജലത്തില്‍ മുങ്ങിക്കിടന്നത് 8 മണിക്കൂര്‍ !

01

സിനിമയില്‍ ചാണകക്കുഴിയിലും മറ്റും വീഴുന്ന രംഗം കാണുമ്പോള്‍ നമ്മള്‍ കരുതാറുണ്ട്‌, പെയിന്റ് കലക്കിയ വെള്ളത്തില്‍ ആര്‍ക്കും ഇങ്ങനെ കിടക്കാമെന്ന്. മിക്ക നടന്മാരും ഈ രീതിയാണ് പിന്തുടരുന്നതെങ്കിലും ചിലരെങ്കിലും തങ്ങളുടെ ജീവന്‍ പണയം വെച്ച് കൊണ്ട് യാതൊരു അറപ്പോ ഭയമോ കൂടാതെ തന്നെ ഇത്തരം സീനുകളില്‍ അഭിനയിക്കാറുണ്ട്. അത്തരമൊരു വാര്‍ത്തയാണ് നിങ്ങള്‍ വായിക്കുന്നത്.

കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി എന്തു ചെയ്യാന്‍ ഒരുങ്ങുന്ന താരങ്ങളുണ്ടാകുമ്പോള്‍ ഇപ്പറഞ്ഞ ക്യാമറ ട്രിക്കൊക്കെ സെക്കന്റ് ചോയിസാണ് എന്നതാണ് സത്യം. താനഭിനയിക്കുന്ന സിനിമയുടെയും കഥാപാത്രത്തിന്റെയും പൂര്‍ണതയ്ക്ക് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറുള്ള ഒരു നടനാണ് വിശാല്‍ എന്ന് ഈ കര്യത്തോടെ തെളിയിച്ചിരിക്കുകയാണ്. ഏതറ്റം വരെയും പോകുമെന്ന് മാത്രമല്ല എന്തും സഹിക്കാനും വിശാല്‍ തയ്യാറാണ്. അങ്ങനെ തയ്യാറായി അഭിനയിച്ച ഒരു രംഗത്തിലാണ് 8 മണിക്കൂറോളം വിശാല്‍ അഴുക്കുവെള്ളത്തില്‍ മുങ്ങികിടന്നത്.

തന്റെ ഉറ്റ സുഹൃത്ത്‌ കൂടിയായ പാര്‍ത്ഥിപന്‍ സംവിധാനം ചെയ്യുന്ന ‘കഥൈ തിരക്കഥൈ വസനം ഇയക്കം’ എന്ന ചിത്രത്തിന് വേണ്ടിയാണ് വിശാല്‍ പ്രതിഫലം പോലും വാങ്ങാതെ എട്ടുമണിക്കൂര്‍ മലിനവെള്ളത്തില്‍ മുങ്ങിക്കിടന്നത്. അതും ഈ ചിത്രത്തില്‍ ഒരു അതിഥിവേഷത്തില്‍ മാത്രമാണ് വിശാല്‍ അഭിനയിക്കുന്നത് എന്നതാണ് മറ്റൊരു വാര്‍ത്ത‍.

സെപ്റ്റിടാങ്കില്‍ വീഴുന്ന ഒരു കുട്ടിയെ രക്ഷിക്കു രംഗമാണ് വിശാല്‍ അഭിനയിച്ചത്. ഇതിനായി സംവിധായകന്‍ നിര്‍മിച്ച പ്രത്യേകം സ്വിമിങ് പൂളില്‍ എട്ടുമണിക്കൂര്‍ നേരം, അതായത്ത് ഈ രംഗത്തിന്റെ ഷൂട്ടിങ് കഴിയുന്നതുവരെ മുങ്ങിക്കിടക്കുകയായിരുന്നു.

Write Your Valuable Comments Below

Related News Or Articles