പ്രിയങ്ക ചോപ്ര ഇനി അമേരിക്കന്‍ ടെലിവിഷനിലും!

priyanka_quantico_boolokam
അല്ലെങ്കിലും ഈ പ്രിയങ്ക പണ്ടേ ഇങ്ങനെയാണ്. ഇപ്പോഴും ലോകം മുഴുവന്‍ ചുറ്റിക്കറങ്ങല്‍ ആണ് പുള്ളിക്കാരിയുടെ പ്രധാന പണി. ഇതിനിടയ്ക്ക് വന്ന് ബോളിവുഡില്‍ സിനിമകളും ചെയ്യും. അതില്‍ മിക്കതും ഹിറ്റ് ആക്കുകയും ചെയ്യും. രണ്ടായിരത്തില്‍ ലോക സുന്ദരിപ്പട്ടം, മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ്, എക്‌സോട്ടിക് എന്ന ഇന്റര്‍നാഷണല്‍ ആല്‍ബം, ഈ ഇന്ത്യന്‍ സുന്ദരി എത്തിപ്പിടിച്ച നേട്ടങ്ങളുടെ നിര ഇങ്ങനെ നീണ്ടു പോവുകയാണ്. ഇതിലേയ്ക്ക് ഒരു പുതിയ അദ്ധ്യായം കൂടി കൂട്ടിചേര്‍ക്കപ്പെടുകയാണ് ഇപ്പോള്‍.

അമേരിക്കയിലെ എ.ബി.സി.സ്റ്റുഡിയോസ് നിര്‍മിക്കുന്ന ക്വാന്റിക്കോ(Quantico) എന്ന ടെലിവിഷന്‍ സീരിയലിലെ പ്രധാന കഥാപാത്രമായി ആണ് പ്രിയങ്ക ഇനി നമ്മുടെ മുന്നില്‍ എത്തുന്നത്. മേയ് മാസം തന്നെ സംപ്രേക്ഷണം ആരംഭിക്കുന്ന ഈ സീരിയലില്‍ ഒരു അമേരിക്കന്‍ഇന്ത്യന്‍ എഫ്.ബി.ഐ. ഏജന്റിനെ ആണ് പ്രിയങ്ക അവതരിപ്പിക്കുന്നത്. ഈ സീരിയലിന്റെ ട്രൈലര്‍ ഒന്ന് കണ്ടു നോക്കൂ.

https://www.youtube.com/watch?v=s7gJ74ARN84

SHARE