Share The Article

premam-censor-copy copy

പ്രേമം സിനിമയുടെ വ്യാജ പതിപ്പ് ഇറങ്ങിയതുമായി ബന്ധപ്പെട്ട് ഛായാഗ്രാഹകന്‍ ഉള്‍പ്പെടെ അഞ്ച് പേരെ ആന്റി പൈറസി സെല്‍ ചോദ്യം ചെയ്തു. സിനിമ എഡിറ്റ് ചെയ്ത സ്റ്റുഡിയോയിലെ ജീവനക്കാരെയും സംഘം ചോദ്യം ചെയ്യും. ഉടനെതന്നെ സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളില്‍ നിന്നും തെളിവ് ശേഖരിക്കും..
അതേസമയം പ്രേമം സിനിമയുടെ കോപ്പി ചോര്‍ന്നത്‌ സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് തന്നെയാണെന്ന് സംവിധായകനും സിനിമയുടെ മിക്സിംഗ് നിര്‍വഹിച്ച സ്റ്റുഡിയോയുടെ ഉടമയുമായ പ്രിയദര്‍ശന്‍ പറഞ്ഞു.. ഇക്കാര്യം സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ പഹ്‌ലജ് നിഹലാനിയെ അറിയിക്കുകയും അദ്ദേഹം ഒരാഴ്ചക്കകം ഇതിനായി കേരളത്തിലെത്തുമെന്നും അറിയിച്ചു.

പകര്‍പ്പില്‍ സെന്‍സര്‍കോപ്പിയെന്ന് മുദ്രയുള്ളതിനാലാണ് സെന്‍സര്‍ ബോര്‍ഡിന്റെ അന്വേഷണം. സിനിമയുടെ മിക്സിങ്ങിലും ഡബ്ബിങ്ങിലും ഒക്കെ അതാതു ലെവലുകളുടെ പേരുകള്‍ വാട്ടര്‍മാര്‍ക്കായി രേഖപ്പെടുത്തിയിരിക്കും..സെന്‍സര്‍കോപ്പിയെന്ന് വാട്ടര്‍മാര്‍ക്ക് ഉള്ളതിനാല്‍ സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് തന്നെയാണ് കോപ്പി ചോര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു..

സെന്‍സര്‍ കോപ്പി ചോര്‍ന്നതിനെ ഗൗരവമായാണ് സെന്‍സര്‍ ബോര്‍ഡ് കാണുന്നത്. സെന്‍സര്‍ ബോര്‍ഡിന്റെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായോ എന്നാണ് പ്രധാനമായും ബോര്‍ഡ് നേതൃത്വത്തിന്റെ പരിശോധന. ചിത്രത്തിന്റെ നിര്‍മാതാവ് അന്‍വര്‍ റഷീദിന്റെ പരാതി പരിഗണിച്ചാണ് സെന്‍സര്‍ ബോര്‍ഡ് വിഷയത്തില്‍ അന്വേഷണം നടത്തുന്നത്.