Share The Article

gfyjtygj

പ്രേമം എന്ന അല്‍ഫോന്‍സ്‌ പുത്രന്‍ ചിത്രം, മലയാള സിനിമാ സംഘടനകളെ തന്നെ വെല്ലുവിളിച്ചുകൊണ്ട് മുന്നോട്ടു പോകുന്നു.. ഈ സിനിമയുടെ സെന്‍സര്‍ കോപ്പി പുറത്തായതോടെയാണ് സംഭവം വഷളായത്..ഈ പ്രശ്നം വന്നു വന്നു ഇപ്പോ സിനിമകളുടെ വൈഡ് റിലീസിംഗ് സംബന്ധിച്ചുള്ള തര്‍ക്കം വരെയായി..റംസാന്‍ ചിത്രങ്ങളുടെ ഭാവിയും അവതാളത്തിലാക്കുന്ന പ്രശ്നമായി മാറിയിരിക്കുകയാണ് ഈ വിഷയം.. വൈഡ് റിലീസിംഗ് എന്ന പ്രശ്നം ഇന്നും ഇന്നലെയും തുടങ്ങിയതല്ല..സിനിമ വ്യവസായത്തിന്റെ നിലനില്പിന് നല്ലത് വൈഡ് റിലീസിംഗ് തന്നെയാണെന്നാണ് നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനയുടെ അഭിപ്രായം. എന്നാല്‍ സിനിമ വൈഡ് റിലീസ് ചെയ്താല്‍ തങ്ങള്‍ക്ക് വന്‍ നഷ്ടം സംഭവിക്കുമെന്നാണ് എ ക്ലാസ് തിയേറ്റര്‍ ഉടമകളുടെ വാദം..

പ്രേമം എന്ന സിനിമക്ക് സംഭവിച്ചതുപോലെ കോപ്പികള്‍ കൂടി ഇറങ്ങിയാല്‍ തിയേറ്റര്‍ വ്യവസായവുമായി മുന്നോട്ടുപോകുവാന്‍ ആകില്ല എന്നാണ് ബി. ക്ലാസ് തിയേറ്റര്‍ ഉടമകള്‍ പറയുന്നത്.. വാട്സാപ്പും ഫേസ്ബുക്കും ഉള്ള  ഈ കാലത്ത് വ്യാജകോപ്പി തടയുക അസാദ്ധ്യമെന്നാണ് ഇവര്‍ പറയുന്നത്.. എ ക്ലാസ്സ് തിയേറ്റര്‍ ഉടമകളുടെ പിടിവാശി മൂലമാണ് തങ്ങള്‍ക്ക് റിലീസിംഗ് ചിത്രങ്ങള്‍ ലഭിക്കാത്തത് എന്നും ഇവര്‍ പറയുന്നു..സിനിമകള്‍ ഷിഫ്റ്റ് ചെയ്‌തെത്തുന്നതിനാലാണ് ബി ക്ലാസ് തിയേറ്ററുകളില്‍ ജനങ്ങള്‍ വരാത്തത്..ഇതിനെതിരെയാണ് വൈഡ് റിലീസിംഗ് പ്രവര്‍ത്തിക്കുന്നത്..